IPC

ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ

ഇരിങ്ങാലക്കുട : ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ മുൻസിപ്പൽ ടൗൺ ഹോളിൽ നടക്കും. സെന്റർ ശുശ്രുഷകൻ പാ. ഗെർസിൻ പി. ജോൺ ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാസ്റ്റർമാരായ കെ.സി. തോമസ്, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, കെ. ജെ. തോമസ്, അനീഷ് തോമസ്, ചെയ്‌സ് ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ഉപവാസ പ്രാർത്ഥന, മിഷൻ സമ്മേളനം, വാർഷിക സമ്മേളനം, സംയുക്ത സഭായോഗം എന്നിവ നടക്കും.

ഐപിസി ഇരിങ്ങാലക്കുട സെന്റർ കൺവൻഷൻ ഓഗസ്റ്റ് 8-11 വരെ Read More »

ഉത്തമപാളയത്ത് ജൂൺ 17 ന് പാസ്റ്റേഴ്സ് ഫെലോഷിപ്പ്

കമ്പം : ഐപിസി ഉത്തമപാളയം (കമ്പം, തമിഴ്നാട്) സെൻ്ററും ഹോളി തിയോളജിക്കൽ കോളേജും സംയുക്തമായി നടത്തുന്ന പാസ്റ്റേഴ്സ് ഫെലോഷിപ്പ് ജൂൺ 17 ന് കമ്പം, ഉത്തമപാളയം ഐപിസി ഗോസ്പൽ സെൻ്ററിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണി വരെ നടക്കും. പാ. ഷിബു വർഗീസ് മുഖ്യ സന്ദേശം നൽകും. ഉത്തമപാളയം സെൻ്റർ ശുശ്രൂഷകൻ പാ. അജു വർഗീസ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സെൻ്റർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

ഉത്തമപാളയത്ത് ജൂൺ 17 ന് പാസ്റ്റേഴ്സ് ഫെലോഷിപ്പ് Read More »

പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ VBS ജൂൺ 10-14 വരെ

കുവൈറ്റ് : പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ സംയുക്ത VBS ജൂൺ 10-14 വരെ വൈകിട്ട് 5:30 മുതൽ 8:00 വരെ അബ്ബാസിയ രഹബോത്ത് ഹാളിൽ നടക്കും. എക്സൽ മിനിസ്ട്രീസ് VBS ന് നേതൃത്വം നൽകും. രജിസ്ട്രേഷന് : https://www.cognitoforms.com/PckPypa/PCKVBS2024 വാഹന ക്രമീകരണത്തിന് : സ്റ്റീഫൻ (+965 9923 5583), റൂബിൻ (+965 5132 6633)

പെന്തെക്കോസ്തൽ ചർച്ച് ഓഫ് കുവൈറ്റ് (PCK) PYPA, സൺഡേ സ്കൂൾ VBS ജൂൺ 10-14 വരെ Read More »

ദുബായ് എബനേസർ ഐപിസി ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന്

ദുബായ് : എബനേസർ ഐപിസി ദുബായ് ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് രാവിലെ 9.30 മുതൽ കുമ്പനാട് എലീം ഐപിസി ഹാളിൽ നടക്കും. വിവിധ കാലഘട്ടങ്ങളിലെ പാസ്റ്റർമാർ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.സുവിശേഷ, ജീവകാരുണ്യ രംഗത്ത് പതിറ്റാണ്ടുകളായി സജീവമായ ദുബായ് എബനേസർ ഐപിസി, മിഡ്‌ഡിൽ ഈസ്റ്റിലെ പ്രധാന പെന്തക്കോസ്തു സഭകളിലൊന്നാണ്.കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ സാമുവേൽ ജോൺ (+91 98473 73143), ഷിബു മുള്ളംകാട്ടിൽ (+971 5035 40676)

ദുബായ് എബനേസർ ഐപിസി ഗ്ലോബൽ ഫാമിലി മീറ്റ് ആഗസ്റ്റ് 1ന് Read More »

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ

പായിപ്പാട് : ഐപിസി സീനിയർ ശുശ്രുഷകൻ പായിപ്പാട്ട് മേക്കാട്ട് വിരുപ്പിൽ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനായി സേവനമനുഷ്ഠിച്ച് വരികെ പ്രായാധികം കാരണം വിശ്രമജീവിതത്തിലേക്ക് കടക്കുകയായിരുന്നു. ഐപിസി കേരള മുൻ വൈസ് പ്രസിഡന്റ്, തിരുവല്ല, റാന്നി, ആലപ്പുഴ, ആലപ്പുഴ ഈസ്റ്റ് സെന്റർ ശുശ്രുഷകനുമായിരുന്നു പാസ്റ്റർ എം. വി. വർഗീസ്. വിദേശത്ത് ആദ്യമായി സഭാശുശ്രുഷയ്ക്ക് വേണ്ടി ഐപിസിയിൽ നിന്നും നിയമിച്ച വ്യക്തിയായിരുന്നു പാസ്റ്റർ വർഗീസ്. പരേതയായ കുഞ്ഞമ്മ വർഗീസാണ് ഭാര്യ. മക്കൾ : പാസ്റ്റർ

