Friday Fasting

‘സങ്കീർത്തന ധ്യാനം’ – 12

‘സങ്കീർത്തന ധ്യാനം’ – 12പാ. കെ. സി. തോമസ് ‘എന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ട്’, സങ്കീ : 7:10 അമ്പും വില്ലും കൊണ്ട് യുദ്ധം ചെയ്യുന്ന അക്കാലത്ത് ശത്രുവിന്റെ അമ്പുകൾ ഏൽക്കാതിരിക്കുവാനാണ് പരിച ഉപയോഗിച്ചിരുന്നത്. ദാവീദിന് എതിരായി പലവിധത്തിലുള്ള അസ്ത്രങ്ങൾ തൊടുത്ത് വിടുന്ന സന്ദർഭങ്ങളുണ്ടായിരുന്നു. എന്നാൽ ഒന്നും തന്റെമേൽ ഏറ്റില്ല. അതിന്റെ രഹസ്യം ദാവീദ് ഇവിടെ വെളിപ്പെടുത്തി. എന്റെ പരിച എന്റെ ദൈവത്തിന്റെ പക്കലാണ്. പരിച കയ്യിൽ പിടിച്ച അനേകർക്ക് അസ്ത്രം ഏറ്റിട്ടുണ്ട്. മുമ്പിൽ പരിച […]

‘സങ്കീർത്തന ധ്യാനം’ – 12 Read More »

‘സങ്കീർത്തന ധ്യാനം’ – 11

‘സങ്കീർത്തന ധ്യാനം’ – 11പാ. കെ. സി. തോമസ് ‘കരച്ചിലിന്റെ ശബ്ദം കേൾക്കുന്ന ദൈവം’, സങ്കീ : 6:8 തനിക്ക് നേരിട്ടിരിക്കുന്ന അനർത്ഥങ്ങളിൽ സന്തോഷിച്ച് തന്നെ കുറ്റപെടുത്തികൊണ്ട് നിൽക്കുന്നവരോട് ദാവീദ് വിളിച്ച് പറഞ്ഞു യഹോവ എന്റെ കരച്ചിലിന്റെ ശബ്ദം കേട്ടിരിക്കുന്നു. ദൈവജനങ്ങൾക്ക് പരീക്ഷകളും പരിശോധനകളും ഉണ്ട്. അഗ്നിശോധനയുടെ അനുഭവങ്ങളിലൂടെ കടത്തി വിടും. എല്ലാ പരിശോധനകളും കീടം മാറി മാറ്റേറിയവരാക്കി തീർക്കാനാണ്. ദൈവത്തോട് കൂടുതൽ അടുക്കുവാനും ആത്മീയ തീക്ഷണത വർദ്ധിപ്പിക്കുവാനും കൂടുതൽ പ്രാർത്ഥിക്കുന്നവരും ദൈവത്തിലാശ്രയിക്കുന്നവരുമായി തീരുവാൻ ദൈവം നൽകുന്ന

‘സങ്കീർത്തന ധ്യാനം’ – 11 Read More »

‘സങ്കീർത്തന ധ്യാനം’ – 10

‘സങ്കീർത്തന ധ്യാനം’ – 10പാ. കെ. സി. തോമസ് ‘രാവിലെ ഞാൻ ദൈവത്തിനായി ഒരുക്കി കാത്തിരിക്കുന്നു’, സങ്കീ : 5:3 അഞ്ചാം സങ്കീർത്തനത്തിൽ വിശ്വാസത്താൽ നീതികരിക്കപ്പെട്ട താനും ദുഷ്ടന്മാരും തമ്മിലുള്ള വ്യത്യാസം ദാവീദ് പറഞ്ഞിരിക്കുന്നു. ദുഷ്ടന്മാരിൽ കൂടെ തനിക്ക് നേരിട്ട ഉപദ്രവങ്ങൾകൊണ്ട് രാജാവിന്റെ മുൻപിൽ ഒരാൾ ചെല്ലുന്നത് പോലെ, എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ എന്റെ സങ്കടയാചന കേൾക്കേണമേ എന്ന് പറഞ്ഞു ദാവീദ് പ്രാർത്ഥിച്ച വാക്കുകളാണ് ഇവിടെ വായിക്കുന്നത്. ഞാൻ നിനയ്ക്കായി കാത്തിരിക്കുന്നു. തന്റെ അപേക്ഷയുടെ മറുപടിയ്ക്കായി

‘സങ്കീർത്തന ധ്യാനം’ – 10 Read More »

