ഐ പി സി കേരള സ്റ്റേറ്റ് കൺവൻഷന് നിലമ്പൂരിൽ തുടക്കമായി (ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് ഉത്ഘാടനം ചെയ്തു)
നിലമ്പൂർ : അശാന്തി നിറഞ്ഞ ലോകത്ത് ദൈവത്തിലൂടെ മാത്രമേ സമാധാനവും സന്തോഷവും അതിലൂടെ ദേശത്തിനും കുടുംബത്തിനും സൗഖ്യം നല്കാനാവു എന്ന് ഇന്ത്യാ പെന്തെക്കോസ്തു കേരളാ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി തോമസ് പറഞ്ഞു. ‘ക്രിസ്തു പകർന്നു തന്ന സ്നേഹം മനുഷ്യരിലൂടെ ഭൂമിയിൽ എല്ലായിടവും പകർന്നാൽ അതിലൂടെ കൂരിട്ട് നിറഞ്ഞ ലോകത്തിനു വെളിച്ചമാവുമെന്നും അദ്ദേഹം പറഞ്ഞു. നിലസൂരിൽ ആരംഭിച്ച ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാസ്റ്റർ കെ.സി. തോമസ് ‘ സംസ്ഥാന വൈസ് പ്രസിഡൻ്റ് […]