ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ത്രിദിന കൺവൻഷൻ ആരംഭിക്കുന്നു
പൂത്തൃക്ക : ഐപിസി പിറവം സെന്ററിന്റെയും ബെഥേൽ പ്രയർ സെന്റർ പൂത്തൃക്ക സെന്ററിന്റെയും ആഭിമുഖ്യത്തിൽ നാളെ (ഏപ്രിൽ 28) മുതൽ ഏപ്രിൽ 30 വരെ ത്രിദിന കൺവൻഷൻ പൂത്തൃക്ക ആർക്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാസ്റ്റർമാരായ ബാബു ചെറിയാൻ, ബി. മോനച്ചൻ, ഷാജി എം. പോൾ എന്നിവർ വചനശുശ്രുഷ നിർവഹിക്കും. സാംസൺ ജോണി & ലിൻസി ടീം സംഗീത ശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 94473 56816, 99616 37495, 94477 32630