Nethru Varthakal

‘പാസ്റ്റർ എം പൗലോസ് – കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ’, ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി

തിരുവല്ല : ഉന്നതമായ ദർശനവും ജീവഗന്ധിയായ അനുഭവങ്ങളും കൊണ്ടു കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ ആയിരുന്നു പാസ്റ്റർ എം പൗലോസ് എന്നു ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി വിലയിരുത്തി. മെയ് 29നു പാസ്റ്റർ പി ജി മാത്യൂസിന്റെ അധ്യക്ഷതയിൽ നടന്ന  ഓൺലൈൻ യോഗത്തിൽ ഷിബു മുള്ളംകാട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു.രാമേശ്വരത്തിന്റെ മണ്ണിൽ സുവിശേഷത്തിന്റെ വൻ മഴ പെയ്യിച്ച സുവിശേഷ പോരാളി ആയിരുന്നു പാസ്റ്റർ എം.പൗലോസ്. അപ്പോസ്തോലനായ പൗലോസിനെപ്പോലെ എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് […]

‘പാസ്റ്റർ എം പൗലോസ് – കാലഘട്ടത്തെ അടയാളപ്പെടുത്തിയ മിഷനറി വീരൻ’, ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ കോൺഫറൻസ് കോർ കമ്മിറ്റി Read More »

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി – ‘സാമൂഹിക നീതിയുടെ വിജയം’ : PCI സ്റ്റേറ്റ് കമ്മിറ്റി

തിരുവല്ല: ന്യൂനപക്ഷ വകുപ്പിലെ 80:20 വിവാദ അനുപാതം നീക്കിയ ഹൈക്കോടതിയുടെ സുപ്രധാന ഉത്തരവ് ക്രൈസ്തവ സമൂഹത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും സാമൂഹിക നീതിയുടെ വിജയം ആണെന്നും പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.ന്യൂന പക്ഷ ക്ഷേമ വകുപ്പിൻെറ ഇത്തരം നീതി നിഷേധത്തിനെതിരെ കുറെ കാലമായി ക്രൈസ്തവ സഭാ നേതാക്കന്മാരും സംഘടനകളും പ്രതിഷേധത്തിലായിരുന്നൂ. വകുപ്പിൻ്റെ ഇരട്ടത്താപ്പ് നയം ഏറെ വിമർശനത്തിന് ഇടയാക്കിയിരുന്നു. തന്മൂലം ന്യൂനപക്ഷ കമ്മീഷൻ 2019 ൽ വിവിധ ജില്ലകളിൽ നടത്തിയ ചർച്ചകൾ നടത്തിയിരുന്നു. ന്യൂന

ന്യൂനപക്ഷ വകുപ്പിൻ്റെ വിവേചന അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി – ‘സാമൂഹിക നീതിയുടെ വിജയം’ : PCI സ്റ്റേറ്റ് കമ്മിറ്റി Read More »

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലുള്ള നിലവിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി

കൊച്ചി : ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 80 ശതമാനം മുസ്‌ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതാണ് നിലവിലെ സ്ഥിതി. അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. സംസ്ഥാന സർക്കാരിന്റെ 2015 ലെ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാനുപാതമനുസരിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി അറിയിച്ചു. ‘ന്യൂനപക്ഷങ്ങളെ മുസ്‌ലിം, ക്രിസ്ത്യൻ എന്നിങ്ങനെ വേർതിരിക്കുന്നത് മതനിരപേക്ഷതയ്ക്ക് എതിരാണ്. സർക്കാർ ആനുകൂല്യങ്ങൾ എല്ലാ ന്യൂനപക്ഷ വിഭാഗംങ്ങൾക്കും ജനസംഖ്യാനുപാതത്തിൽ നൽകണം’,

ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലുള്ള നിലവിലെ 80:20 അനുപാതം റദ്ദാക്കി ഹൈക്കോടതി Read More »

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷക കുടുംബങ്ങൾക്ക് കൈത്താങ്ങലായി PYC

