Americas

നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും

നയാഗ്ര : നയാഗ്ര പ്രയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും. പാസ്റ്റർമാരായ ജോ തോമസ്, അജി ആന്റണി, പ്രിൻസ് തോമസ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. sabhavarthakal.com കൺവൻഷൻ തത്സമയം പ്രക്ഷേപണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനു ജേക്കബ് (647 765 6634), റിനു ജോയി (289 686 6920), ലിബിൻ ജോസ് (289 990 2118)

നയാഗ്ര കൺവൻഷൻ മെയ് 14-16 വരെ നടത്തപ്പെടും Read More »

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ

കാനഡ : ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ നടത്തപ്പെടും. പാ. കെ. സി. ചാക്കോ (പ്രസിഡന്റ്, ഐപിസി മിഡ് വെസ്റ്റ് റീജിയൻ, USA) വചന ശുശ്രുഷ നിർവഹിക്കും. ജിബിൻ ടൈറ്റസ് സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി കാനഡ റീജിയന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 17 ന് ഓൺലൈൻ ഫാമിലി സെമിനാർ Read More »

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു കല്ലടികോട് (പാലക്കാട്) : കൂത്തൂർ വീട്ടിൽ വിഗിൻസ് സൈമൺ (ബേബി) (63) ചിക്കാഗോയിൽ വെച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. മെമ്മോറിയൽ സർവീസ് മാർച്ച് 18 ന് അമേരിക്കൻ സമയം 6 PM ന് New Testament Church, 3344 Lincoln St, Franklin Park, IL 60131 വച്ച് നടത്തപ്പെടും. ശവസംസ്കാര ശുശ്രൂഷ പിന്നീട് പാലക്കാട് റ്റിപിഎം മുള്ളത്തുപാറ സെമിത്തേരിയിൽ നടത്തപ്പെടും. ഭാര്യ: ബീന (ലീലാമ്മ). മക്കൾ:

വിഗിൻസ് സൈമൺ (ബേബി – 63) അമേരിക്കയിൽ വച്ച് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു Read More »

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ്

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് ഡാളസ് : അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ടെക്സാസ് സെനറ്റ് ഡിസ്ട്രിക്ട് 8- ന്റെ ഔദ്യോഗിക ഭരണസമിതി അംഗമായി ഏബ്രഹാം ജോർജ്ജ് തിരഞ്ഞെടുക്കപ്പെട്ടു. ഡാളസ്-പാർക്കർ സ്വദേശിയായ ഇദ്ദേഹം വിവിധ മലയാളി പെന്തക്കോസ്ത് സംഘടനകളുടെ നേതൃത്വ നിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. 31 സ്റ്റേറ്റ് സെനറ്റ് ഡിസ്ട്രിക്ടുള്ള  ടെക്സാസ് സംസ്ഥാനത്തിലെ ഡാളസ്, കോളിൻ കൗണ്ടികൾ ഉൾപ്പെടുന്നതാണു ഡിസ്ട്രിക്ട്-8. കഴിഞ്ഞ വാരത്തിൽ നടന്ന പാർട്ടിയുടെ

ടെക്സാസ് സംസ്ഥാനത്തെ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഔദ്യോഗിക ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനായി പെന്തെക്കോസ്ത് സഭാംഗം ഏബ്രഹാം ജോർജ്ജ് Read More »

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ അറ്റ്ലാന്റ : പ്രശസ്ത അപ്പോളോജിസ്റ്റ് രവി സക്കറിയാസ് ഇന്ന് (മെയ് 19) ന് നിത്യതയിൽ ചേർക്കപ്പെട്ടു. മാർച്ചിൽ തനിക്ക് ക്യാൻസർ രോഗം സ്ഥിരീകരിക്കപ്പെടുകയും, ടെക്സസ്സിൽ ചികത്സയിലിരിക്കയാണ് രവി സക്കറിയാസ് നിത്യവിശ്രമത്തിനായി ചേർക്കപെട്ടത്. 1946 മാർച്ച് 26 ന് മദ്രാസിൽ ജനിച്ച രവി, 1966 ൽ കാനഡയിലേക്ക് കുടിയേറിയത്തോട് കൂടിയാണ് വേദശാസ്ത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. ‘ഞാൻ ജീവിക്കുന്നതുകൊണ്ടു നിങ്ങളും ജീവിക്കും’, (യോഹ: 14:19)

