June 23, 2021

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ക്ലാസുകൾ ജൂലൈ 4 മുതൽ സൂം പ്ലാറ്റ്‌ഫോമില്‍

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ നാല് മുതല്‍ സണ്ടേസ്‌കൂള്‍ ക്ലാസുകള്‍ സൂം പ്ലാറ്റ്‌ഫോമിലൂടെ ആരംഭിക്കും. സണ്ടേസ്‌കൂള്‍ സ്‌റ്റേറ്റ് പ്രസിഡന്റ് പാ. ജെ. ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കേരളാ സ്റ്റേറ്റ് ഓവര്‍സിയര്‍ പാ. സി. സി. തോമസ് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്യും.കോവിഡ് പശ്ചാത്തലത്തില്‍ സണ്ടേസ്‌കൂളുകള്‍ നടക്കാതായ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ യുട്യൂബിലൂടെയായിരുന്നു ക്ലാസ്സുകള്‍ നടന്നിരുന്നത്. കേരള ക്രിസ്തീയ സമൂഹത്തില്‍ ഇദംപ്രധമമായ ഈ സംരംഭത്തിന്റെ ഭാഗമായി ആയിരക്കണക്കിന് കുട്ടികള്‍ […]

ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് സണ്ടേസ്‌കൂള്‍ ക്ലാസുകൾ ജൂലൈ 4 മുതൽ സൂം പ്ലാറ്റ്‌ഫോമില്‍ Read More »

മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന

മണ്ണടിശ്ശാല : ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന നടക്കും. പാസ്റ്റർമാരായ സാം ടി. മുഖത്തല, ജിജോ യോഹന്നാൻ, മനോജ് കുഴിക്കാല, ജോൺസൺ കെ. സാമുവേൽ എന്നിവർ വചന ശുശ്രുഷ നിർവഹിക്കും. സഭാ ശുശ്രുഷകൻ പാ. അനിൽ കോശി അദ്ധ്യക്ഷനായിരിക്കുന്ന യോഗങ്ങളിൽ ശാരോൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 817 211 2913passcode : 12345

മണ്ണടിശ്ശാല ശാരോൻ ഫെലോഷിപ്പ് ചർച്ച് ഫിലാഡൽഫിയ സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 24 മുതൽ ത്രിദിന ഉപവാസ പ്രാർത്ഥന Read More »

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന്

കുവൈറ്റ് : ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് നടക്കും. പാ. ബെസിലി പി. വർഗീസ് (ഹിമാചൽ പ്രദേശ്) മുഖ്യസന്ദേശം നൽകും. വൈകിട്ട് 7:30 ന് (KWT) ആരംഭിക്കുന്ന മീറ്റിംഗിന്റെ ZOOM ID : 864 3885 1832 / paascode : pypaകൂടുതൽ വിവരങ്ങൾക്ക് : 5222 9912, 9783 0091, 6618 1301

ഐപിസി കുവൈറ്റ് PYPA യുടെ ആഭിമുഖ്യത്തിൽ ‘ARISE & GO’ മിഷൻ ചലഞ്ച്‌ ജൂൺ 25 ന് Read More »

മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അദ്ധ്യയന വർഷ ഉദ്ഘാടനം നടന്നു

റാന്നി : മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരിയുടെ 2021-22 അദ്ധ്യയന വർഷത്തിൻ്റെ ഉദ്ഘാടനം 2021 ജൂൺ 22ന് പ്രസിഡൻ്റ്, പാ. കുര്യൻ തോമസ് നിർവ്വഹിച്ചു.ഓൺലൈനിൽ നടത്തപ്പെട്ട സമ്മേളനത്തിൽ പ്രിൻസിപ്പാൾ ഡോ. സാബു പോൾ അദ്ധ്യക്ഷനായിരുന്നു. ഡോ. ബിനുമോൻ പി.കെ., റവ. മനോജ് മാത്യു ജേക്കബ്ബ്, റവ.ജെസ്സൻ തോമസ് എന്നിവർ നേതൃത്വം നൽകി.പുതിയ വിദ്യാർത്ഥികൾ, നിലവിലുള്ള വിദ്യാർത്ഥികൾ എന്നിവരോടൊപ്പം പൂർവ്വ വിദ്യാർത്ഥികളും സമ്മേളനത്തിൽ പങ്കെടുത്തു.IATA അംഗീകാരമുള്ള കോളേജിൽ എം.ഡിവ്., ബി.റ്റി.എച്ച് (ഇംഗ്ലീഷ് & മലയാളം), ഡിപ്.റ്റി.എച്ച്, സി.റ്റി.എച്ച്

മന്ദമരുതി ബെഥേൽ ഇൻ്റർനാഷണൽ തിയോളജിക്കൽ സെമിനാരി അദ്ധ്യയന വർഷ ഉദ്ഘാടനം നടന്നു Read More »

PYPA പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പയിൻ 2021 നടന്നു

പത്തനംതിട്ട : പത്തനംതിട്ട  മേഖല PYPA യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ പ്രോഗ്രാം നടന്നു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്ന ഈ സമയത്ത് പെന്തകോസ്ത് യുവജന സംഘടനയുടെ ഈ ഉദ്യമം വളരെ പ്രശംസനീയമാണെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി രക്തദാന വിഭാഗം മേധാവി ഡോ. പ്രെറ്റി സക്കറിയ ജോർജും, കൗൺസിലർ സുനിത.എം എന്നിവർ പറഞ്ഞു. മേഖല PYPA യുടെ ഉപാധ്യക്ഷൻ ഇവാ. ആശിഷ് സാമുവേൽ അധ്യക്ഷത വഹിച്ച സമ്മേളനം മേഖല സെക്രട്ടറി പാ. ബിനു

PYPA പത്തനംതിട്ട മേഖലയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പയിൻ 2021 നടന്നു Read More »

error: Content is protected !!