September 19, 2024

ഐ പി സി സീനിയർ ശുശ്രൂഷഷകൻ പാസ്റ്റർ എസ്. തങ്കച്ചൻ നിത്യതയിൽ

ബാംഗ്ലൂർ : ഐ പി സി സീനിയർ ശുശ്രൂഷഷകൻ അഞ്ചൽ തടത്തിവിള പുത്തൻ വീട്ടിൽ പാസ്റ്റർ എസ് തങ്കച്ചൻ (84) നിത്യതയിൽ ചേർക്കപ്പെട്ടു. 40 ൽ പരം വർഷങ്ങൾ ഐ പി സി യുടെ വിവിധ പ്രാദേശിക സഭകളിൽ ശുശ്രൂഷകനായിരുന്നു.  സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ 10 ന് ഐ പി സി ഹെണ്ണൂർ ഗിൽഗാൽ സഭയുടെ ആഭിമുഖ്യത്തിൽ എം എസ് പാളയം സെമിത്തേരിയിൽ നടക്കും. ഭാര്യ: അടൂർ മണക്കാല കുറുമ്പിൽ കുടുബാംഗം തങ്കമ്മ മക്കൾ: ആലിസ്, […]

ഐ പി സി സീനിയർ ശുശ്രൂഷഷകൻ പാസ്റ്റർ എസ്. തങ്കച്ചൻ നിത്യതയിൽ Read More »

ഐ.പി.സി.ഗോവ സ്റ്റേറ്റ് : സംയുക്ത സഭായോഗവും ഓർഡിനേഷൻ ശൂശ്രൂക്ഷയും

ഗോവ: ഐ.പി.സി സ്റ്റേറ്റിൻ്റെ സംയുക്ത സഭായോഗവും ഓർഡിനേഷൻ ശൂശ്രൂക്ഷയും സെപ്റ്റം. 15 ന് ഞായറാഴ്ച പോണ്ട ബി.എസ്.എം ബോലോ നാഥ് ഹാളിൽ നടന്നു. പാസ്റ്റർ എബി മാത്യു & ടീം ഗാനശുശ്രൂക്ഷക്ക് നേതൃത്വം നൽകി. വൈസ് പ്രസിഡണ്ട് പാസ്റ്റർ കെ.വില്യം അദ്ധ്യക്ഷത വഹിച്ചു. ടോണി ഉമ്മൻ, സാംസൺ വർഗ്ഗീസ് , പാസ്റ്റർമാരായ ഉദയ് കാമ്പളേ, അനൂപ് തോമസ് , കെ.എം. എബ്രഹാം തുടങ്ങിയവർ പ്രാർത്ഥിച്ചു. സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി.ജെ. തോമസ് മുഖ്യസന്ദേശവും നൽകുകയും ഓർഡിനേഷൻ ശൂശ്രൂക്ഷയും

ഐ.പി.സി.ഗോവ സ്റ്റേറ്റ് : സംയുക്ത സഭായോഗവും ഓർഡിനേഷൻ ശൂശ്രൂക്ഷയും Read More »

വയനാടിന് വേണ്ടി പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ 23 ന് : ഡോ. റോയി ചെറിയാൻ പ്രസംഗിക്കും

വയനാട്: വയനാടിന് വേണ്ടി പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ സെപ്റ്റം. 23 തിങ്കളാഴ്ച രാവിലെ 10 മുതൽ 1 വരെ കൊയിലേരി താബോർഹിൽ റിവർവ്യൂ റിട്രീറ്റ് സെൻ്ററിൽ നടക്കും. ഡോ. റോയി ചെറിയാൻ അരിസോണ പ്രസംഗിക്കും. സഭാ/ സംഘടനാ വ്യത്യാസമില്ലാതെ കർത്തൃദാസൻമാർ സംബന്ധിക്കും.പാസ്റ്റർമാരായ ജോയി മുളയ്ക്കൽ , പി.വൈ. ഗീവർഗ്ഗീസ്, വി.സി ജേക്കബ്ബ്, കെ.വി.ചാണ്ടി തുടങ്ങിയവർ നേതൃത്വം നൽകും. (വാർത്ത: കെ.ജെ. ജോബ് വയനാട്)

വയനാടിന് വേണ്ടി പ്രാർത്ഥനാ സമ്മേളനം മാനന്തവാടിയിൽ 23 ന് : ഡോ. റോയി ചെറിയാൻ പ്രസംഗിക്കും Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും

കുവൈറ്റ് : ഐപിസി ഫഹാഹീലിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 മുതൽ ഒക്ടോ. 11 വരെ ഫിലദെൽഫിയ ഹാളിൽ നടക്കും. ഐപിസി ഫഹാഹീൽ സഭാശുശ്രുഷകൻ പാസ്റ്റർ ഷിനോ ജോർജിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പ്രാർത്ഥനയിൽ പാസ്റ്റർമാരായ യോഹന്നാൻ ജോൺ (അമേരിക്ക), ഫിന്നി യോഹന്നാൻ (മുംബൈ) എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. രാവിലെ 10 – 12 മണി വരെയും രാത്രി 7 – 9 മണി വരെയുമാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്.    കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന സെപ്റ്റ. 21 ന് ആരംഭിക്കും Read More »

റാന്നി സെൻ്റർ സി .ഇ.എം. ക്യാമ്പിന് സമാപനമായി

റാന്നി : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് റാന്നി സെന്റർ ക്യാമ്പ് കൊറ്റനാട് ശാരോൻ ചർച്ചിൽ വച്ച് നടന്നു . “TRANSFORMATON” എന്നതായിരുന്നു ഈ വർഷത്തെ തീം. ശാരോൻ ഫെല്ലോഷിപ് ചർച്ച് മുൻ ദേശിയ പ്രസിഡന്റ്‌ പാസ്റ്റർ പി എം ജോൺ പ്രാർത്ഥിച്ചു ഈ വർഷത്തെ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. റാന്നി സെന്റർ മിനിസ്റ്റർ പാസ്റ്റർ വര്ഗീസ് ജോഷ്വാ, റാന്നി റീജിയൻ മിനിസ്റ്റർ പാസ്റ്റർ എ വി ജോസ്, സി. ഇ. എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ

റാന്നി സെൻ്റർ സി .ഇ.എം. ക്യാമ്പിന് സമാപനമായി Read More »

പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന: ദുബായ് എബനേസർ ഐപിസി യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ്

ഷാർജ : പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധനയിൽ ദുബായ് എബനേസർ ഐപിസി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഐപിസി കർമ്മേൽ ദുബായ് രണ്ടാം സ്ഥാനവും, ഐപിസി വർഷിപ് സെന്റർ ഷാർജയും ഐപിസി കർമ്മേൽ ഷാർജയും മൂന്നാം സ്ഥാനവും നേടി.വ്യക്തിഗത ചാമ്പ്യൻഷിപ്പിന് അഞ്ചു റോബിൻ (ഐപിസി എബനേസർ ദുബായ്), അന്ന മറിയം തോമസ് (ഐപിസി എലിം ഷാർജ) എന്നിവർ അർഹരായി. സെപ്റ്റംബർ 14 ന് ഷാർജ വർഷിപ് സെന്ററിൽ നടന്ന താലന്റ് പരിശോധന ഐപിസി യുഎഇ റീജിയൻ പ്രസിഡന്റ്‌

പി.വൈ.പി.എ യുഎഇ റീജിയൻ താലന്ത് പരിശോധന: ദുബായ് എബനേസർ ഐപിസി യ്ക്ക് ഓവറോൾ ചാമ്പ്യൻഷിപ്പ് Read More »

error: Content is protected !!