മണിപ്പൂർ ഐക്യദാർഢ്യം: പി.വൈ.പി.എ കേരള സ്റ്റേറ്റ് സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും നവം. 23ന്
കുമ്പനാട് : മണിപ്പുരിൽ പീഡനം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള സംസ്ഥാന പിവൈപിഎയുടെ നേതൃത്വത്തിൽ നവംബർ 23 ശനിയാഴ്ച വൈകുന്നേരം 6 മുതൽ സമാധാന സന്ദേശ നൈറ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്‌മയും സംഘടിപ്പിക്കും. മുൻ എം. എൽ. എ. എം. സ്വരാജ്, കേരള കൗൺസിൽ ഓഫ് ചർച്ചസ് സെക്രട്ടറി പ്രകാശ് പി. തോമസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ കെ. സി. ജോൺ സമാധാന പ്രാർത്ഥന നിർവഹിക്കും. ദേശത്തിന്റെ സമാധാനത്തിനായി കൈ കോർക്കാനും, മണിപ്പൂരിൽ […]