February 7, 2024

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം 

കൊട്ടാരക്കര : ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി നടത്തിയ സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.  ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് (ഫെബ്രു. 7 ന്) വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ […]

ദി പെന്തെക്കോസ്ത് മിഷൻ സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ കൊട്ടാരക്കരയിൽ തുടക്കം  Read More »

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍) 

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി നിലവിൽ വന്നു. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി), പാസ്റ്റര്‍ പി. എ. ജെറാള്‍ഡ് (ജോയിന്റ് സെക്രട്ടറി), പാസ്റ്റര്‍ ഷിജു മത്തായി (ട്രഷറാര്‍), പാസ്റ്റര്‍ മാത്യു ബേബി (YPE പ്രസിഡന്റ്) എന്നിവരെ കൗണ്‍സില്‍ മീറ്റിംഗില്‍ തിരഞ്ഞെടുത്തു. സഭാസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിൽ സ്റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പ്  പാസ്റ്റര്‍ സി. സി. തോമസ് നേതൃത്വം നല്‍കി. പാസ്റ്റര്‍ സാംകുട്ടി മാത്യു (സെക്രട്ടറി) മൂന്ന് പതിറ്റാണ്ടിലധികമായി ചര്‍ച്ച് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനാണ് പാസ്റ്റര്‍ സാംകുട്ടി

ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റിന് പുതിയ ഭരണസമിതി (പാസ്റ്റര്‍ സാംകുട്ടി മാത്യു, സെക്രട്ടറി / പാസ്റ്റര്‍ ഷിജു മത്തായി, ട്രഷറാര്‍)  Read More »

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും 

കോട്ട : ദി ചർച്ച് ഓഫ് ഗോഡ്, കോട്ട ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8, 9,10 തിയതികളിൽ സുവിശേഷമഹായോഗവും സംഗീതവിരുന്നും നടക്കും. പാ. റെജി ശാസ്താംകോട്ട, പാ. അജി എം. പോൾ, പാ. ജെയ്‌സ് പാണ്ടനാട് എന്നിവർ വചനശുശ്രുഷ നിർവഹിക്കും. പാ. നിബിൻ തോമസ് ആത്മീയശുശ്രുഷകൾക്ക് നേതൃത്വം നൽകും. ഫെബ്രു. 11 ന് മുളക്കുഴ സെക്ഷനിലുള്ള സഭകളുടെ സംയുക്ത ആരാധന നടക്കും. പാ. പ്രവീൺ കൊട്ടാരക്കരയുടെ നേതൃത്വത്തിൽ Missio Dei Music Band ഗാനശുശ്രുഷ നിർവഹിക്കും.

കോട്ട ദി ചർച്ച് ഓഫ് ഗോഡിന്റെ ആഭിമുഖ്യത്തിൽ ഫെബ്രു. 8-10 വരെ സുവിശേഷമഹായോഗവും സംഗീതവിരുന്നും  Read More »

error: Content is protected !!