ഐപിസി സീനിയർ ശുശ്രുഷകൻ പാസ്റ്റർ എം. വി. വർഗീസ് (100) നിത്യതയിൽ Read More »

ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ

ഷാർജ്ജ : ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ വൈകിട്ട് 7:30 മുതൽ ഷാർജ്ജ വർഷിപ്പ് സെൻ്റർ മെയിൻ ഹാളിൽ നടക്കും. ഐപിസി യു. എ. ഇ. റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് കൺവൻഷൻ ഉത്ഘാടനം ചെയ്യും. പാസ്റ്റർ ജോൺ വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗങ്ങളിൽ പാസ്റ്റർ ജോയി പാറക്കൽ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഗിൽഗാൽ ക്വയർ ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും.കൂടുതൽ

ഐപിസി ഗിൽഗാൽ ഷാർജ്ജ, റാസൽ ഖൈമ സഭയുടെ കൺവൻഷൻ, ‘ റിവൈവ് 2024’ മെയ് 27 – 29 വരെ ഷാർജ്ജയിൽ Read More »

ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്   

കുവൈറ്റ് : ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ്‌ 24 വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണി മുതൽ എൻ.ഇ.സി.കെ. ചർച്ച്‌ & പാരീഷ് ഹാളിൽ നടക്കും. ഐ.പി.സി കുവൈറ്റ് റീജിയൻ എക്സിക്യൂട്ടീവ്  നേതൃത്വം നൽകും. റീജിയൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐ.പി.സി. കുവൈറ്റ് റീജിയൻ സംയുക്ത ആരാധന മെയ് 24 ന്    Read More »

ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും

മനാമ : ഐ പി സി  ബഹ്‌റൈൻ സഭയുടെ ആഭിമുഖ്യത്തിൽ റിഫ്രഷിങ് ബൈബിൾ സ്റ്റഡി സെഷൻസ് ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് ആരംഭിക്കും. മെയ് 3 വെള്ളിയാഴ്ച സമാപിക്കുന്ന ബൈബിൾ പഠനത്തിന്റെ വിഷയം ‘Knowing Christ from the Book of Hebrews’ (എബ്രായ ലേഖനത്തിലൂടെ യേശുക്രിസ്തുവിനെ അറിയുക) എന്നതാണ്. പാസ്റ്റർ വി. പി. ഫിലിപ്പ് ക്‌ളാസ്സുകൾ നയിക്കും. ചർച് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ന്യൂ ഇന്ത്യൻ സ്കൂൾ, ചർച് വില്ല, എൻ ഈ സി

ഐ പി സി ബഹ്‌റൈൻ സഭയുടെ നേതൃത്വത്തിൽ ഏപ്രിൽ 28 മുതൽ ബൈബിൾ പഠനം ആരംഭിക്കും Read More »

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട്

കുമ്പനാട് : സംസ്ഥാന പി വൈ പി എ കേരളത്തിലെ എല്ലാ ജില്ലകളിലും നടത്തുന്ന യൂത്ത് പവർ കോൺഫറൻസായ ‘നിറവ് 2024’ പത്തനംതിട്ട ജില്ലയിൽ മേഖല പി വൈ പി എ യുടെ സഹകരണത്തോടെ മെയ്‌ 1ന് കുമ്പനാട് ഹെബ്രോൻപുരത്തുള്ള നവീകരിച്ച ഐ പി സി പാരിഷ് ഹാളിൽ വെച്ച് നടക്കും.രാവിലെ 9:00 മണിക്ക് ആരംഭിക്കുന്ന ആത്മീയ സംഗമം വൈകുന്നേരം 9:00 മണിക്ക് അവസാനിക്കും. തുടർമാനം 12 മണിക്കൂർ നടക്കുന്ന ഈ കോൺഫറൻസിൽ പാ. കെ. സി.

PYPA പത്തനംതിട്ട ‘നിറവ്’ പവർ കോൺഫറൻസ് മെയ്‌ 1ന് കുമ്പനാട്ട് Read More »

ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്.

വയലിക്കട : ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ എക്സൽ വി.ബി.എസ്. നടക്കും. ഉച്ചയ്ക്ക് 2-5 വരെയാണ് വി.ബി.എസ്. ക്രമീകരിച്ചിരിക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് : +91 98955 10188

ഐപിസി ഗോസ്പൽ സെന്റർ വയലിക്കട, റ്റി.വി.എം. ന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 11-13 വരെ വി.ബി.എസ്. Read More »

error: Content is protected !!