March 31, 2024

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ

ഷാർജ : പി.വൈ.പി.എ. – യു.എ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 ന് നടന്ന പ്രബന്ധാവതരണ മത്സരത്തിൽ പി.വൈ.പി.എ എബനേസർ ദുബായ് ജേതാക്കളായി. യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പി.വൈപി.എ. അംഗങ്ങൾ പങ്കെടുത്തു. പ്രബന്ധാവതരണ മത്സരം ഐ.പി.സിയു എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതരണ മത്സരത്തിൽ ഐപിസി അബുദാബി രണ്ടാം സ്ഥാനവും ഐപിസി ഷാർജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‘സുവിശേഷത്തിനെതിരെയുള്ള വെല്ലുവിളികൾ’ എന്നതായിരുന്നു വിഷയം. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ Read More »

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d മൂഢജാതി, അറിവില്ലാത്ത ജാതി, മൂഢൻ (1:21) യിസ്രായേൽ ദൈവങ്ങളല്ലാത്തവയെ ആരാധിച്ചു ഇപ്പോൾ ദൈവജനമല്ലാത്തവരുടെ മേൽ കൃപ കാത്തിരുന്നു. ആവ. 32 – ൽ മോശ തന്റെ ജനത്തിന്റെ ഭാവിയെക്കുറിച്ച് പ്രവചിച്ചകാലത്ത്, അവർ ദൈവങ്ങളല്ലാത്തവയെകൊണ്ട് ദൈവത്തെ പ്രകോപിപ്പിച്ചതിനാൽ പ്രതിപകരമായി ജനമല്ലാത്തവരെ തന്റെ കൃപയിങ്കലേക്ക് സ്വീകരിക്കുന്നതിനാലും പരിജ്ഞാനമില്ലാത്ത പുറജാതിയെ ദത്ത് പുത്രന്മാരായി സ്വീകരിക്കുന്നതിനാലും അവരെ പ്രകോപിപ്പിക്കും എന്ന് ദൈവം തന്റെ ജനത്തിന് മുന്നറിയിപ്പ് കൊടുക്കുകയാണ്. 10:20 യെശയ്യാവോ (യെശ : 65:1) ധൈര്യത്തോടെ പറയുന്നു, പുതിയനിയമത്തിൽ

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (151) Read More »

error: Content is protected !!