August 8, 2021

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (133)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (133)പാ. വീയപുരം ജോർജ്കുട്ടി മനുഷ്യനെ നരകത്തിലേക്ക് നയിക്കുന്ന കാര്യങ്ങൾ യേശുക്രിസ്തു പറഞ്ഞ സംഭവകഥയിൽ (ലുക്കോ :16:19-31)എം യാതനാ സ്ഥലത്ത് ചെന്ന് ചേർന്ന ധനവാനായ മനുഷ്യൻ പറഞ്ഞത് ‘എനിക്ക് അഞ്ച് സഹോദരന്മാർ ഉണ്ട്; ഞാൻ യാതനാ സ്ഥലത്ത് കിടന്ന് വേദന അനുഭവിക്കുന്നത് പോലെ അവർക്ക് ഭാവികാതെയിരിക്കേണ്ടതിന് മരിച്ചു പോയ ലാസറിനെ എന്റെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കുകയും അവൻ അവരോട് സാക്ഷ്യം പറയുകയും ചെയ്താൽ അവർ മാനസാന്തരപ്പെടുകയും യാതനാസ്ഥലത്ത് വരാതെ പറുദീസയിലേക്ക് പോകുവാൻ […]

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (133) Read More »

PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21, ഓഗസ്റ്റ് 12 ന്

ദുബായ് : PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21 ആഗസ്റ്റ് 12 ന്, ഉച്ചയ്ക്ക് 12 മണി മുതൽ ഷാർജ വർഷിപ് സെന്ററിൽ നടക്കും. താലന്തു പരിശോധനയുടെ ക്രമീകരണങ്ങൾക്ക്, ടാലന്റ് കൺവീനർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നേതൃത്വം നൽകും.യൂ.എ.ഇ. റീജിയൻ ഭാരവാഹികളായ പാ. സൈമൺ ചാക്കോ (പ്രസിഡന്റ്), ജേക്കബ് ജോൺസൻ (സെക്രട്ടറി), പാ. സാമുവേൽ ജോൺസൻ, ജിൻസ് ജോയി, ജോ. സി. മാത്യു, ടോജോ സാമുവേൽ എന്നിവർ നേതൃത്വം കൊടുക്കും.

PYPA UAE റീജിയൻ താലന്തു ടെസ്റ്റ് ’21, ഓഗസ്റ്റ് 12 ന് Read More »

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ

റാന്നി : CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ നടക്കും. ‘ക്രിസ്തുവിന്റെ അനുകാരികൾ’ (എഫെ :5:1-2) എന്നതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം. പാ. പി. എം. ജോൺ, പാ. ബോസ് എം. കുരുവിള, പാ. വർഗീസ് ജോഷുവ, പ്രൊഫ. ജസ്റ്റിൻ കോശി, ഡോ. സജികുമാർ കെ. പി., എന്നിവർ വിവിധ സെഷനുകളിൽ സന്ദേശം നൽകും. റവ. സിബി മാത്യു, ഇമ്മാനുവേൽ കെ. ബി., സ്റ്റാൻലി മാത്യു എന്നിവർ ആരാധനയ്ക്ക് നേതൃത്വം

CEM റാന്നി സെന്റർ ത്രിദിന യുവജന ക്യാമ്പ് ആഗസ്റ്റ് 19-21 വരെ Read More »

UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ്

അലൈൻ : UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് നടക്കും. അലൈൻ ലുലു ഹൈപ്പർ മാർക്കറ്റിൽ വൈകിട്ട് 5 മുതൽ 10 മണി വരെയാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്. പാ. കെ. എസ്. ജേക്കബ് (ഐപിസി അലൈൻ), മുബാറക്ക് മുസ്തഫ (പ്രസിഡന്റ്, ഇന്ത്യൻ സോഷ്യൽ സെന്റർ, അലൈൻ) എന്നിവർ മുഖ്യാതിഥികളായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സൈമൺ ചാക്കോ (+971 55 806 0991), ജേക്കബ് ജോൺസൺ (+971 505 859 086)

UAE റീജിയൻ PYPA യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 13 ന് രക്തദാന ക്യാമ്പ് Read More »

എലീം ഏ. ജി. ആനയറ സഭാ പാഴ്സനേജ് പ്രതിഷ്ഠ ആഗസ്റ്റ് 11 ന്

തിരുവനന്തപുരം : എലീം ഏ. ജി. ആനയറ സഭാ പാഴ്സനേജ് പ്രതിഷ്ഠ ആഗസ്റ്റ് 11 ന് രാവിലെ 11 മണിക്ക് നടക്കും. പാ. രഞ്ജിത്ത് തമ്പി (സെക്ഷൻ പ്രസ്ബിറ്റർ) അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. ഡോ. പി. എസ്. ഫിലിപ്പ് (മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട്) ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : പാ. സാബു റ്റി. സാം (+91 999 589 1392)

എലീം ഏ. ജി. ആനയറ സഭാ പാഴ്സനേജ് പ്രതിഷ്ഠ ആഗസ്റ്റ് 11 ന് Read More »

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു

കുവൈറ്റ് : കൊട്ടാരക്കര കുരിയാനമുകൾ രെഹാബോത്ത് ഭവനാംഗവും PCK കുവൈറ്റ് സഭാംഗവുമായ ജോസ് തോമസ് കുവൈറ്റിൽ വച്ച് ആഗസ്റ്റ് 8 ന് നിത്യതയിൽ ചേർക്കപ്പെട്ടു. ABJ ഖറാഫി ജീവനക്കാരനായിരുന്നു.ബീന ജോസാണ് (ZAIN ഹോസ്പിറ്റൽ) ഭാര്യ. കെൽ‌വിൻ, കെവിൻ, കെസിയ എന്നിവരാണ് മക്കൾ.സംസ്കാരം പിന്നീട്.

കൊട്ടാരക്കര കുരിയാനമുകൾ സ്വദേശി ജോസ് തോമസ് കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു Read More »

error: Content is protected !!