മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (16)

മരണത്തിന് മുൻപും, മരണവും, മരണാനന്തരവും – (16)

പാ. വീയപുരം ജോർജ്കുട്ടി

4 ) മനുഷ്യജീവിതത്തെ കുറിച്ചുള്ള പാട്ടുകൾ

എന്റെ പിതാവ് സ്കൂളിൽ പഠിക്കുന്ന കാലത്തു പഠിച്ച ഒരു കവിത പില്കാലത്തു അദ്ദേഹം പാടുന്നത് ഞാൻ കേട്ടിട്ടുണ്ട്. അതിന്റെ ആശയം : ഈ ലോകം ഒരു വലിയ നാടകവേദി ആണ്. കാഴ്ചക്കാരും ശ്രോതക്കളുമായി മാറിനിൽക്കുവാൻ ആർക്കും സാധിക്കുകയില്ല. എല്ലാവരും ഇതിലെ അഭിനേതാക്കളാണ്. ചിലർക്ക് ദീർഘമായ ഭാഗം കിട്ടി എന്നുവരും. മറ്റ് ചിലർക്ക് ഒരു ഭാഗം മാത്രമേ അഭിനയിക്കുവാൻ കഴിയുകയുള്ളൂ. അവരവരുടെ ഭാഗങ്ങൾ കഴിയുമ്പോൾ തിരശീലയ്ക്ക് പിന്നിലേക്ക് പോകേണ്ടിവരും.

1) ചോരകുടം പോലൊരു കൊച്ചുകുഞ്ഞു

പഴന്തുണികീറ്റ് പുതച്ചു കൊണ്ട്

അമേധ്യമൂത്രാധികൾ അണിഞ്ഞുകൊണ്ട്

പാളയ്ക്ക്കത്ത് രംഗത്ത് വരുന്നിതാദ്യം

(ആദ്യകാലങ്ങളിൽ കുഞ്ഞുങ്ങളെ പാളയ്ക്ക്കത്തായിരുന്നു കിടത്തിയിരുന്നത്)

2) രണ്ടാമത്തതിൽ പാവ കിലുക്കുപെട്ടി

പന്തും പടം പമ്പരവും പിടിച്ചു

കളിച്ചു ചാടി കളിയൊടിയാടി

വരുന്നു രംഗത്തൊരു കൊച്ചുപയ്യൻ

3) മുഖവും മിനുക്കി തലയും മിനുക്കി

ബനിയൻ ബനാറീസ് 703 ധരിച്ചു

സിഗരറ്റ് വലിച്ചു കൊണ്ട്

പുറപ്പെടും സുന്ദര വിഡ്ഢി പിന്നെ

(അന്നത്തെ പ്രശസ്തമായ ഒരു ബനിയൻ ആയിരുന്നു ബനാറീസ് 703. ഇത് ധരിച്ചു ചെത്തി നടക്കുന്ന കാലം)

4) പാവാട ജാക്കറ്റ് അത് പട്ടുസാരി കാപ്പും

ധരിച്ചുള്ളൊരു ഭാര്യ മുൻപിൽ

പെൺകോന്തൻ ഇവൻ പുറകെ

ഇവ്വണ്ണം കാണാം ബ്രഹത്താന്ത വിശേഷ വേഷം

(വിവാഹിതനായി ഭാര്യ മുൻപിലും ഇവാൻ പിറകെയും നടന്ന് പോകുന്ന കാലം)

5) (ഭാര്യ പറയുകയാണ്) കെട്ടിക്കണം പെണ്ണിനെ ഇങ്ങനെയായാൽ

പോരാ പിടിച്ചാട്ടൊരു ചിട്ടി കേട്ടോ

(ഉടനെ ഭർത്താവ് പറയുന്നത്) പോടി നിനക്ക് എന്തറിയാം

അവൾ പഠിക്കട്ടെ, ഏവം വഴക്കാണിഹ പഞ്ചപാഗം

6) കൈകാൽ കഴയ്ക്കുന്നു പുറം പുളയ്ക്കുന്നു

അടുത്തു തൻ മക്കൾ തിരുമ്മിടുന്നു

കാർപ്പാസാ ബീജദിബാലസുഗന്ധം ഏവം

സമസ്തം ബലഷ്ട്ടമാംഗം

(കുഴമ്പുകൾ ഇട്ട് തിരുമ്മുന്നു)

7) വൈദ്യൻ വരുന്നു വലിവേറിടുന്നു

അയ്യോ വിളിക്കുന്നു ഇത് വീടടക്കം

കസ്തൂരി തേടുന്നു താഴെ കിടത്തുന്നു       

ഇസ്‌തം സമസ്തം നരനാടകാങ്കം

(ശ്വാസം ലഭിക്കുവാൻ തടസ്സം വരുമ്പോൾ സാധാരണ കസ്തൂരിഗുളിക ഉരച്ചു കൊടുക്കുക പതിവായിരുന്നു)

ഇതോട് കൂടി മനുഷ്യന്റെ നാടകത്തിന്റെ ഏഴ് ഭാഗങ്ങളും തീരുന്നു.

മരണത്തെ കുറിച്ച് സാധു കൊച്ചുകുഞ്ഞു ഉപദേശി രചിച്ച ഗാനം

കാണാമെനിക്കെന്റെ രക്ഷിതാവേ നിന്റെ

തങ്ക മുഖമെന്റെ താതൻ രാജ്യം

കാലന്റെ കൊലമായ് മൃത്യുവരുന്നേനെ

കാലും കയ്യും കെട്ടി കൊണ്ട് പോകുവാൻ

കണ്ണും മിഴിച്ചു ഞാൻ വായും പിളർന്നു ഞാൻ

മണ്ണോട് മണ്ണങ് ചേർന്നിടേണം

വണ്ണം പെരുത്താലും മണ്ണിനിരയിത്

കണ്ണിന്റെ ഭംഗിയും മായ മായ

കൊട്ടാരമായാലും വിട്ടേ മതിയാവൂ

കോട്ടയ്ക്കകത്തേക്കും മൃത്യു ചെല്ലും

പതിനായിരം നില പൊക്കി പണിതാലും

അതിനുള്ളിലും മൃത്യു കയറി ചെല്ലും

ചെറ്റപ്പുരയതിൽ പാർക്കുന്ന ഭിക്ഷുവും

മറ്റും മരണത്തിന്നധീനനാം

എല്ലാ സാമർത്യവും പുല്ലിന്റെ പൂ പോലെ

എല്ലാ പ്രൗഡത്വവും പുല്ലിന്റെ പൂ പോലെ

മർത്യന്റെ ദേഹത്തിനെന്തൊരു വൈശ്യഷ്ട്ടവും

എന്തിന് ദേഹത്തിൽ ചാഞ്ചാടുന്നു

Leave a Comment

Your email address will not be published. Required fields are marked *

fifteen + 17 =

error: Content is protected !!