Nethru Varthakal

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു

പാമ്പാടി : ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ 250 വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണവും ക്യാൻസർ, ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സാസഹായവും നടന്നു. പാമ്പാടി ലയൺസ് ക്ലബ്ബിൽ വച്ച് മെയ് 25 ന് നടന്ന സമ്മേളനത്തിൽ പാമ്പാടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ: അംഗതൻ പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡാലി റോയ് ചികിത്സാസഹായ വിതരണം നടത്തി. പാമ്പാടി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ […]

ഫിലദൽഫിയ ഗോസ്പൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെയും ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെയും ആഭിമുഖ്യത്തിൽ പഠനോപകരണ, ചികിത്സാ സഹായ വിതരണം നടന്നു Read More »

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും

തിരുവല്ല : ഗ്ലോബൽ മലയാളി പെന്തക്കോസ്ത് മീഡിയ അസോസിയേഷൻ സാഹിത്യ അവാർഡുകൾക്ക് സാം ടി സാമുവേൽ അറ്റ്ലാന്റ, പാസ്റ്റർ കെ ജെ ജോബ് വയനാട് എന്നിവർ അർഹരായി. ഹാലേലൂയ്യാ  ദ്വൈവാരികയിൽ പ്രസിദ്ധീകരിച്ച ‘ദൈവമേ, രാജാവിനെ രക്ഷിക്കൂ’ എന്ന ലേഖനം സാം ടി സാമുവേലിനെയും, ഗുഡ്ന്യൂസ്‌ വാരികയിൽ പ്രസിദ്ധീകരിച്ച ‘ഒരു പിഞ്ചു പെൺകുഞ്ഞിനെ രക്ഷിച്ച മിഥുൻ ശ്രദ്ധേയനാകുന്നു’ എന്ന ന്യൂസ്‌ സ്റ്റോറി പാസ്റ്റർ കെ ജെ ജോബിനെയും അവാർഡിന് അർഹരാക്കി. ഡോ. പോൾ മണലിൽ, ഡോ. എം സ്റ്റീഫൻ,

ഗ്ലോബൽ പെന്തക്കൊസ്ത് മീഡിയ സാഹിത്യ അവാർഡ്‌ സാം ടി സാമുവേലിനും പാസ്റ്റർ കെ ജെ ജോബിനും Read More »

എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക്

എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് മേക്കൊഴുർ : പത്തനംതിട്ട മേക്കൊഴുർ ശാരോൻ ഫെലോഷിപ് ചർച്ച് സഭാംഗം എസ്ഥേർ അക്സ മാത്യു മഹാത്മാ ഗാന്ധി സർവ്വകലാശാലയുടെ ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് നേടി. പഴുമണ്ണിൽ മാത്യു പി. ചാക്കോയുടെയും ഏലിയാമ്മ മാത്യുവിന്റെയും മകളായ എസ്ഥേർ, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥിനിയാണ്.

എസ്ഥേർ അക്സ മാത്യുവിന് സർവ്വകലാശാല ബി.കോം. പരീക്ഷയിൽ മൂന്നാം റാങ്ക് Read More »

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി

അലൈൻ : ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ്, അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് ചുമതലയേറ്റു. മെയ്‌ 18 ശനിയാഴ്ച അലൈൻ ഓയാസിസിൽ പാസ്റ്റർ റെജി മാത്യുവിന്റെ അധ്യഷതയിൽ നടന്ന ആരാധനയിൽ നാഷണൽ ഓവർസിയർ റവ. ഡോ. കെ. ഓ. മാത്യു പ്രാർത്ഥിച്ചു പാസ്റ്റർ റോയിയെ പാസ്റ്റർ ഇൻ ചാർജായി നിയോഗിച്ചു. സഭയുടെ മുൻകാല സഹ ശുശ്രൂഷകൻ പാസ്റ്റർ ഫിലെ സാമുവേൽ, ഫിലഡൽഫിയ സന്നിഹതനായിരുന്നു. പുനലൂർ സ്വദേശിയും മഞ്ഞമൺകാല ചർച്ച് ഓഫ് ഗോഡ് സഭാംഗമായ പാസ്റ്റർ

