June 20, 2023

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ

കുമ്പനാട് : കേരള സ്റ്റേറ്റ് പി വൈ പി എ യുടെ സംസ്ഥാന സമിതിയിൽ ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ് തുടങ്ങി ചരിത്രപരമായ തീരുമാനങ്ങൾ കൈക്കൊണ്ടു. സഭാ ആസ്ഥാനമായ കുമ്പനാട്  ഹെബ്രോൻപുരത്ത് ജൂൺ 19 നാണ് PYPA കേരള സ്റ്റേറ്റ് പുതിയ തീരുമാനങ്ങൾ അറിയിച്ചത്. എല്ലാ അംഗങ്ങൾക്കും ഡിജിറ്റൽ ഐ ഡി കാർഡ്, PYPA അംഗത്വം ഇനി മൂന്ന് വർഷത്തിൽ ഒരിക്കൽ മാത്രം പുതുക്കുക, മൂന്ന് വർഷത്തെ അംഗത്വം എടുക്കുന്ന എല്ലാവർക്കും ആദ്യത്തെ ഒരു […]

ഇൻഷുറൻസ് പരിരക്ഷ, ഡിജിറ്റൽ ഐ ഡി കാർഡ്; കാലോചിത മാറ്റങ്ങളുമായി കേരളാ സംസ്ഥാന പി വൈ പി എ Read More »