പ്രശസ്ത അപ്പോളോജിസ്റ്റും രവി സക്കറിയാസ് അന്തർദേശീയ മിനിസ്ട്രീസ് സ്ഥാപകനുമായ രവി സക്കറിയാസ് (74) നിത്യതയിൽ Read More »

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം“, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അമേരിക്കൻ ജനതയോടുള്ള പ്രസിഡൻഷ്യൽ സന്ദേശത്തിൽ, ‘അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കണമെന്ന്’ പ്രസിഡന്റ്, ഡൊണാൾഡ് ട്രംപ് ആഹ്വാനം ചെയ്തു. ശനിയാഴ്ച, വൈറ്റ് ഹൗസ് പുറപ്പെടുവിച്ച വാരാന്ത്യ സന്ദേശത്തിൽ ബൈബിൾ വചനം ഉദ്ധരിച്ച്, “ഓരോരുത്തന്നു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദൈവകൃപയുടെ നല്ല ഗൃഹവിചാരകന്മാരായി അതിനെക്കൊണ്ടു അന്യോന്യം ശുശ്രൂഷിപ്പിൻ”, (1 പത്രോസ് : 4:10) അദ്ദേഹം തുടർന്നു. ‘കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതമായിരുന്നു.

“അമേരിക്കൻ ജനതയെ ഉള്ളംകരത്തിൽ വഹിക്കുവാൻ ദൈവത്തോട് പ്രാർത്ഥിക്കാം”, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് Read More »

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ?

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ? വാഷിംഗ്ടൺ D. C. : ഫെബ്രുവരി 13 ന് അമേരിക്കൻ സമോവ നാഷണൽ പാർക്കിൽ പുറത്തിറക്കിയ പുതിയ കാൽ ഡോളർ അമേരിക്കൻ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയാണെന്ന് വേദപഠിതാക്കൾ. എല്ലാ വർഷവും വിപണിയിലെത്തുന്ന അഞ്ച് പുതിയ കാൽ ഡോളർ വെള്ളി നാണയങ്ങളിൽ ഒന്നാണ് വവ്വാലിന്റെ വകഭേദമായ നരിച്ചീറിന്റെ രൂപകല്പനയുമായി ഇപ്പോൾ കൈകളിലെത്തുന്നത്. അമേരിക്കൻ ചരിത്രത്തിൽ തങ്ങളുടെ നാണയത്തിൽ വവ്വാലുകൾ സ്ഥാനം പിടിക്കുന്നത് ആദ്യമായിട്ടാണ്.

അമേരിക്കയുടെ പുതിയ കാൽ ഡോളർ വെള്ളി നാണയം യെശയ്യാവ്‌ പ്രവചനത്തിന്റെ നിവർത്തിയോ ? Read More »

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ ഡാളസ് : ഐപിസി നെല്ലിയ്ക്കമൺ സഭാംഗവും, 90 കളിൽ മദ്ധ്യ തിരുവാൻകൂറിലെ കാൽപന്ത് കളിയിൽ ഗാലറിയുടെ ഹരവുമായിരുന്ന റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) മാർച്ച് 7 ന് ഡാളസ്സിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. പരേതയായ മേരികുട്ടിയാണ് ഭാര്യ. മക്കൾ : അനി, മിനി, മനു, ബിനു.

റാന്നി അച്ചായൻ (കപ്പമാംമൂട്ടിൽ പി. സി. തോമസ്) നിത്യതയിൽ Read More »

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ കോട്ടയം : ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (ഗുഡ്‌ന്യൂസ് രാജു – 66) ഇന്ന് (ജനുവരി 23 ന്) അക്കരനാട്ടിൽ പ്രവേശിച്ചു. ഗുഡ്‌ന്യൂസ് മുൻ ചെയർമാൻ പരേതനായ വി. എം. മാത്യുവിന്റെ മൂത്ത മകനായ രാജു, നിലവിൽ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും, ശാലേം ട്രാക്ട് സൊസൈറ്റി സെക്രട്ടറിയുമാണ്. കോട്ടയം ഞാലിയാകുഴി പോളച്ചിറയിൽ കുടുംബാംഗമായ രാജു മാത്യു, ഭാര്യ ഡെയ്സി ദമ്പതികൾക്ക്

ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ രാജു മാത്യു (66) അക്കരനാട്ടിൽ Read More »

error: Content is protected !!