Nethru Varthakal

ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം (പാസ്റ്റർ സനു ജോസഫ് (ഡയറക്ടർ), കെ. തങ്കച്ചൻ (ജനറൽ സെക്രട്ടറി), റോഷി തോമസ് (ജനറൽ ട്രഷറർ)

തിരുവല്ല :ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് 2024-26 വർഷത്തേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. 2024 ജൂലൈ 27 ശനിയാഴ്ച രാവിലെ 10:00  മുതൽ 01:00 വരെ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന സൺഡേസ്കൂൾ അസ്സോസിയേഷൻ ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടത്. ശാരോൻ സഭാ മിനിസ്റ്റേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി പാസ്റ്റർ വി. ജെ. തോമസ്,  ഓഫീസ് സെക്രട്ടറി റ്റി. ഒ. പൊടിക്കുഞ്ഞ് എന്നിവർ തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. പാസ്റ്റർ സനു […]

ശാരോൻ ഫെലോഷിപ് ചർച്ച് സൺ‌ഡേ സ്കൂൾ അസോസിയേഷന് പുതിയ നേതൃത്വം (പാസ്റ്റർ സനു ജോസഫ് (ഡയറക്ടർ), കെ. തങ്കച്ചൻ (ജനറൽ സെക്രട്ടറി), റോഷി തോമസ് (ജനറൽ ട്രഷറർ) Read More »

റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു

മുളക്കുഴ : ചര്‍ച്ച് ഓഫ് ഗോഡ് സൗത്ത് എഷ്യന്‍ സൂപ്രണ്ട് ആയി നിയമിതനായ റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു. നിലവില്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് അഡ്മിനിസ്‌ട്രേറ്റിവ് ബിഷപ്പും ഓള്‍ ഇന്‍ഡ്യാ ഗവേണിംഗ് ബോഡി ചെയര്‍മാനുമായ റവ. സി. സി. തോമസിനെ 2024 ജൂലൈ 8 മുതല്‍ 12 വരെ അമേരിക്കയിലെ ഇന്‍ഡ്യാനപോളിസ് സംസ്ഥാനത്തിലെ ഇന്‍ഡ്യാനയില്‍ നടന്ന സഭയുടെ അന്തര്‍ദ്ദേശിയ സമ്മേളനത്തിലാണ് ഔദ്യോഗിക

റവ. സി. സി. തോമസിനെ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് കൗണ്‍സിലും ബിലിവേഴ്‌സ് ബോര്‍ഡും അനുമോദിച്ചു Read More »

‘വചന വിരുദ്ധ പ്രവണതകൾക്ക് അറുതി വരുത്തുക’ : ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ

തിരുവല്ല : വചന വിരുദ്ധ പ്രവണതകൾ പെന്തെക്കോസ്തു സഭകളിൽ അനുവദിക്കുകയില്ല എന്ന ഉറച്ച തീരുമാനം സഭാ നേതാക്കളും കോൺഫറൻസ് സംഘാടകരും അടിയന്തിരമായിയെടുക്കണമെന്ന് പെന്തക്കോസ്തു മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ആഗോള കൂട്ടായ്മയായഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്കയിൽ നടന്ന കോൺഫറൻസിൽഫയർ പറഞ്ഞുള്ള വീഴ്ത്തൽ എന്ന വചന വിരുദ്ധ പ്രവണതക്ക് ലോക മലയാളി പെന്തെക്കോസ്തു സമൂഹം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഈ വിഷയത്തിൽ ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ അപലപിക്കുന്നു. പെന്തെക്കോസ്തു

‘വചന വിരുദ്ധ പ്രവണതകൾക്ക് അറുതി വരുത്തുക’ : ഗ്ലോബൽ മലയാളി പെന്തെക്കോസ്തു മീഡിയ അസോസിയേഷൻ Read More »

റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു 

തിരുവല്ല : റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പളായി ചുമതലയേറ്റു. കഴിഞ്ഞ നാല് പതിറ്റാണ്ട് കോളേജ് പ്രിൻസിപ്പൾ ആയിരുന്ന റവ. എം ജെ ജോണിന്റെ പിൻഗാമിയായിട്ടാണ് റവ. സാം നിയമിതനായത്  1953 ൽ ഡോ. പി. ജെ. തോമസ് ആരംഭിച്ച തിരുവല്ല ശാരോൻ ബൈബിൾ കോളജ്, കേരളത്തിലെ ആദ്യ വേദ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് .  ജൂലൈ 4 ന് തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ നടന്ന യാത്രയയപ്പ് സമ്മേളനത്തിൽ ശാരോൻ

റവ. സാം കെ ജേക്കബ് തിരുവല്ല ശാരോൻ ബൈബിൾ കോളേജിൻ്റെ പുതിയ പ്രിൻസിപ്പലായി ചുമതലയേറ്റു  Read More »

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജമീമ ബി. എസിന് L.L.B. പരീക്ഷയിൽ ഒന്നാം റാങ്ക്        

തിരുവനന്തപുരം : ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ആറാട്ടുകുഴി സഭാംഗം ജമീമ ബി.എസ് തിരുവനന്തപുരം ഗവൺമെൻ്റെ് ലോ കോളേജിൽ നിന്ന് എൽ.എൽ. ബി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടി. വെള്ളറട കോട്ടയംവിള  ബഥനി ഹൗസിൽ ബിജുദാസിൻ്റെയും സിസിലിയുടെയും മകളാണ് ജെമീമ. 

ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാംഗം ജമീമ ബി. എസിന് L.L.B. പരീക്ഷയിൽ ഒന്നാം റാങ്ക്         Read More »

കേരള യൂണിവേഴ്സിറ്റി ബി.എസ്. സി. പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഗോഡ്സൻ രാജു 

തിരുവനന്തപുരം : ഐപിസി ആറാമട സഭാംഗം ഗോഡ്സൻ രാജു ബി. എസ്. സി. ഫിസിക്സ്‌ , മാത്തമാറ്റിക്സ്  ആൻഡ് മെഷീൻ ലേർണിങ്ങിൽ  കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്ക് നേടി. ഇവാ. രാജു, ഷൈനി ദമ്പതികളുടെ മകനാണ്. 

കേരള യൂണിവേഴ്സിറ്റി ബി.എസ്. സി. പരീക്ഷയിൽ രണ്ടാം റാങ്ക് നേടി ഗോഡ്സൻ രാജു  Read More »

IIT പൂനെയുടെ ദക്ഷിണ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമനായി ശാരോൻ സഭാംഗം ജെഫ്റിൻ ജെറീഷ്

എറണാകുളം :അമ്പലമേട് ശാരോൻ ഫെലോഷിപ് സഭാംഗം ജെഫ്റിൻ ജെറീഷ് ദക്ഷിണ എൻട്രൻസ് എക്സാമിൽ കേരളത്തിൽ നിന്ന് ഒന്നാമനായി. കേരളത്തിൽ നിന്നും മൂന്ന് പേർക്ക് മാത്രം സെലക്ഷൻ കിട്ടിയ ദക്ഷിണ എൻട്രൻസ് എക്സാമിലാണ് ജെഫ്റിൻ ഒന്നാമനായത്. ഇന്ത്യയിലെ എല്ലാ നവോദയ സ്കൂളുകളിൽ നിന്നും യോഗ്യത നേടിയ വിദ്യാർത്ഥികൾക്കായി IIT പൂനെ ആണ് ദക്ഷിണ എൻട്രൻസ് എക്സാം നടത്തിയത്. പെരിങ്ങാല കുന്നേൽ ജെറീഷ് കെ. എം. ൻ്റെയും, ഗ്ലോറി സി തോമസിൻ്റെയും മകനാണ് ജെഫ്റിൻ.