‘സങ്കീർത്തന ധ്യാനം’ – 09

‘സങ്കീർത്തന ധ്യാനം’ – 09പാ. കെ. സി. തോമസ് ‘എന്നെ നിർഭയം വസിക്കുമാറാക്കുന്ന ദൈവം’, സങ്കീ : 4:8 മനുഷ്യൻ പല വിധത്തിലുള്ള ഭയത്തിന് അടിമയാണ്. ഏദൻ തോട്ടത്തിലാണ് ഭയം ആരംഭിച്ചത്. പാപത്തിന്റെ ഫലമായിട്ടാണ് മനുഷ്യൻ ഭയമുള്ളവനായി തീർന്നത്. അതോടെ ദൈവഭയം, മരണഭീതി എന്നിവ മനുഷ്യനെ ബാധിച്ചു. മനുഷ്യവർഗ്ഗം ജീവിതാന്ത്യം വരെ മരണഭീതിക്ക് അടിമകളായി തീർന്നു. പുതിയ പുതിയ രോഗങ്ങൾ, മാരക രോഗങ്ങൾ മരണത്തിന്റെ ഭീതിയിൽ കൊണ്ടെത്തിയിരിക്കുന്നു. പ്രകൃതിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ പ്രകൃതി ക്ഷോഭങ്ങൾ, അണുവായുദ്ധങ്ങൾ, രാഷ്ട്രങ്ങൾ

‘സങ്കീർത്തന ധ്യാനം’ – 09 Read More »

‘സങ്കീർത്തന ധ്യാനം’ – 08

‘സങ്കീർത്തന ധ്യാനം’ – 08പാ. കെ. സി. തോമസ് ‘അധികം സന്തോഷം ഹൃദയത്തിൽ നൽകിയിരിക്കുന്നു’, സങ്കീ : 4:7 അധികം സന്തോഷം ദൈവം നൽകുന്നു. സന്തോഷത്തിന് വേണ്ടി മനുഷ്യൻ ആഗ്രഹിക്കുന്നു. ജഡിക സുഖങ്ങളിൽ, ലോകസുഖങ്ങളിൽ, കുടുംബത്തിൽ, കുഞ്ഞുങ്ങളിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവരുണ്ട്. ലോകത്തിലെ സന്തോഷങ്ങൾ ക്ഷണികമാണ്, നശ്വരമാണ്. അത് പെട്ടെന്ന് ഇല്ലാതാകുന്നതാണ്. ലോകം നൽകുന്ന സന്തോഷത്തേക്കാൾ അധികം നല്ല സന്തോഷം ദൈവം നൽകുന്ന സന്തോഷമാണ്. ധാന്യവും, വീഞ്ഞും വർദ്ധിക്കുമ്പോൾ ലോകർക്ക് സന്തോഷമാണ്. അതിലും വലിയ സന്തോഷമാണ് ദൈവം

‘സങ്കീർത്തന ധ്യാനം’ – 08 Read More »

‘സങ്കീർത്തന ധ്യാനം’ – 07

‘സങ്കീർത്തന ധ്യാനം’ – 07പാ. കെ. സി. തോമസ് ‘യഹോവ ഭക്തനെ വേർതിരിച്ചിരിക്കുന്നു’, സങ്കീ : 4:3 യഹോവ ഭക്തനും അല്ലാത്തവനും തമ്മിലുള്ള വ്യത്യാസം ഇവിടെ കാണുന്നു. സകല മനുഷ്യരോടുമുള്ള ദൈവത്തിന്റെ ഒരു പ്രഖ്യാപനം ആണിത്. സകലരും അറിയണം യഹോവ ഭക്തനെ ദൈവം തനിക്കായി വേർതിരിച്ചിരിക്കുന്നവനാണെന്ന്. ദൈവഭക്തരല്ലാത്തവർ ഇത് ഗ്രഹിക്കാത്തതിനാൽ ദൈവഭക്തർക്ക് എതിരായി മത്സരിക്കുന്നു. അവർ മായയെ ഇച്ഛിക്കുന്നവരും വ്യാജത്തെ അന്വേഷിക്കുന്നവരുമാണ്. അബ്ശാലോമിന്റെ തന്ത്രങ്ങളിൽ കുടുങ്ങി ഹെബ്രോനിൽ അവനെ രാജാവാക്കുവാൻ സംഘടിച്ച പുരുഷന്മാരോടുള്ള ബന്ധത്തിൽ ദാവീദ് പറഞ്ഞ

‘സങ്കീർത്തന ധ്യാനം’ – 07 Read More »

‘സങ്കീർത്തന ധ്യാനം’ – 06

‘സങ്കീർത്തന ധ്യാനം’ – 06പാ. കെ. സി. തോമസ് ‘ദൈവം എനിക്ക് വിശാലത വരുത്തി’, സങ്കീ : 4:1 വിശാലത എല്ലാവരും ആഗ്രഹിക്കുന്നു. യബ്ബേസ് പ്രാർത്ഥിച്ചു. എന്തെ അതിര് വിസ്താരമാക്കേണമേ. പ്രവാചക ശിഷ്യന്മാർ എലീശയോട് പറഞ്ഞു. ഞങ്ങൾ പാർക്കുന്ന ഈ സ്ഥലം ഞങ്ങൾക്ക് തീരെ തിടുക്കം ആയിരിക്കുന്നു. ഞങ്ങൾ യോർദ്ദാനോളം ചെന്ന് ഓരോരുത്തൻ ഓരോ മരം കൊണ്ട് വന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ. എന്റെ ഇടുക്കവും, ഞെരുക്കവും എന്ന് തീരും. ആർ എന്നെ സഹായിക്കും. ആർ എനിക്ക്

