February 2, 2023

‘സങ്കീർത്തന ധ്യാനം’ – 46 

‘സങ്കീർത്തന ധ്യാനം’ – 46  പാ. കെ. സി. തോമസ് ‘സ്തുതികളിന്മേൽ വസിക്കുന്ന ദൈവം’, സങ്കീ : 22:3 ഈ വാക്യത്തിന്റെ ആശയം മറ്റ് ചില തർജ്ജിമകളിൽ യിസ്രായേലിന്റെ പരിശുദ്ധനെ നീ സ്തുതികളിന്മേൽ വസിക്കുന്നവനാകുന്നുവല്ലോയെന്നാണ്. ദൈവം എവിടെ വസിക്കുന്നുയെന്നത് പൊതുവെ മനുഷ്യന്റെ മനസ്സിൽ പൊങ്ങി വരാറുള്ള ഒരു ചോദ്യമാണ്. ദൈവം കൈപണിയായ ഏതെങ്കിലും ക്ഷേത്രത്തിലോ, അലയത്തിലോ, ഏതെങ്കിലും മലയിലോ വസിക്കുന്നുയെന്ന് ചിന്തിക്കുന്നവരുണ്ട്. സ്വർഗ്ഗത്തിലും ഭൂമിയിലും ഒതുങ്ങാത്ത വലിയ ദൈവം മനുഷ്യന്റെ കൈപണിയായ ഒരു സ്ഥലത്ത് വസിക്കുന്നവനല്ല. സർവ്വവ്യാപിയായ ദൈവത്തെ ഏതെങ്കിലും സ്ഥലത്ത് പ്രതിഷ്ഠിച്ച് […]

‘സങ്കീർത്തന ധ്യാനം’ – 46  Read More »

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തനിയെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു

അടൂർ : ഷാജൻ ജോൺ ഇടയ്ക്കാടിൻ്റെ ‘തനിയെ’ അടൂർ എ. ജി. ജനറൽ കൺവൻഷനിൽ സഭാ സൂപ്രണ്ട് പാസ്റ്റർ ടി. ജെ. സാമുവേൽ ക്രൈസ്റ്റ് എ. ജി. സീനിയർ പാസ്റ്ററും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റർ ജോർജ് പി. ചാക്കോയ്ക്ക് പ്രഥമ കോപ്പി നല്കി പ്രകാശനം ചെയ്തു. ഷാജൻ ജോൺ ഇടയ്ക്കാട് പുസ്തകാവതരണം നടത്തി. തനിച്ചായിപ്പോകുന്ന ജീവിത സാഹചര്യത്തിൽ തനിച്ചെത്തി കരുതലും സ്നേഹവും നല്കി അത്ഭുതങ്ങൾ വിരിയിക്കുന്ന തമ്പുരാൻ്റെ കഥ പറയുന്നതാണ് തനിയെ എന്ന പുസ്തകം. സ്വർഗീയധ്വനി

ഷാജൻ ജോൺ ഇടയ്ക്കാട് രചിച്ച ‘തനിയെ’ എന്ന പുസ്തകം പ്രകാശനം ചെയ്തു Read More »

error: Content is protected !!