ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് പ്രബന്ധ അവതരണവും ചർച്ചയും
തിരുവല്ല : ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് പ്രബന്ധ അവതരണവും ചർച്ചയും നടക്കും. പാസ്റ്റർ സാം ടി. മുഖത്തലയുടെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന സമ്മേളനത്തിൽ പാസ്റ്റർ അനീഷ് കൊല്ലങ്കോട് പ്രബന്ധം അവതരിപ്പിക്കും. ‘പെന്തെക്കോസ്ത് ഉപദേശ സമന്വയം : കാലഘട്ടത്തിന്റെ അനിവാര്യത’ (Harmonizing Pentecostal Doctrines : An Urgent Imperative) എന്നതാണ് പ്രബന്ധ വിഷയം. പാസ്റ്റർ ജെ. പി. വെണ്ണിക്കുളം മോഡറേറ്ററായിരിക്കും. ശാരോൻ റൈറ്റേഴ്‌സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി നേതൃത്വം നൽകും.
ശാരോൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് പ്രബന്ധ അവതരണവും ചർച്ചയും Read More »