‘ഇതാ, നോഹയുടെ കാലം’ – 60

‘ഇതാ, നോഹയുടെ കാലം’ – 60 പാ. ബി. മോനച്ചൻ, കായംകുളം ഭൂമി മുഴുവൻ സമൃദ്ധി കൊണ്ട് നിറയും. ഭൂലോകം മുഴുവൻ ഒരു രാഷ്ട്രമായി മാറും. കൃഷിനാശമോ വിഷബാധയോ ക്ഷാമമോ ദാരിദ്ര്യമോ എങ്ങും ഉണ്ടായിരിക്കയില്ല, ഭൂമി നൂറ് മേനി വിളവ് നൽകും. ജന്തുക്കൾ തമ്മിലുള്ള പോരാട്ടങ്ങൾ ഉണ്ടായിരിക്കുകയില്ല. സമുദ്രം വെള്ളം കൊണ്ട് നിറഞ്ഞിരിക്കുന്നത് പോലെ ഭൂമി യഹോവയുടെ പരിജ്ഞാനം കൊണ്ട് നിറയും. എല്ലാറ്റിനും ഉപരി ഭൂലോകത്തെ മുഴുവൻ തെറ്റിച്ച് കളയുന്ന ദുഷ്ടപിശാചിനെ പിടിച്ചു കെട്ടി അഗാധ കൂപത്തിൽ അടച്ചിരിക്കും. യെരുശലേം കേന്ദ്രമാക്കി രാജാധിരാജാവായ ദൈവപുത്രൻ ഭൂലോകത്തെ നീതിയോടും ന്യായത്തോടും ഭരിക്കും. (യെശ : 11:4-10; വെളി :20:1-3). പട്ടിണിമരണങ്ങൾ, വഴിതടയൽ, കുലപാതകങ്ങൾ എന്നിവ ഇല്ല. സ്ത്രീ പീഡനങ്ങളോ ശിശു മരണങ്ങളോ ഇല്ല. വഞ്ചനയില്ല, തട്ടിപ്പില്ല, ബന്ദോ ഹർത്താലോ ഇല്ല. ബോംബ് സ്ഫോടനമോ ഭീകരന്മാരോ അവിടെയില്ല. കോടതി വരാന്തകൾ, ജയിലറകൾ, ചൂതാട്ടകേന്ദ്രങ്ങൾ, വ്യഭിചാരശാലകൾ, മദ്യഷാപ്പുകൾ, ബീയർ പാർലറുകൾ, നൈറ്റ് ക്ലബുകൾ, തുടങ്ങി പാപത്തിന്റെ മൊത്ത വ്യാപാര കേന്ദ്രങ്ങൾ ഒന്നും ആ രാജ്യത്ത് കാണുകയില്ല. വൃദ്ധ മന്ദിരങ്ങൾ, അനാഥശാലകൾ ഒന്നുമില്ലാത്ത രാജ്യം ! അതെ, നമ്മുടെ കർത്താവ് രാജാധിരാജാവായി വാഴും. അവന്റെ വിശുദ്ധന്മാരും അവനോടൊപ്പം ഭരണം നടത്തും. എണ്ണമില്ലാത്ത സ്വർഗീയ സൈന്യത്തിന്റെ അകമ്പടിയുള്ള രാജാധിരാജാവായ കർത്താവായ യേശുവിന് പോലീസിന്റെയും പട്ടാളത്തിന്റെയും കര നാവിക വ്യോമ സേനകളുടെയും ആവശ്യമില്ല. (വെളി :19:11). ആ രാജ്യത്തിൻറെ പേര് ‘ദൈവരാജ്യം'(The kingdom of God) എന്നായിരിക്കും (ലുക്കോ : 6:20, മത്താ :26:19). ഇന്ന് ഭൂമിയിലുള്ള സകലരാജ്യങ്ങളുടെയും പേരുകളും അതിർത്തികളും നീക്കപെടും. പല കൊടികീഴിൽ പല തലസ്ഥാനങ്ങളിൽ ആയിരിക്കുന്ന ലോകജനത ഒരു കൊടികീഴിലും ഒരു തലസ്ഥാനത്തിന് കീഴിലും ആകും. അങ്ങ് എവിടെയും അതിർത്തി തർക്കം ഉണ്ടാവുകയില്ല. ആ രാജ്യത്തിൻറെ ഭരണസിരാ കേന്ദ്രം യെരുശലേം ആയിരിക്കും. ദൈവീക ഭരണം (Divine ruling), ദൈവീക പരമാധികാരം (Divine sovereignity), ദൈവീക അനുഗ്രഹം (Divine blessing) നിറഞ്ഞ ലോകം അങ്ങനെ സ്ഥാപിക്കപെടും. പ്രിയ വായനക്കാരെ, വിശുദ്ധ വേദപുസ്തകത്തിലെ വാക്യങ്ങൾ സഹിതം ഈ കുറിമാനം എഴുതുവാൻ കാരണം, വിശുദ്ധ ബൈബിളിൽ എഴുതിയിരിക്കുന്ന പ്രവചനങ്ങൾ ഏറിയ പങ്കും നമ്മുടെ കണ്ണിന്മുന്പിൽ നിവർത്തിക്കപ്പെടുന്നുവെങ്കിൽ, നിവർത്തിക്കപ്പെട്ടുവെങ്കിൽ ഇവയും നിറവേറും എന്ന് നാം ഗ്രഹിക്കേണ്ടതാണ്. മനുഷ്യവർഗ്ഗത്തിന് വേണ്ടി സമ്പൂർണ്ണ താഴ്ച ഭവിച്ച ശ്രീയേശുക്രിസ്തു തന്റെ സമ്പൂർണ്ണ മഹത്വത്തിൽ പ്രത്യക്ഷനാകുവാൻ പോകുന്നു. ആ രാജ്യത്തിൽ പങ്കാളിയാകുവാൻ നിങ്ങൾ ഒരുങ്ങുക. ആ നാടിന്റെയും ഭരണത്തിന്റെയും പ്രചാരകരാകേണ്ട ദൈവമക്കൾ പോലും ഈ നശ്വരലോകത്തിന്റെ കെട്ടുപണിയിൽ മുഴുകുന്ന കാഴ്ച നാം കാണുന്നു. അവരും ലോകത്തെ നന്നാക്കാൻ ഇറങ്ങിപുറപ്പെടുന്നു. “പുറപ്പെട്ടു പോകുവിൻ; നാശത്തിന്നു, കഠിനനാശത്തിന്നു കാരണമായിരിക്കുന്ന മാലിന്യംനിമിത്തം (പാപം നിമിത്തം) ഇതു നിങ്ങൾക്കു വിശ്രാമസ്ഥലമല്ല.”, (മീഖാ : 2:10) എന്ന് പ്രവാചകൻ പറഞ്ഞത് ഓർത്തു കൊള്ളുക. “നിന്റെ രാജ്യം വരേണമേ എന്ന് കർത്താവിന്റെ ശിഷ്യന്മാർ പ്രാർഥിച്ചത് പോലെയും “ആമേൻ, കർത്താവെ അങ്ങ് വേഗം വരേണമേ” എന്ന് ദൈവസഭ പ്രാർത്ഥിക്കട്ടെ.  നാം വരുവാനുള്ള നിത്യരാജ്യം, ഇളകാത്ത രാജ്യം കാത്തിരിക്കുന്നവരാണ്. പാപലിങ്കമായ, സാത്താന്യ അധിനിവേശമുള്ള ഈ ഭൂമിയിൽ ക്ഷേമരാഷ്ട്രം കെട്ടിപ്പടുക്കുവാൻ ആർക്കും കഴിയുകയില്ല. ഭൂലോകത്തിന്റെ ആരംഭം മുതൽ മിക്ക ഭരണാധികാരികളിലും സാത്താൻ ഉൾ പ്രവേശിച്ച് അനീതിയും അക്രമവും കുലപാതകവും ദുഷ്ടതയും നടത്തിയെടുക്കുന്നു. പിശാചിനെയും അവന്റെ പ്രവർത്തികളെയും അഴിപ്പാൻ ശക്തനായവൻ, അവനെ കാൽവരിയിൽ തോൽപിച്ച് അവന്റെ മേൽ ജയോത്സവം കൊണ്ടാടിയവൻ, രാജാവായി പിറന്നവനെങ്കിലും ദരിദ്രനായി ജീവിച്ചവൻ, അഗതിയെപ്പോലെ മരിച്ചവൻ, മരണത്തെ ജയിച്ചവൻ, രാജത്വം പ്രാപിച്ചു മടങ്ങി വരുവാൻ പോയവൻ, നീതിസൂര്യനായവൻ, ഭൂരാജാക്കന്മാർക്ക് അധിപതിയായവൻ – നസ്രായനായ യേശു. അവന് മാത്രമേ ലോകത്തെ നീതിയോടും ന്യായത്തോടും കൂടെ ഭരിക്കുവാൻ കഴിയൂ എന്ന് ലോകം തിരിച്ചറിയുന്ന നാൾ വരുന്നു. ആമേൻ, കർത്താവെ നിന്റെ രാജ്യം വരേണമേ !   

‘ഇതാ, നോഹയുടെ കാലം’ – 60 Read More »

error: Content is protected !!