August 13, 2023

പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ ഭാര്യ മേഴ്‌സി ജോസ് (61) നിത്യതയിൽ

പന്തളം : ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ സഹധർമ്മിണി സിസ്റ്റർ മേഴ്‌സി ജോസ് (61) നിത്യതയിൽ ചേർക്കപ്പെട്ടു. ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ബിലീവേഴ്‌സ് ബോർഡ്‌ സെക്രട്ടറി ജോസഫ് മറ്റത്തുകാലയുടെ സഹോദര ഭാര്യയാണ് പരേത. സംസ്കാരം പിന്നീട്.

പന്തളം ഇടപ്പോൺ ജോസ്കോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ജോസ് കോശി ജോർജിന്റെ ഭാര്യ മേഴ്‌സി ജോസ് (61) നിത്യതയിൽ Read More »

ഐ.പി.സി.എൻ.ആർ. സെൻട്രൽ സോൺ പി.വൈ.പി.എ. യുടെ ആഭിമുഖ്യത്തിൽ ഏകദിന യൂത്ത് ക്യാമ്പ് ‘എറൈസ് 2023’ ആഗസ്റ്റ് 15 ന് 

ന്യൂഡൽഹി : ഐ.പി.സി നോർത്തേൺ റീജിയൺ സെൻട്രൽ സോൺ പി.വൈ.പി.എ യുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15 ചൊവ്വാഴ്ച ‘എറൈസ് 2023’ ഏകദിന ക്യാമ്പ് നടക്കും. രാവിലെ 9:30 മണി മുതൽ വൈകുന്നേരം 4:30 മണി വരെ രോഹിണി  സെക്ടർ – 8 ലുള്ള  ഐ.പി.സിഎൻ.ആർ സഭാഹാളിൽ വച്ച് ക്യാമ്പ് നടക്കും. ഗാനശുശ്രൂഷ,  വചനധ്യാനം, ചോദ്യോത്തര വേള തുടങ്ങി വിവിധ സെക്ഷനുകൾ ക്യാമ്പിനോട് അനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പാസ്റ്റർ കിരൺ  ഈ ക്യാമ്പിൽ മുഖ്യ സന്ദേശം നൽകും. സിസ്റ്റർ മൻപ്രീത്

ഐ.പി.സി.എൻ.ആർ. സെൻട്രൽ സോൺ പി.വൈ.പി.എ. യുടെ ആഭിമുഖ്യത്തിൽ ഏകദിന യൂത്ത് ക്യാമ്പ് ‘എറൈസ് 2023’ ആഗസ്റ്റ് 15 ന്  Read More »

ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിത്യതയിൽ

തിരുവനന്തപുരം : ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിര്യാതയായി. കുഴിയിലയ്യത്തു വീട്ടിൽ പരേതനായ കെ പാപ്പച്ചന്റെ ഭാര്യയാണ് പരേത. മക്കൾ : ലിസി സാമൂവേൽ, പാസ്റ്റർ കുര്യൻ പാപ്പച്ചൻ (ഡൽഹി), പാസ്റ്റർ കെ. പി സാമൂവേൽ (കാനഡ), പാസ്റ്റർ കെ. പി. രാജൻ. സംസ്‌ക്കാരശുശ്രൂഷകൾ ആഗസ്റ്റ് പതിനാറ് ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക്  ഭവനത്തിൽ ആരംഭിച്ച് പന്ത്രണ്ട് മണിക്ക്  ഐപിസി മെഡിക്കൽ കോളേജ് സഭയുടെ നേതൃത്വത്തിൽ മലമുകൾ സഭാ സെമിത്തേരിയില്‍

ഐപിസി വെമ്പായം സെൻറർ വൈസ് പ്രസിഡൻറ് പാസ്റ്റർ. കെ പി രാജന്റെ മാതാവ് സാറാമ്മ പാപ്പച്ചൻ (86) നിത്യതയിൽ Read More »

പിവൈപിഎ റാന്നി വെസ്റ്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് മെഗാ ബൈബിൾ ക്വിസ്

റാന്നി : റാന്നി വെസ്റ്റ് സെന്റർ പിവൈപിഎ യുടെ നേതൃത്വത്തിൽ ഓഗസ്റ്റ് 29 ന് രാവിലെ 9 മണി മുതൽ  മെഗാ ബൈബിൾ ക്വിസ് ഐപിസി സീയോൻ വെള്ളിയറ തിയാടിക്കൽ, റാന്നി സഭയിൽ വെച്ച് നടക്കും. 15 മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. ഓരോ ഗ്രൂപ്പിനും 100 രൂപ രെജിസ്ട്രേഷൻ ഫീസ് ഉണ്ടായിരിക്കുന്നതാണ്. രണ്ടോ മൂന്നോ പേർ അടങ്ങുന്ന ഗ്രൂപ്പുകളായിട്ടാണ് മത്സരം. സഭാ വ്യത്യാസമെന്യേ ഒരു സഭയിൽ നിന്ന് എത്ര ഗ്രൂപ്പുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. ഉല്പത്തി, യെശയ്യാവ്‌, യോഹന്നാന്റെ സുവിശേഷം എന്നി പുസ്തകങ്ങളാണ് പാഠഭാഗം. ഒന്നാം സമ്മാനം 7,500 രൂപയും, രണ്ടാം സമ്മാനം 5,000 രൂപയും, മൂന്നാം സമ്മാനം 3,000 രൂപയും ആയിരിക്കും. പാസ്റ്റർ മനോജ്

പിവൈപിഎ റാന്നി വെസ്റ്റ്‌ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് മെഗാ ബൈബിൾ ക്വിസ് Read More »

error: Content is protected !!