August 11, 2021

ചെന്നിത്തല തങ്കച്ചൻ നിത്യതയിൽ

കാഞ്ഞിരടുക്കം : ഏദൻ ഗോസ്പൽ മിനിസ്ട്രി സഭാ ശുശ്രൂഷകൻ പാ. ജോസ് തങ്കച്ചൻ്റെ പിതാവും, പട്ടാഴി മഞ്ചാടി മുക്കിൽ ചെന്നിത്തല തങ്കച്ചൻ (77) കർത്താവിൽ നിദ്ര പ്രാപിച്ചു.സംസ്കാരം നാളെ (ആഗസ്റ്റ് 12 ന്) രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് സംസ്കാരശുശ്രുഷ നടക്കും.മക്കൾ : ജോസ്, പാ. ജെയിംസ് (ഐ.പി സി, ചൂരക്കോട്), ജെസ്സി

ചെന്നിത്തല തങ്കച്ചൻ നിത്യതയിൽ Read More »

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം നടക്കും. പാ. ലാലി ഫിലിപ്പ് (ഡിസ്ട്രിക്ട് പാസ്റ്റർ) ന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ‘കോവിഡ് കാലത്തെ ആത്മീകത : പ്രതിസന്ധികളും പ്രതിവിധികളും’ എന്ന വിഷയത്തെ ആസ്പദമാക്കി പാ. ജെയ്‌സ് പാണ്ടനാട് സന്ദേശം നൽകും. ബെൻസൺ വർഗീസ്, ബ്ലെസി ബെൻസൺ എന്നിവർ ആരാധനയ്ക്ക് നേതൃത്വം നൽകും.ZOOM ID : 306 158 3644passcode

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) തിരുവല്ല സൗത്ത് ഡിസ്ട്രിക്ട് YPE യുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 19 ന് ഏകദിന സമ്മേളനം Read More »

ഏ. ജി. വെണ്ണിയൂർ ശുശ്രുഷകൻ പാസ്റ്റർ ജെ. വില്യം നിത്യതയിൽ

തിരുവനന്തപുരം : അസംബ്ലീസ് ഓഫ് ഗോഡ് വെണ്ണിയൂർ സഭാ ശുശ്രൂഷകനായ പാ. ജെ. വില്യം നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ നാളെ (ഓഗസ്റ്റ് 12) വൈകുന്നേരം നാലുമണിക്ക് വിഴവൂരിൽ നടക്കും.ആര്യനാട്, വിഴിഞ്ഞം, കാത്തിരംകുളം, നെടുംകുഴി, പറണ്ടോട് എന്നി സഭകളിൽ ശുശ്രൂഷിച്ചിട്ടുണ്ട്. ഭാര്യ: തങ്കം.മക്കൾ : പാസ്റ്റർ ജോൺ വിക്ലീഫ് (ഏ.ജി. കിള്ളി), ജോൺ വിന്നർ, ഐറിൻ.

ഏ. ജി. വെണ്ണിയൂർ ശുശ്രുഷകൻ പാസ്റ്റർ ജെ. വില്യം നിത്യതയിൽ Read More »

error: Content is protected !!