Obituary

മാവേലിക്കര അറുന്നൂറ്റിന്മംഗലം കോട്ടയുടെ വടക്കെത്തിൽ കെ. വൈ. പാപ്പച്ചൻ (85) അക്കരനാട്ടിൽ

മാവേലിക്കര : അറുന്നൂറ്റിന്മംഗലം കോട്ടയുടെ വടക്കെത്തിൽ കെ. വൈ. പാപ്പച്ചൻ (85) അക്കരനാട്ടിൽ പ്രവേശിച്ചു. മേരി പാപ്പച്ചനാണ് ഭാര്യ. മക്കൾ : മിനി, ബീനാ, ബിനു, ബിജി സംസ്കാരം പിന്നീട്.

മാവേലിക്കര അറുന്നൂറ്റിന്മംഗലം കോട്ടയുടെ വടക്കെത്തിൽ കെ. വൈ. പാപ്പച്ചൻ (85) അക്കരനാട്ടിൽ Read More »

എ. ജി. ബഹ്‌റൈന്റെ സീനിയർ ശുശ്രൂഷകൻ പാ. പി. എം. ജോയിയുടെ ഭാര്യ മേഴ്‌സി ജോയ് (69) അക്കരനാട്ടിൽ 

ബാംഗ്ലൂർ : ബഹ്‌റൈൻ എ. ജി. സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ പി. എം. ജോയിയുടെ സഹധർമ്മണി സിസ്റ്റർ മേഴ്‌സി ജോയ് കർതൃസന്നിധിയിൽ ചേർക്കപ്പട്ടു. ബാംഗ്ലൂരിൽ ചികിത്സയിലായിരിക്കേയാണ് നിത്യതയിൽ ചേർക്കപ്പെട്ടത്.  മക്കൾ : ഗ്ലാഡ്സി ഡെന്നി (ബാംഗ്ലൂർ), ജിൻസി അജിത് (യു.എസ്.എ), പാസ്റ്റർ ഗിബ്സൺ ജോയി (ലക്നൗ). സംസ്കാര ശുശ്രുഷ പിന്നീട് നാട്ടിൽ നടക്കും.

എ. ജി. ബഹ്‌റൈന്റെ സീനിയർ ശുശ്രൂഷകൻ പാ. പി. എം. ജോയിയുടെ ഭാര്യ മേഴ്‌സി ജോയ് (69) അക്കരനാട്ടിൽ  Read More »

പാസ്റ്റർ മത്തായി ജോർജ് ഹൃദയഘാതത്തെ തുടർന്ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു

ചെങ്ങന്നൂർ : ഏ. ജി. കല്ലിശ്ശേരി സഭാംഗവും, പ്രഭാഷകനുമായ രഹബോത്ത് ഭവനത്തിൽ പാസ്റ്റർ മത്തായി ജോർജ് (58) ഫെബ്രുവരി 15 ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു. വാഹന ഓടിക്കുമ്പോൾ ഉണ്ടായ ഹൃദയഘാതത്തെ തുടർന്ന് കാർ നിയന്ത്രണം വിട്ട് റോഡിലെ പോസ്റ്റിൽ ഇടിച്ചു അപകടം ഉണ്ടാകുകയായിരുന്നു. കല്ലിശേരിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. പാസ്റ്റർ കെ. എ. എബ്രഹാമിന്റെ സഹോദരി ഭർത്താവും, ചർച്ച് ഓഫ് ഗോഡ് സഭാ ശുശ്രുഷകൻ പാസ്റ്റർ സി. റ്റി. ജോസഫിന്റെ ഭാര്യ സഹോദരനുമാണ് പാസ്റ്റർ മത്തായി ജോർജ്. ഭാര്യ : ആലിസ്

പാസ്റ്റർ മത്തായി ജോർജ് ഹൃദയഘാതത്തെ തുടർന്ന് അക്കരനാട്ടിൽ ചേർക്കപ്പെട്ടു Read More »

ഐപിസി കുണ്ടറ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വി. വൈ തോമസിന്റെ സംസ്കാരം ഇന്ന് (ഫെബ്രു. 6 ന്)