IIT പൂനെയുടെ ദക്ഷിണ എൻട്രൻസ് പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാമനായി ശാരോൻ സഭാംഗം ജെഫ്റിൻ ജെറീഷ് Read More »

പരിസ്ഥിതി ദിനത്തിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.)  വൃക്ഷതൈകൾ നട്ടു

തിരുവല്ല : ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ യുവജന പ്രസ്ഥാനമായ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (C.E.M.) ന്റെ ആഭിമുഖ്യത്തിൽ ‘നട്ട് നനയ്ക്കാം നാളേയ്ക്കായ്’ എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവല്ല ശാരോൻ സഭാസ്ഥാനത്ത് പരിസ്ഥിതി ദിനമായ ജൂൺ 5 ന് നടന്നു. സഭയുടെ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എബ്രഹാം ജോസഫ് പ്രാർത്ഥിക്കുകയും മിനിസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ വി. ജെ. തോമസ്  വൃക്ഷത്തൈ നടുകയും ചെയ്തു. മറ്റ് കൗൺസിൽ അംഗങ്ങളും സി.ഇ.എം എക്സിക്യൂട്ടീവ്, ജനറൽ കമ്മിറ്റി അംഗങ്ങളും സന്നിഹിതരായിരുന്നു. അതോടൊപ്പം കേരളത്തിലെ വിവിധ റീജിയനുകളിലേക്ക് 400ൽ പരം വൃക്ഷത്തൈകൾ

പരിസ്ഥിതി ദിനത്തിൽ ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി. ഇ. എം.)  വൃക്ഷതൈകൾ നട്ടു Read More »

സി.ഇ.എം. ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടന്നു 

തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ യുവജന വിഭാഗമായ സി.ഇ.എം ൻ്റെ നേതൃത്വത്തിൽ ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ടുബുക്കുകൾ, വാട്ടർബോട്ടിൽ, ലഞ്ച് ബോക്സ്, പെൻസിൽ ബോക്സ്, നെയിംസ്ലിപ്പ്, കുട എന്നിവയടങ്ങിയ കിറ്റാണ് കുഞ്ഞുങ്ങൾക്ക് നൽകിയത്. ശാരോൻ ഫെലോഷിപ്പിൻ്റെ കേരളത്തിലെ 18 റീജിയനുകളിൽ നിന്നായി 550 കുഞ്ഞുങ്ങൾക്കും അതോടൊപ്പം കണ്ണൂർ കിളിയന്തറ ഓർഫനേജിലുള്ള കുഞ്ഞുങ്ങൾക്കും ഈ സഹായങ്ങൾ നൽകി.  SFC എബനേസർ കുവൈറ്റ്, എബനേസർ ഫുൾ ഗോസ്പൽ അസംബ്ലി ന്യൂയോർക്ക്, SFC ദോഹ-ഖത്തർ, SFC

സി.ഇ.എം. ‘കരുണയിൻകരം’ പദ്ധതിയുടെ ഭാഗമായി പഠനോപകരണ വിതരണം നടന്നു  Read More »

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു 

തിരുവനന്തപുരം : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ കരുണയിൻ കരം പദ്ധതിയുടെ ഭാഗമായി വിശക്കുന്നവർക്ക് ആഹാരം (പൊതിച്ചോർ വിതരണം : “മന്ന”) പ്രോഗ്രാം നടത്തി. മെയ്‌ 25 ന് തിരുവനന്തപുരം മെഡിക്കൽ  കോളേജ്, RCC എന്നിവിടങ്ങളിൽ  നിർധനരും അശരണരുമായ 500 ല്‍ അധികം പേർക്ക് പൊതിച്ചോർ വിതരണം ചെയ്തു. C.E.M ജനറൽ പ്രസിഡന്റ് പാസ്റ്റർ സാംസൺ പി തോമസിന്റെ അധ്യക്ഷതയിൽ പാസ്റ്റർ സാം റ്റി. മുഖത്തല പ്രാർത്ഥിച്ച്  ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്,

ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘കരുണയിൻ കരം’ (പൊതിച്ചോർ വിതരണം – ‘മന്ന’) തിരുവനന്തപുരത്ത് നടന്നു  Read More »

error: Content is protected !!