May 25, 2021

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA

പന്തളം : PYPA പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളം അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ് വോളെന്റയിർമാർ, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിലുള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു.സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാ. വിപിൻ പള്ളിപ്പാട്, സെക്രട്ടറി റിജു സൈമൺ തോമസ്, ട്രഷറർ ഷെറിൻ കെ മാത്യു, ജിറ്റോ സണ്ണി, റിനോഷ് കെ. ആർ., തുടങ്ങി നിരവധി പി.വൈ. പി.എ പ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA Read More »

ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 27 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു

കുട്ടനാട് : ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 27 – 29 വരെ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. പാ. മാത്യു പി. തോമസ് (ചെന്നൈ), പാ. ക്ലമന്റ് ജോസ് (തിരുവനന്തപുരം), പാ. മോനി ചെന്നിത്തല (പ്രസിഡന്റ്, ഐപിസി കുട്ടനാട് സെന്റർ) എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഹാഗിയോസ്‌ വോയ്‌സ് (സൂറത്ത്) നോടൊപ്പം പാ. പ്രശാന്ത് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.കൂടുതൽ വിവരങ്ങൾക്ക് : പാ. റോയ് ജോസഫ് (94475 23753)

ഐപിസി കുട്ടനാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 27 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു Read More »

error: Content is protected !!