കൊട്ടാരക്കര : ഐപിസി കുണ്ടറ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വി. വൈ തോമസിന്റെ സംസ്കാരം ഇന്ന് (ഫെബ്രു. 6 ന്) ഐപിസി കൊട്ടാരക്കര ബേർശേബ സഭാ സെമിത്തേരിയിൽ നടക്കും. നിലവിൽ ഐപിസി കൊട്ടാരക്കര മേഖല വൈസ്  പ്രസിഡന്റായി ചുമതല വഹിച്ചു വരികയായിരുന്നു പാസ്റ്റർ വി. വൈ തോമസ്.  റാന്നി വാലുപറമ്പിൽ കുടുംബാംഗം പരേതയായ റെയ്ച്ചലാണ് ഭാര്യ: മക്കൾ : പാസ്റ്റർ വി. റ്റി. ജെയിംസ്, മേഴ്സി, എൽസി.

ഐപിസി കുണ്ടറ സെന്റർ ശുശ്രൂഷകൻ പാസ്റ്റർ വി. വൈ തോമസിന്റെ സംസ്കാരം ഇന്ന് (ഫെബ്രു. 6 ന്) Read More »

പിഴുത് മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് കടപ്ര വളഞ്ഞവട്ടം തുമ്മംതറ പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (56) മരിച്ചു; സഹോദരി ഭർത്താവ് പാസ്റ്റർ തോമസ് സാമുവെൽ ഗുരുതരാവസ്ഥയിൽ

കടപ്ര : ഭവന നിർമ്മാണത്തോടനുബന്ധിച്ച് മരം പിഴുത് മാറ്റുന്നതിനിടെ അബദ്ധത്തിൽ മരം ദേഹത്ത് വീണ് വളഞ്ഞവട്ടം തുമ്മംതറ പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (56) മരിച്ചു. പരുകേറ്റ സഹോദരി ഭർത്താവ് കൂടൽ സ്വദേശി പാസ്റ്റർ തോമസ് സാമുവെലിനെ ഗുരുതരാവസ്ഥയിൽ പരുമല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ ടി. എം. വർഗീസാണ് ലീലാമ്മയുടെ ഭർത്താവ്. മകൻ : ഫ്‌ളൈബി വർഗീസ്. സംസ്കാരം പിന്നീട്.

പിഴുത് മാറ്റുന്നതിനിടെ മരം ദേഹത്ത് വീണ് കടപ്ര വളഞ്ഞവട്ടം തുമ്മംതറ പുത്തൻവീട്ടിൽ ലീലാമ്മ വർഗീസ് (56) മരിച്ചു; സഹോദരി ഭർത്താവ് പാസ്റ്റർ തോമസ് സാമുവെൽ ഗുരുതരാവസ്ഥയിൽ Read More »

ഐപിസി ജനറൽ കൗൺസിൽ അംഗം രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് (72) അക്കരനാട്ടിൽ

കുമ്പനാട് : ഐ പിസി എജുക്കേഷണൽ ആൻഡ് വെൽഫെയർ സൊസൈറ്റി ഓഫ് നോർത്ത് അമേരിക്ക, ജനറൽ സെക്രട്ടറിയും, ഐപിസി ജനറൽ കൗൺസിൽ അംഗവുമായ രാജു പൊന്നോലിന്റെ ഭാര്യ മാതാവ്  സൂസമ്മ  തോമസ് (72) നിര്യാതയായി. കുമ്പനാട് കല്ലുമാലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : തോമ്പുംകുഴിയിൽ ടി. എം. തോമസ് മക്കൾ : സിനി മോൻസി, സിബി പൊന്നോലിൽ, സിജു തോമസ്, സെയ്ന്റി ചാക്കോ. സംസ്കാര ശുശ്രൂഷ ഫെബ്രുവരി മൂന്നിന് ഓതറ ഐപിസി ഫിലദെൽഫിയ സഭാ സെമിത്തേരിയിൽ. (വാർത്ത : നിബു വെള്ളവന്താനം)

ഐപിസി ജനറൽ കൗൺസിൽ അംഗം രാജു പൊന്നോലിന്റെ ഭാര്യ മാതാവ് സൂസമ്മ തോമസ് (72) അക്കരനാട്ടിൽ Read More »

