October 11, 2023

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന മഹായോഗങ്ങളുടെ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ

തിരുവല്ല : ഒരു നൂറ്റാണ്ടിലധികമായി കേരളക്കരയിൽ ആത്മീയ ജ്വാലയുയർത്തി കൊണ്ടിരിക്കുന്ന പെന്തെക്കോസ്ത് അനുഭവത്തിന്റെ മഹാസംഗമങ്ങൾക്ക് വീണ്ടും അരങ്ങുണരുന്നു. കേരളത്തിലെ വിവിധ പെന്തെക്കോസ്ത് സഭകളുടെ വാർഷിക കൺവൻഷനുകൾ 2023 നവംബർ – 2024 ഫെബ്രുവരി വരെ മദ്ധ്യകേരളത്തിലെ വിവിധ ജില്ലകളിൽ നടക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ജനറൽ കൺവൻഷനോടെ മഹായോഗങ്ങൾക്ക് ആരംഭം കുറിക്കും. 101 -)o കൺവൻഷനിലേക്ക് പ്രവേശിക്കുന്ന ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ്, റീജിയൻ സഭകളുടെ ജനറൽ കൺവൻഷൻ, ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൺവൻഷൻ, പ്ലാറ്റിനം ജൂബിലി വർഷത്തിലായിരിക്കുന്ന WME സഭകളുടെ കൺവൻഷൻ, പതിവായി ചൊവ്വാഴ്ച ആരംഭിച്ചിരുന്ന അസ്സംബ്ലീസ്‌ […]

കേരളക്കരയിൽ ഇനി പെന്തെക്കോസ്ത് ജനറൽ കൺവൻഷനുകളുടെ നാളുകൾ; നവംബർ മുതൽ ഫെബ്രുവരി വരെ നടക്കുന്ന മഹായോഗങ്ങളുടെ ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ Read More »

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ

ഡബ്ലിൻ : ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ നടക്കും. പാസ്റ്റർമാരായ  അനീഷ് ഏലപ്പാറ, സിബി മാത്യു എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഇവാ. ഇമ്മാനുവേൽ കെ. ബി. ഗാനശുശ്രുഷയ്ക്ക് നേതൃത്വം നല്‌കും. കൂടുതൽ വിവരങ്ങൾക്ക് : പാ. ബിനിൽ ഫിലിപ്പ് (+35 387 6600 530), ബൈജു സാമുവേൽ രാജു (+35 389 4156 582)   

ഡബ്ലിൻ ഇമ്മാനുവേൽ ഗോസ്പൽ മിഷൻ വാർഷിക കൺവൻഷൻ നവം. 2- 4  വരെ Read More »

ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന പുതിയ ഭരണസമിതി തിരെഞ്ഞെടുക്കപ്പെട്ടു

കുമ്പനാട് : ഐപിസി യുടെ പുത്രികാ സംഘടനയായ വിമൺസ് ഫെല്ലോഷിപ്പിന്റെ പുതിയ ഭരണസമിതി നിലവിൽ വന്നു. ആനി തോമസ് പ്രസിഡന്റായും, ആലീസ് ജോൺ റിച്ചാർഡ്, ഗീതമ്മ സ്റ്റീഫൻ (വൈസ് പ്രസിഡന്റുമാർ), ജയമോൾ രാജു (സെക്രട്ടറി), ലിസി വർഗീസ്, സൂസൺ ജോൺ (ജോയിന്റ് സെക്രട്ടറിമാർ), ജോയമ്മ ബേബി (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 2023 ഒക്ടോബർ 10 ന് നടന്ന തിരെഞ്ഞെടുപ്പിന്റെ വോട്ടണ്ണൽ 11-ാം തീയതി രാവിലെ 9 മുതൽ ആരംഭിച്ചു. ജെയിംസ് ജോർജ് വേങ്ങൂർ ഇലക്ഷൻ കമ്മീഷൻ ആയി

ഐപിസി വിമൺസ് ഫെല്ലോഷിപ്പ് കേരള സംസ്ഥാന പുതിയ ഭരണസമിതി തിരെഞ്ഞെടുക്കപ്പെട്ടു Read More »

error: Content is protected !!