November 5, 2023

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ

കോട്ടയം : ഐപിസി കോട്ടയം ഡിസ്ട്രിക്ട് 85 – )മത് വാർഷിക കൺവൻഷൻ 2024 ജനു. 2-7 വരെ കോട്ടയം തിരുനക്കര മൈതാനത്ത് നടക്കും. ഐപിസി കോട്ടയം സൗത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ജോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാരംഭ യോഗത്തിൽ ഐപിസി കോട്ടയം നോർത്ത് സെന്റർ ശുശ്രുഷകൻ പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസ് കൺവൻഷൻ ഉത്‌ഘാടനം ചെയ്യും. പാസ്റ്റർമാരായ ജെയിംസ് ജോർജ് (USA), പി. സി. വർഗീസ് (USA), ഷിബു തോമസ് (ഒക്കല്ഹോമ), എബി പീറ്റർ (കോട്ടയം), കെ. ജെ. തോമസ് (കുമിളി), റെജി ശാസ്താംകോട്ട, ഫെയ്‌ത് ബ്ലെസ്സൻ (പള്ളിപ്പാട്), അജു ബി. വർഗീസ് […]

85 – )മത് കോട്ടയം കൺവൻഷൻ 2024 ജനു. 2-7 വരെ Read More »

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ

ദുബായ് : തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ UAE ലുള്ള സൺഡേസ്കൂൾ അധ്യാപകർക്ക് വേണ്ടി ടീച്ചേഴ്സ് ട്രെയിനിങ് പ്രോഗ്രാം നവംബർ 20 മുതൽ ഓൺലൈനായി നടക്കും. എല്ലാ തിങ്കളാഴ്ചയും യുഎഇ സമയം രാത്രി 8:30 മുതൽ 9:30 വരെയാണ് ക്ലാസുകൾ നടക്കുന്നത്. ആറ് മാസമാണ് കോഴ്സിന്റെ ദൈർഘ്യം.  രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും : www.iceti.in

യുഎഇ സൺഡേസ്കൂൾ ടീച്ചേഴ്സ് ട്രെയിനിങ് നവംബർ 20 മുതൽ Read More »

ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ

പത്തനാപുരം : ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ ഐപിസി ശാലേം ഗ്രൗണ്ടിൽ നടക്കും. ഐപിസി പത്തനാപുരം സെന്റർ ശുശ്രുഷകൻ പാ. സി. എ. തോമസ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ സാം ജോർജ്, ജേക്കബ് ജോർജ്, സാജു സി. ജോസഫ്, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ. ജെ. തോമസ്, ജോ തോമസ്, എബി പീറ്റർ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഐപിസി പത്തനാപുരം സെന്റർ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 97447 64119

ഐപിസി പത്തനാപുരം സെന്റർ കൺവൻഷൻ ഡിസം. 6 – 10 വരെ Read More »

error: Content is protected !!