വാഹനാപകടത്തിൽ പരുകേറ്റ അനു ഏബൽ (34) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു 

കുവൈറ്റ്‌  : കുവൈറ്റിൽ ജനുവരി 28 ന് വാഹനാപകടത്തിൽ ഗുരുതരമായി പരുകേറ്റ് ചികത്സയിലായിരുന്ന അനു ഏബൽ (34) ജനു. 30 ന് നിത്യതയിൽ ചേർക്കപ്പെട്ടു. കൊട്ടാരക്കര കിഴക്കേത്തെരുവ് തളിക്കാംവിള കുടുംബാംഗമായ അനു, കുവൈറ്റ് ശാരോൻ സഭാംഗമാണ്. ഏബൽ രാജുവാണ് ഭർത്താവ്. ഏക മകൻ ആരോൺ ഏബൽ. സംസ്കാരം പിന്നീട്.

വാഹനാപകടത്തിൽ പരുകേറ്റ അനു ഏബൽ (34) കുവൈറ്റിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു  Read More »

കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ

കോഴഞ്ചേരി : കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ പ്രവേശിച്ചു. എ. ഇ. ജോർജാണ് ഭർത്താവ്. സംസ്കാരം ജനു. 28 ന് കുഴിക്കാല ഇമ്മാനുവേൽ ഐപിസി സഭയുടെ നേതൃത്വത്തിൽ നടക്കും.

കുഴിക്കാല കല്ലുകാലായിൽ ഏലിയാമ്മ ജോർജ്ജ് (78) അക്കരനാട്ടിൽ Read More »

കുറുമ്പേറ്റിക്കോണം തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിത്യതയിൽ

തിരുവനന്തപുരം : നെയ്യാറ്റിൻകര, കുളത്തൂർ, കുറുമ്പേറ്റിക്കോണം, തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിര്യാതയായി.  ശുശ്രൂഷകൾ ഇന്ന്, ജനുവരി 27 വെള്ളി രാവിലെ 11ന്  വെങ്കടമ്പ്, പൂഴിക്കുന്ന്, ദി സൗത്ത് ഇന്ത്യ അപ്പൊസ്തലിക് ചർച്ച് ഓഫ് ഗോഡ് സഭയിൽ ആരംഭിച്ച് ഉച്ചയ്ക്ക് 1 മണിക്ക് സ്വവസതിയിൽ സംസ്കരിക്കും.  മക്കൾ: രാജൻ ജേക്കബ്, സിന്ധു സന്തോഷ്‌, പ്രേമ വിജു  മരുമക്കൾ: ലിറ്റോ രാജൻ,പാസ്റ്റർ സന്തോഷ്‌, പാസ്റ്റർ വിജു

കുറുമ്പേറ്റിക്കോണം തലക്കറവിള വീട്ടിൽ ജേക്കബിന്റെ ഭാര്യ പൊന്നമ്മ ജേക്കബ് (72) നിത്യതയിൽ Read More »

തിരുവല്ല മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി

തിരുവല്ല : മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി. റാന്നി മുള്ളംകാട്ടിൽ മേരി ജോസഫ് (ശാന്തമ്മ) യാണ് ഭാര്യ. പരേതൻ ഷാർജ എയർപോർട്ട് HR മാനേജർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മക്കൾ: ഷിബിൻ ജോസഫ് (ഓട്രേലിയ), ഷോബിൻ ജോസഫ് (ദുബായ്), ഷെറിൻ ജോസഫ് (സ്വീഡൻ). മരുമക്കൾ: വിജയ് ഐസക്ക് (ഓസ്ട്രേലിയ), മോബിൻ ചെറിയാൻ (ദുബായ്), ജേക്കബ് സൈമൺ (സ്വീഡൻ). സംസ്കാരം ജനുവരി 26 ന് ഉച്ചയ്ക്ക് 1 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഗില്ഗാൽ സഭയുടെ പാമല സെമിത്തേരിയിൽ.

തിരുവല്ല മട്ടയ്ക്കൽ ജോസഫ് ജോൺ (ബാബു -73) നിര്യാതനായി Read More »

error: Content is protected !!