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് അലൈൻ സഭാ ശുശ്രൂഷകനായി പാസ്റ്റർ ബേബി റോയ് നിയമിതനായി Read More »

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ

തിരുവനന്തപുരം : പി.വൈ.പി.എ. പത്തനംതിട്ട മേഖലാ വൈസ് പ്രസിഡന്റും റാന്നി വെസ്റ്റ് സെന്റർ പ്രസിഡന്റുമായ ആശിഷ് സാമുവേൽ ഭാരത് സേവക് സമാജിന്റെ ഭാരത് സേവ ദേശീയ പുരസ്കാരത്തിന് അർഹനായി. നിലവിൽ കല്ലിശ്ശേരി കെ. എം. ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിലെ കൗൺസിലറായി സേവനമനുഷ്ഠിക്കുകയാണ് ആശിഷ് സാമുവേൽ. ലഹരി വിമുക്ത പ്രവർത്തനരംഗത്തെയും ജീവകാരുണ്യ പ്രവർത്തന രംഗത്തെയും സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം ലഭിച്ചത്. ആശിഷിന് ലഭിച്ചിരിക്കുന്ന അംഗീകാരം പെന്തെക്കോസ്ത് യുവജന സമൂഹത്തിന്റെ ലഹരി വർജ്ജ ജീവിതത്തിന്റെ പ്രതിഫലനം

ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാര ജേതാവായി ആശിഷ് സാമുവേൽ Read More »

സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു 

തിരുവല്ല : ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റ് (സി ഇ എം) 2024-2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ഏപ്രിൽ 22ന് വൈകിട്ട് 5ന് ആലുവ – അശോകപുരം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിൽ വച്ച് നടന്നു. സഭാ നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഉദ്ഘാടനം ചെയ്തു. സി ഇ എം ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ സാംസൺ പി തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ ഫെബിൻ ബോസ് കുരുവിള മുഖ്യ സന്ദേശം നൽകി. ജനറൽ സെക്രട്ടറി പാസ്റ്റർ ടോണി തോമസ്

സി ഇ. എം. 2024 – 2026 പ്രവർത്തന ഉദ്ഘാടനം ആലുവ അശോകപുരത്ത് നടന്നു  Read More »

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ്

 ഷാർജ : ഐപിസി വർഷിപ് സെന്റർ, ഷാർജ സഭാഗവും സാഹസികനുമായ ജേക്കബ് തങ്കച്ചന്റെയും ജെസ്സിയുടെയും ഏക മകൻ ദുബൈ ജെംസ്​ മോഡേൺ അകാദമിയിലെ 12ാം ക്ലാസ്​ വിദ്യാർഥിയായ ജോൺ ജേക്കബ്​ അടക്കമുള്ള ഒമ്പതംഗ വിദ്യാർഥി സംഘമാണ്​ സമുദ്ര നിരപ്പിൽ നിന്ന്​ 17,598 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​​ അതിസാഹസിക യാത്ര നടത്തി തിരിച്ചെത്തിയത്​. സംഘത്തിലെ ഏക മലയാളിയും ജോൺ ജേക്കബായിരുന്നു. കൂടെ സർവ പിന്തുണയും സുരക്ഷയുമൊരുക്കി രണ്ട്​ അധ്യാപകരും ഒരു എക്സ്​പെഡീഷൻ ലീഡറും

എവറസ്റ്റ്​ ബേസ്​ ക്യാമ്പിലേക്ക്​ യാത്ര നടത്തി ഐപിസി ഷാർജ വർഷിപ് സെന്റർ സൺ‌ഡേ സ്കൂൾ വിദ്യാർത്ഥി 17 കാരൻ ജോൺ ജേക്കബ് Read More »

