December 18, 2023

കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസം.21 മുതൽ

തിരുവനന്തപുരം : കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര സുവർണ്ണ ജൂബിലി നിറവിൽ. 1973 – ൽ സ്ഥാപിതമായ സഭയുടെ ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസംബർ 21 മുതൽ 24 വരെ ഏ.ജി. കർമ്മേൽ ഗ്രൗണ്ടിൽ നടക്കും.പാസ്റ്റർ സജു ചാത്തന്നൂർ ഡോ. കെ ജെ മാത്യു, റവ. ടി. ജെ. സാമുവൽ എന്നിവർ പ്രഭാഷണം നടത്തും. പാസ്റ്റർ ബാബു ദാനിയേൽ & ടീം ഗാന ശുശ്രൂഷ നയിക്കും. ഡിസം. 24 ഞായറാഴ്ച വൈകുന്നേരം 5 […]

കർമ്മേൽ അസംബ്ലീസ് ഒഫ് ഗോഡ് ചർച്ച് കന്യാകുളങ്ങര ഗോൾഡൻ ജൂബിലി കൺവെൻഷനും സമ്മേളനവും ഡിസം.21 മുതൽ Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11 പാ. വി. പി. ഫിലിപ്പ് “ഒരു പർവ്വതം നീക്കിക്കളയുവാൻ ആഗ്രഹിക്കുന്ന മനുഷ്യൻ ആദ്യം ചെയ്യേണ്ടത് കൈകൊണ്ട് കൊച്ച് കല്ലുകൾ എടുത്ത് കളയുക എന്നതാണ്”, ചൈനീസ് പഴമൊഴി 3 വിജയജീവിതം വിളിയും നിയോഗവും ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങളിൽ പ്രധാനമായ റാൻഡ് വസ്തുതകളാണ്, ദൈവവിളിയും നിയോഗവും. വേദപുസ്തകത്തിലുടനീളം നിറഞ്ഞ് നിൽക്കുന്ന ദൈവത്തിന്റെ അഭിഷിക്തന്മാർ ദൈവം വിളിച്ച് നിയോഗം നല്കിയവരായിരുന്നു. ദൈവവിളി ഒരു ശബ്ദം മാത്രമല്ല, വേർതിരിവ് മാത്രമല്ല പുതിയ ദിശാബോധം നൽകുന്നത് കൂടിയാണ്. അബ്രഹാമിനെ ദൈവം വിളിച്ചത് ഹാരാനിൽ തുടരാനല്ല. ദൈവം കാണിപ്പാനിരിക്കുന്ന ദേശത്തേക്ക് യാത്രയാകുവാനാണ്. അബ്രഹാമിൻമേലുള്ള നിയോഗവും അതായിരുന്നു. മോശയെ ദൈവം വിളിച്ചത് ആടുകളുമായി കാടുകളുടെ മേടുകളിൽ തുടരുവാനല്ല, ഇസ്രായേൽ ജനതയുമായി കനാൻ ദേശത്തേക്ക് യാത്രയാകുവാനാണ്. ദാവീദിന്റെ വിളിയും അഭിഷേകവും വ്യത്യസ്തമായിരുന്നു. യേശുക്രിസ്തുവിന്റെ വിളിയും ദൗത്യത്തിലേക്കുള്ള വിളിയാണ്. തന്നെ അനുഗമിക്കുവാനാണ് യേശു വിളിച്ചത്. സാധാരണ ജീവിതത്തിൽ നിന്നും ദൗത്യത്തിൽ നിന്നും ഒരു പുതിയ ദിശയിലേക്ക് യേശു ശിഷ്യന്മാരെ നയിച്ചു. ക്രൂശ് മരണത്തിന് ശേഷം താൻ ചെയ്തത് പോലെ തന്നെ പ്രേഷിത ദൗത്യത്തിൽ മുന്നേറുവാൻ ക്രിസ്തു അവരെ ആഹ്വാനം ചെയ്തു. ആരാണ് ദൈവമനുഷ്യൻ ? ഉത്തരം, ദൈവവിളിയും നിയോഗവുമുള്ളവനാണ് ദൈവമനുഷ്യൻ. ദൈവമനുഷ്യന്റെ വിളിയും നിയോഗവും മനസ്സിലാക്കിത്തരുന്ന ഉത്തമമായ ഒരു കഥാപാത്രമാണ് പഴയനിയമത്തിലെ യിരെമ്യാ പ്രവാചകൻ. യിരെമ്യാ പ്രവാചകനെ ദൈവം വിളിച്ചു. അവന് നിയോഗവും നൽകി. “ഞാൻ ഇന്നു നിന്നെ സർവ്വദേശത്തിന്നും യെഹൂദാരാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും ദേശത്തിലെ ജനത്തിന്നും നേരെ ഉറപ്പുള്ളോരു പട്ടണവും ഇരിമ്പുതൂണും താമ്രമതിലുകളും ആക്കിയിരിക്കുന്നു. അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാട്”, യിരേ : 1:18,19 പശ്ചാത്തലം യഹൂദ രാജാവായ യോശീയാവിന്റെ പതിമൂന്നാം വർഷത്തിൽ, ബി. സി. 626 ലാണ് യിരെമ്യാ പ്രവാചകൻ തന്റെ ശുശ്രുഷ ആരംഭിക്കുന്നത്. ചരിത്രകാരന്മാർ കണക്കാക്കുന്ന യിരെമ്യാവിന്റെ ശുശ്രുഷാ കാലം ഏകദേശം ബി. സി. 626 മുതൽ 586 വരെയുള്ള നാല്പത് വര്ഷങ്ങളാണ്. യഹൂദ ജനം ദൈവത്തിങ്കലേക്ക് മടങ്ങി വരുവാനുള്ള ശക്തമായ ആഹ്വാനമാണ് യിരെമ്യാ പ്രവാചകൻ നൽകുന്നത്. യിരെമ്യാ പ്രവാചകന്റെ വിളിയും നിയോഗവുമാണ് പുസ്തകത്തിലെ ഒന്നാം അദ്ധ്യായത്തിലെ പ്രമേയം. യിരെമ്യാവ്‌ : കരയുന്ന പ്രവാചകൻ ആരായിരുന്നു യിരെമ്യാവ്‌ ? ആ പേരിൽ തന്നെ അതിന്റെ ഉത്തരം ധ്വനിക്കുന്നുണ്ട്. “യഹോവയിൽ ഉയർത്തപ്പെട്ടവൻ”. ബെന്യാമീൻ ദേശത്തുള്ള അനഥോത്തിലെ (ഇപ്പോൾ അനാത്ത്) പുരോഹിതനായ ഹിൽകിയാവിന്റെ മകനായ യിരെമ്യാവ്‌ യഹോവയാൽ ഉയർത്തപ്പെട്ടവനായിരുന്നു. യിരെമ്യാവ്‌ പ്രവാചകനെ ചരിത്രത്തിൽ അറിയപ്പെടുന്ന മറ്റൊരു പേര് ‘കരയുന്ന പ്രവാചകൻ’ എന്നാണ്. ദൈവത്തിൽ ന്നകന്ന് പോയ യഹൂദാ ജനത്തിന്റെ തെറ്റുകളിലേക്ക് വിരൽ ചൂണ്ടുകയും മാനസാന്തരത്തിന് ശക്തമായ ആഹ്വാനം നൽകുകയും ചെയ്തതിനാൽ ഏറെ എതിർപ്പുകളെ തനിക്ക് അഭിമുഖിക്കരിക്കേണ്ടി വന്നു.    

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 11  Read More »

error: Content is protected !!