February 23, 2022

PCI കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റിൻ്റെ നേതൃത്വത്തിൽ ജനുവരി 3 ന് കാസർഗോഡ് നിന്നും ആരംഭിച്ച കേരളാ യാത്ര മാർച്ച് 2 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 28, മാർച്ച് 1, തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ പര്യടനം നടത്തും. ലഹരി വസ്തുക്കളുടെ ഉപയോഗം, സ്ത്രീധന കൊലപാതകം, വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത, ഗാർഹിക പീഢനം, രാഷ്ട്രീയ കൊലപാതകം, കുട്ടികൾക്കെതിരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ ബോധവത്ക്കരണം നടത്തുകയാണ് റാലിയുടെ പ്രഖ്യാപിത ലക്ഷ്യം.ഫെബ്രുവരി 28 ന് പോത്തൻകോട് […]

PCI കേരളാ യാത്ര സമാപന സമ്മേളനം മാർച്ച് 2 ന് തിരുവനന്തപുരത്ത് Read More »

ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഫെബ്രു. 24) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

ഷാർജ : ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും ഫെബ്രുവരി 24 വ്യാഴം മുതൽ 26 ശനിയാഴ്ച വരെ നടക്കും. ഡോ സൈമൺ സാമുവേൽ, റവ. ജോൺ ജോൺസൻ, ഡോ. ജേക്കബ് മാത്യു എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ശാരോൻ ഷാർജ സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 469 076 9636passcode : 123456

ശാരോൻ ഫെല്ലോഷിപ്പ് ഷാർജയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ഫെബ്രു. 24) മുതൽ ത്രിദിന ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും Read More »

C.E.M. വാർഷിക പൊതുയോഗം മാർച്ച് 5 ന്

തിരുവല്ല : ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ ക്രിസ്ത്യൻ ഇവാഞ്ചെലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ വാർഷിക പൊതുയോഗം മാർച്ച് 5 ന് രാവിലെ 11 മണിക്ക് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടക്കും. 2019 ൽ നിലവിൽ വന്ന ജനറൽ കമ്മറ്റിയുടെ കാലാവധി 2021 മാർച്ചിൽ അവസാനിച്ചുവെങ്കിലും കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിലവിലെ കമ്മറ്റി തുടരുകയായിരുന്നു. 2022 – ’24 ലേക്കുള്ള ഭാരവാഹികളെ അന്നേ ദിവസം തിരഞ്ഞെടുക്കും. 2019-’21കാലഘട്ടത്തിലെ C.E.M. മെമ്പർഷിപ്പ് ഉള്ളവർക്ക് മാത്രമേ പൊതുയോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യത ഉണ്ടായിരിക്കുകയുളളൂ.    

C.E.M. വാർഷിക പൊതുയോഗം മാർച്ച് 5 ന് Read More »

error: Content is protected !!