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി

പുനലൂർ : ഐപിസി അയർലൻഡ് റീജിയൻ പി.വൈ.പി.എ സംസ്ഥാന പി.വൈ.പി.എയുമായി കൈകോർത്ത എഡ്യുക്കെയർ പ്രോജെക്റ്റിനു തുടക്കമായി. പുനലൂർ കരവാളൂർ നടന്ന പി.വൈ.പി.എ സംസ്ഥാന കൺവൻഷനിൽ ഐ.പി.സി കേരള സ്റ്റേറ്റ് ട്രഷറർ ബ്രദ. പി എം ഫിലിപ്പ് ഉത്ഘാടനം നിർവഹിച്ചു. ബഹുമാന്യനായ പുനലൂർ എം.എൽ. എ പി എസ് സുപാൽ മുഖ്യ അതിഥി ആയിരുന്നു. ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദ. ജെയിംസ് ജോർജ്ജ് വേങ്ങൂർ മേഖലയിലെ റാങ്ക് ജേതാക്കളെ ആദരിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് ഒരു

ഐ.പി.സി അയർലൻഡ് റീജിയൻ പി.വൈ.പി.എ- സംസ്ഥാന പി.വൈ.പി.എ എഡ്യുകെയർ പ്രൊജക്റ്റിനു തുടക്കമായി Read More »

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ

ഷാർജ : പി.വൈ.പി.എ. – യു.എ.ഇ. റീജിയന്റെ ആഭിമുഖ്യത്തിൽ മാർച്ച് 30 ന് നടന്ന പ്രബന്ധാവതരണ മത്സരത്തിൽ പി.വൈ.പി.എ എബനേസർ ദുബായ് ജേതാക്കളായി. യു.എ.ഇ-യിലെ വിവിധ എമിറേറ്റുകളിൽ നിന്ന് പി.വൈപി.എ. അംഗങ്ങൾ പങ്കെടുത്തു. പ്രബന്ധാവതരണ മത്സരം ഐ.പി.സിയു എ.ഇ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രബന്ധാവതരണ മത്സരത്തിൽ ഐപിസി അബുദാബി രണ്ടാം സ്ഥാനവും ഐപിസി ഷാർജ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ‘സുവിശേഷത്തിനെതിരെയുള്ള വെല്ലുവിളികൾ’ എന്നതായിരുന്നു വിഷയം. (വാർത്ത : ഇവാ. മോൻസി മാമ്മൻ)

പി.വൈ.പി.എ. – യു.എ.ഇ. റീജിയൻ പ്രബന്ധാവതരണ മത്സരത്തിൽ ഐ.പി.സി എബനേസർ ദുബായ് ജേതാക്കൾ Read More »

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും

തിരുവല്ല : ലോക വനിതാ ദിനത്തിന്റെ ആഘോഷത്തിന്റെ ഭാഗമായി ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച തിരഞ്ഞെടുക്കപ്പെട്ട വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഇടം പിടിച്ചു ഡോ. ജെസ്സി ജയ്സൻ. വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിതാ ചരിത്ര മാസത്തിൽ വായിക്കേണ്ട എഴുത്തുകാർ എന്ന പേരിൽ പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ പട്ടികയിലാണ് മലയാളിയും വേദാധ്യാപികയും എഴുത്തുകാരിയുമായ ഡോ. ജെസ്സി ജയ്സനും ഇടം പിടിച്ചത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള എട്ട് പേരാണ് ലാൻഹാം പബ്ലിഷേഴ്സ്

ലോക പ്രശസ്ത വേദശാസ്ത്ര പുസ്തക പ്രസാധകരായ ലാൻഹാം പബ്ലിഷേഴ്‌സിന്റെ വനിതാ വേദശാസ്ത്ര എഴുത്തുകാരുടെ പട്ടികയിൽ ഡോ. ജെസ്സി ജയ്സനും Read More »

error: Content is protected !!