തിരുവല്ല : കേരളത്തിലെ പെന്തെകോസ്ത് സഭകളിൽ ശുശ്രൂഷകരായിരിക്കെ കൊവിഡ് മൂലം നിര്യാതരായ പാസ്റ്റർമാരുടെ കുടുംബാംഗങ്ങൾക്കു സഹായം നൽകുന്ന പദ്ധതിയുമായി പെന്തെകോസ്ത് യൂത്ത് കൗൺസിൽ (PYC) കർമ്മരംഗത്ത്.സഹായത്തിനർഹതയുള്ളവർ സ്വന്തം കൈപ്പടയിൽ തയ്യാറാക്കിയ അപേക്ഷ 9633335211 എന്ന വാട്സാപ്പ് നമ്പരിലേക്ക് മെയ് 31 തിങ്കളാഴ്ച്ച വൈകിട്ട് 05:00 മണിക്കുള്ളിൽ അയക്കേണ്ടതാണ്.പി.വൈ.സി. ജനറൽ- സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മറ്റിയുടെ വിശദ പരിശോധനക്കു ശേഷം സഹായത്തിനു അർഹരായവരെ കണ്ടെത്തുന്നതാണെന്ന് ജനറൽ പ്രസിഡൻ്റ് അജി കല്ലിങ്കലും സ്റ്റേറ്റ് പ്രസിഡൻ്റ് ജിനു വർഗ്ഗീസും പത്രക്കുറിപ്പിൽ അറിയിച്ചു.

കൊവിഡ് ബാധിച്ചു മരിച്ച ശുശ്രൂഷക കുടുംബങ്ങൾക്ക് കൈത്താങ്ങലായി PYC Read More »

ലോക്ക്ഡൗണിലും മഴക്കെടുതിയിലും ഐപിസി പത്തനംതിട്ട സെന്റർ യുവജനങ്ങൾ സഹായഹസ്തവുമായി കൊക്കാത്തോട്ടിൽ

പത്തനംതിട്ട : ഐപിസി സെന്റർ PYPA യും, കെയർ & ഷെയർ ടീമും ഒന്നിച്ചു നടത്തുന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി മെയ് 26 ന് കൊക്കത്തോട് കേന്ദ്രീകരിച്ചു ഫുഡ്‌ കിറ്റ് വിതരണം നടന്നു. വനത്തിലൂടെയും വെള്ളത്തിലൂടെയുമുള്ള ദുർഘടമായ സാഹചര്യങ്ങളിലൂടെയാണ് കൊക്കത്തോട് യാത്രയിൽ പ്രവർത്തനങ്ങൾ നടത്തിയത്.ഐപിസി കൊക്കത്തോട് സഭാ ശുശ്രൂഷകൻ പാ. സി. വൈ. ജോസഫ്, കൊക്കാത്തോട് ഐപിസി സെക്രട്ടറി ബ്രദർ തോമസ്‌ എന്നിവർ സെന്റർ PYPA ഭാരവാഹികൾക്കും, കെയർ & ഷെയർ ടീമിന്റെ സ്പോൺസർമാരായ രാജു പോന്നോലിൽ

ലോക്ക്ഡൗണിലും മഴക്കെടുതിയിലും ഐപിസി പത്തനംതിട്ട സെന്റർ യുവജനങ്ങൾ സഹായഹസ്തവുമായി കൊക്കാത്തോട്ടിൽ Read More »

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി

തിരുവല്ല : കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതദേഹം സംസ്കരിക്കാനായി പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ (PYC) നേതൃത്വത്തിൽ ‘മറുകര’ എന്ന പദ്ധതി നിലവിൽ വന്നു.ലോക്ഡൗൺ കാലത്തും മറ്റും കോവിഡ് രോഗം ബാധിച്ച് മരണമടയുന്നവരെ സംസ്കരിക്കാനായി നിലവിൽ സമൂഹം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സന്നദ്ധ പ്രവർത്തകരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പിവെെസിയുടെ പുതിയ കാൽവയ്പ്പ്. ജില്ലകളിൽ പിവെെസിയുടെ സന്നദ്ധ സംഘം സംഭവ സ്ഥലത്തെത്തി സംസ്കാരത്തിന് വേണ്ട ക്രമികരണങ്ങൾ നടത്തുന്നതായിരിക്കും.‘മറുകര’ പദ്ധതിയെ കുറിച്ചും വിവിധ സാമൂഹിക പ്രവർത്തനങ്ങളെ സംബന്ധിച്ച് പ്രഗത്ഭർ നയിക്കുന്ന പ്രത്യേക

കോവിഡ് 19 : മൃതദേഹം സംസ്കരിക്കാനായി PYC ‘മറുകര’ പദ്ധതി Read More »

