August 20, 2023

വടക്കാഞ്ചേരി ടൗൺ ഏജി  വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ബ്ലസ്സ്  വടക്കാഞ്ചേരി’ ആഗസ്റ്റ് 25 – സെപ്റ്റംബർ 3 വരെ

വടക്കാഞ്ചേരി : ടൗൺ ഏജി  വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ബ്ലസ്സ്  വടക്കാഞ്ചേരി’ എന്ന നാമകരണത്തിൽ ആഗസ്റ്റ് 25 – സെപ്റ്റംബർ 3 വരെ ഉണർവ്വ് യോഗങ്ങൾ ജയശ്രീ മിനി ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർ ബിജോ വടക്കാഞ്ചേരി ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്ന പ്രസ്തുത യോഗങ്ങൾ രാവിലെ 10 മുതൽ 1 : 30 വരെയും വൈകിട്ട് 6 മുതൽ 9 മണി വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.  പാസ്റ്റർമാരായ അഭിമന്യു അർജുൻ കൊട്ടാരക്കര, എബ്രഹാം ഒറ്റപ്പാലം, അനീഷ് കൊല്ലം, എം. എം. ബേബിച്ചൻ മുണ്ടക്കയം, ഷിബിൻ സാമുവേൽ കൊട്ടാരക്കര, പ്രകാശ് പീറ്റർ ചെങ്ങന്നൂർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 94463 55207

വടക്കാഞ്ചേരി ടൗൺ ഏജി  വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘ബ്ലസ്സ്  വടക്കാഞ്ചേരി’ ആഗസ്റ്റ് 25 – സെപ്റ്റംബർ 3 വരെ Read More »

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ

ലണ്ടൻ : ദി പെന്തെക്കൊസ്ത് മിഷൻ സഭയുടെ യു.കെയിലെ ഏറ്റവും വലിയ ആത്മീയസംഗമമായ യൂണിവേഴ്സൽ പെന്തെക്കൊസ്തൽ ചർച്ച് (യു.പി.സി) ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 വ്യാഴം മുതൽ 27 ഞായർ വരെ ലണ്ടൻ ബ്രിഡ്ജിന് സമീപമുള്ള 16 ലോവർ തമിസ് സ്ട്രേറ്റിൽ 1 ഓൾഡ് ബില്ലിങ്സ് ഗേയിറ്റിൽ (EC3R 6DX) നടക്കും. സുവിശേഷ പ്രസംഗം, പൊതുയോഗം, വേദപാഠം, യുവജന സമ്മേളനം എന്നിവയും സമാപനം ദിവസമായ ഞായറാഴ്ച സംയുക്ത സഭായോഗവും നടക്കും. സഭയുടെ സീനിയർ പാസ്റ്റർമാർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. റ്റി.പി.എം സഭയുടെ യൂറോപ്പിലെ പ്രധാന കൺവൻഷനുകളിൽ

ദി പെന്തെക്കൊസ്ത് മിഷൻ ലണ്ടൻ കൺവൻഷൻ ആഗസ്റ്റ് 24 – 27 വരെ Read More »

error: Content is protected !!