ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത് ജനറൽ കൺവൻഷൻ തിങ്കളാഴ്ച (ജനുവരി 20 ന്) ആരംഭിക്കും
തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, കേരള സ്റ്റേറ്റ് 102 – മത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 മുതൽ 26 വരെ തിരുവല്ല കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ പാ. വൈ. റെജി ഉദ്ഘാടനം ചെയ്യുന്ന കൺവൻഷനിൽ ‘ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ’ (റോമർ : 8:37) എന്നതാണ് ചിന്താ വിഷയം. പ്രഭാത പ്രാർത്ഥന, ബൈബിൾ ക്‌ളാസ്, ശുശ്രുഷക സമ്മേളനം, ഉണർവ്വ് യോഗം, പുത്രികാ സംഘടനകളുടെ വാർഷികം, പൊതുയോഗം, ബൈബിൾ പഠനം, വിവിധ ഡിപ്പാർട്മെന്റുകളുടെ സമ്മേളനം, മിഷനറി സമ്മേളനം, ബൈബിൾ കോളേജ് ഗ്രാഡുവേഷൻ, സ്നാന ശുശ്രുഷ, സംയുക്ത ആരാധനയും കർത്തൃമേശയും കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് കേരള […]