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA

പന്തളം : PYPA പന്തളം സെന്ററിന്റെ ആഭിമുഖ്യത്തിൽ പന്തളം അർച്ചന കോവിഡ് ആശുപത്രിയിലും, പൊലിസ് ജീവനക്കാർ, കോവിഡ് വോളെന്റയിർമാർ, ദീർഘദൂര ഡ്രൈവർമാർ, ആബുലൻസ് ഡ്രൈവർമാർ വഴിയോരങ്ങളിലുള്ളവർ, നഗരസഭാ തൊഴിലാളികൾ, തുടങ്ങി നൂറുകണക്കിന് ആളുകൾക്ക് ഉച്ചഭക്ഷണം എത്തിച്ചു.സെന്റർ പി.വൈ.പി.എ പ്രസിഡന്റ് പാ. വിപിൻ പള്ളിപ്പാട്, സെക്രട്ടറി റിജു സൈമൺ തോമസ്, ട്രഷറർ ഷെറിൻ കെ മാത്യു, ജിറ്റോ സണ്ണി, റിനോഷ് കെ. ആർ., തുടങ്ങി നിരവധി പി.വൈ. പി.എ പ്രവർത്തകർ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

കോവിഡ് കേന്ദ്രങ്ങളിൽ ഭക്ഷണം എത്തിച്ച്‌ പന്തളം സെന്റർ PYPA Read More »

‘സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം’ : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI)

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഏറെ സ്വാഗതാർഹമെന്ന് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൊതുസമൂഹം ഏറെ ചർച്ച ചെയ്യുകയും ന്യൂനപക്ഷം നിരന്തരമായി ആവശ്യപ്പെടുകയും ചെയ്ത കാര്യമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണം എന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.2008 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതിനു ശേഷം വകുപ്പ് ചിലർ കുത്തകയായി വച്ചിരിക്കുകയാണ്. 80:20 എന്ന നിലയിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ

‘സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം’ : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI) Read More »

PPE കിറ്റ് ധരിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ സംസ്കാരം നടത്തി

പാക്കിൽ : കോവിഡ് ബാധിച്ചു മരിച്ച ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൺ സെൻ്റർ ശുശ്രൂഷകൻ പാ. വി. ജോർജിൻ്റെ ഭൗതീക ശരീരം തിരുവഞ്ചൂർ സെമിത്തേരിയിൽ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തപ്പെട്ടു. റീജിയൺ ഓവർസീ്യർ പാ. എൻ. പി. കൊച്ചുമോൻ PPE കിറ്റ് ധരിച്ച് കൊണ്ട് നടത്തിയ ശുശ്രൂഷയിൽ വൈ പി ഇ പ്രസിഡൻ്റ് പാ. ജെബൂ കുറ്റപ്പുഴ, ട്രഷറർ ബെൻസൺ ബെഞ്ചമിൻ, ബിക്കു ജോൺസൺ, ഗ്ലാഡ്സൺ തോമസ്, ജോർജ് ജോസഫ്, കെവിൻ കുമരകം എന്നിവർ നേതൃത്വം

PPE കിറ്റ് ധരിച്ച് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ഓവർസീയർ സംസ്കാരം നടത്തി Read More »

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC)

തിരുവല്ല : കാലാകാലങ്ങളായി ഒരു സമുദായത്തിൽ നിന്നുള്ളവർ മാത്രം അടക്കിവാണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് പുതിയ മന്ത്രിസഭയിൽ ബഹു. മുഖ്യമന്ത്രി ഏറ്റെടുത്തത്തിനെ പെന്തെകോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (P.Y.C) സ്വാഗതം ചെയ്തു.ഇക്കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിൽ ഇതര മതന്യൂനപക്ഷ വിഭാഗങ്ങളായ ക്രിസ്ത്യൻ/ജൈന/സിഖ്‌ വിഭാഗങ്ങൾക്കു അർഹമായ യാതൊരു ആനുകൂല്യങ്ങളും ഗവർമെൻ്റ് തലത്തിൽ ലഭിച്ചിരുന്നില്ല.ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മുന്നണി ഭൂരിപക്ഷം നേടിയ ഉടൻ തന്നെ നിരവധി ക്രൈസ്തവ സംഘടനകൾക്കൊപ്പം P.Y.C യും ന്യൂനപക്ഷ

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് തികച്ചും അഭിനന്ദനാർഹമായ നടപടി : പെന്തെകോസ്തൽ യൂത്ത് കൗൺസിൽ (PYC) Read More »

error: Content is protected !!