‘സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം’ : പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ (PCI)

കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഏറെ സ്വാഗതാർഹമെന്ന് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൊതുസമൂഹം ഏറെ ചർച്ച ചെയ്യുകയും ന്യൂനപക്ഷം നിരന്തരമായി ആവശ്യപ്പെടുകയും ചെയ്ത കാര്യമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണം എന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യമന്ത്രിയെ നന്ദി അറിയിച്ചു.
2008 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതിനു ശേഷം വകുപ്പ് ചിലർ കുത്തകയായി വച്ചിരിക്കുകയാണ്. 80:20 എന്ന നിലയിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാർശ്വവൽക്കരിച്ചും ചില ആനുകൂല്യങ്ങൾ ചിലർക്കുമാത്രം തീറെഴുതി കൊടുത്തും കാണിച്ച നീതികേട് ഏറെ ചർച്ചയായതാണ്. ചില നാളുകളായി ന്യൂനപക്ഷ വകുപ്പ് ഭരിക്കുന്നവർ നടത്തുന്ന സ്വജന പക്ഷപാതവും അനധികൃത നിയമനങ്ങളും നിമിത്തം വളരെ പ്രതിഷേധം ഉയർന്നിരുന്നു.
ക്രിസ്ത്യൻ, മുസ്ലീം, സിക്ക്, പാർസി, ബുദ്ധർ, ജൈനർ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ. ഈ വിഭാഗങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എന്നാൽ ബജറ്റിലൂടെ കേന്ദ്ര സർക്കാരിൻ്റെ പൊതുഖജനാവിൽ നിന്നും അനുവദിക്കുന്ന പദ്ധതികളും ഫണ്ടും, സംസ്ഥാന സർക്കാർ പദ്ധതികളും ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം അധികാരത്തിൻ്റെയും സാമുദായിക സമ്മർദ്ദ രാഷ്ട്രീയത്തിൻ്റെയും പിൻബലത്തിൽ പിടിച്ചെടുക്കുമ്പോൾ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണ്. നാളുകളായി കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തിൻ്റെ നിരന്തരമായ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതിക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എന്നീ സ്ഥാനങ്ങളിൽ പെന്തകോസ്ത് സഭയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പാ. ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പ്രസിഡൻ്റ് പാ. പി. എ. ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാ. നോബിൾ പി. തോമസ്, സെക്രട്ടറി പാ. ജിജി ചാക്കോ, ട്രഷറർ എബ്രഹാം ഉമ്മൻ, മീഡിയ കൺവീനർ പാ. അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

5 × three =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5769248
Total Visitors
error: Content is protected !!