ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് കൗൺസിൽ അംഗം വി. ജി. രാജനും ഭാര്യ റീനാ രാജനും വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു
തിരുവല്ല : പത്തനംതിട്ട നെല്ലിമല വെട്ടുമണ്ണിൽ വി. ജി. രാജനും (68) ഭാര്യ റീനാ രാജനും (56) മുട്ടുമണ്ണിൽ ഉണ്ടായ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. സഭയിലെ ഭവന പ്രാർത്ഥന കഴിഞ്ഞ് മകൾ ശേബാ രാജൻ, കൊച്ചുമകൾ ജുവാന ലിജു എന്നിവരോടൊപ്പം സഞ്ചരിക്കവെ പുല്ലാട് കനാൽ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി. ബസുമായി കൂട്ടയിടിച്ചാണ് അപകടം ഉണ്ടായത്. മകൾ ശേബാ പരിക്കുകളോടെയും, മൂന്നര വയസ്സുള്ള കൊച്ചുമകൾ ജുവാന ഗുരുതരാവസ്ഥയിലും പുഷ്പഗിരി മെഡിക്കൽ കോളേജിൽ ആയിരിക്കുന്നു. ശാരോൻ ഫെലോഷിപ്പ് ചർച്ച് മാനേജിംഗ് […]