June 5, 2024

ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ

ഇരിങ്ങാലക്കുട : ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ മുൻസിപ്പൽ ടൗൺ ഹോളിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. ഗെർസിൻ പി. ജോൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.സി. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ. ജെ. തോമസ്, അനീഷ് തോമസ്, ചെയ്‌സ് ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ഉപവാസ പ്രാർത്ഥന, മിഷൻ സമ്മേളനം, വാർഷിക സമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കും.

ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ Read More »

ഉത്തമപാളയത്ത് ജൂൺ 17 ന് പാസ്റ്റേഴ്സ് ഫെലോഷിപ്പ്

കമ്പം : ഐപിസി ഉത്തമപാളയം (കമ്പം, തമിഴ്നാട്) സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും സംയുക്തമായി നടത്തുന്ന പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂൺ 17 ന് കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. പാ. ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെൻ്റർ ശുശ്രൂഷകൻ പാ. അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഉത്തമപാളയത്ത് ജൂൺ 17 ന് പാസ്റ്റേഴ്സ് ഫെലോഷിപ്പ് Read More »

error: Content is protected !!