‘സങ്കീർത്തന ധ്യാനം’ – 06 Read More »

‘സങ്കീർത്തന ധ്യാനം’ – 05

‘സങ്കീർത്തന ധ്യാനം’ – 05പാ. കെ. സി. തോമസ് ‘അവന് ദൈവത്തിങ്കൽ നിന്ന് രക്ഷയിലെന്ന് പലരും പറയുന്നു‘, സങ്കീ : 3:2 ദൈവഭക്തന്മാർ പലപ്പോഴും നിന്ദയുടെയും വിമർശനത്തിന്റെയും വാക്കുകൾ കേൾക്കേണ്ടി വരുന്നവരാണ്. പ്രത്യേകിച്ച് ചില പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ ആശ്വാസത്തിന്റെ വാക്കുകൾ അല്ല, കുത്തി മുറിവേൽപ്പിക്കുന്ന വാക്കുകളാണ് അവർക്ക് കേൾക്കേണ്ടി വരുന്നത്. നമ്മുടെ കർത്താവ് കഷ്ടാനുഭവങ്ങളിലൂടെ കടന്ന് പോയപ്പോൾ അവനെ കണ്ടവർ ഒക്കെ പരിഹസിച്ചു സംസാരിച്ചു. അവർ ആധാരം മലർത്തി തല കുലുക്കി, യഹോവയിൽ നിന്നെ തന്നെ

‘സങ്കീർത്തന ധ്യാനം’ – 05 Read More »

‘സങ്കീർത്തന ധ്യാനം’ – 04

‘സങ്കീർത്തന ധ്യാനം’ – 04പാ. കെ. സി. തോമസ് വഴിയിൽ വച്ച് നശിക്കാതിരിക്കുവാൻ പുത്രനെ ചുംബിച്ചുകൊൾക സങ്കീ : 2:12 നശിച്ചു പോകത്തക്ക സാഹചര്യം ഉള്ള ഒരു വഴിയാത്രയിൽ ആണ് മനുഷ്യവർഗ്ഗം ആയിരിക്കുന്നത്. മിക്കവാറും എല്ലാ വഴികളിലും മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ നാം കാണാറുണ്ട്. അത് ശ്രദ്ധിക്കാതെ സഞ്ചരിക്കുന്നവർ അപകടത്തിൽപ്പെടാറുണ്ട്. മനുഷ്യന്റെ ജീവിത യാത്രയിലൂടെ വഴിയോരത്ത് സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഒരു മുന്നറിയിപ്പ് ബോർഡിലെ വാക്കുകളാണ് നമ്മുടെ ചിന്താവിഷയം. സൃഷ്ടാവായ ദൈവം മനുഷ്യൻ തന്നിൽ ആശ്രയിച്ചും ശരണപ്പെട്ടും തന്റെ പ്രമാണപ്രകാരം

‘സങ്കീർത്തന ധ്യാനം’ – 04 Read More »

‘സങ്കീർത്തന ധ്യാനം’ – 03

‘സങ്കീർത്തന ധ്യാനം’ – 03പാ. കെ. സി. തോമസ് എന്നോട് ചോദിച്ച് കൊൾക; ഞാൻ തരാം – സങ്കീ : 2:8 പ്രാർത്ഥനയെക്കുറിച്ചുള്ള ദൈവത്തിന്റെ ഒരു വാഗ്ദത്തമാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ദേവന്മാരിൽ നിന്നും മനുഷ്യരിൽ നിന്നും വ്യത്യസ്തനായ ഒരു ദൈവത്തെയാണ് ഇവിടെ കാണുന്നത്. മറ്റുള്ളവർ തങ്ങളോട് ഒന്നും ആവശ്യപ്പെടരുതെന്ന് മനുഷ്യർ ആഗ്രഹിക്കുമ്പോൾ, എന്നോട് ചോദിച്ചുകൊൾക ഞാൻ തരാമെന്ന് പറഞ്ഞ ദൈവം. ദേവന്മാർ തങ്ങളോട് ആവശ്യപ്പെടുന്നതൊന്നും ചെയ്യാതിരിക്കുമ്പോൾ ചോദിച്ചാൽ നൽകുന്ന ദൈവമാണ് നമ്മുടെ ദൈവം. യാചിപ്പിൻ എന്നാൽ നിങ്ങൾക്ക്

‘സങ്കീർത്തന ധ്യാനം’ – 03 Read More »

error: Content is protected !!