Tuesday Thoughts

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 36

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 36 പാ. വി. പി. ഫിലിപ്പ് മക്കൾ അവകാശവും മാതാ – പിത്രുദൗത്യവും വരദാനവും കുടുംബത്തെ കുറിച്ച് വളരെ പ്രസിദ്ധമായ ഒരു ചൊല്ല് ആംഗലേയ ഭാഷയിൽ ഉണ്ട്. ഭവനം – പിതാവിന്റെ സാമ്രാജ്യം, അമ്മയുടെ ലോകം, കുഞ്ഞുങ്ങളുടെ പറുദീസാ (Home the father’s kingdom the mother’s world and the children’s paradise). ദൈവം പണിയുന്ന ഭവനത്തിൽ മാതാപിതാക്കൾക്ക്, മക്കൾക്ക് അവരുടേതായ ദൗത്യവും ഉത്തരവാദിത്വവും ഉണ്ട്. അത് ഭംഗിയായി നിർവഹിക്കപ്പെടുമ്പോഴാണ് കുടുംബജീവിതം ഇമ്പകരമായി തീരുന്നത്. അനുഗ്രഹിക്കപ്പെട്ട അച്ഛനമ്മമാർ […]

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 36 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 35

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 35 പാ. വി. പി. ഫിലിപ്പ് “ഭവനം – പിതാവിന്റെ സാമ്രാജ്യം, അമ്മയുടെ ലോകം, കുഞ്ഞുങ്ങളുടെ പറുദീസ” 13 വിജയജീവിതം കുടുംബാന്തരീക്ഷത്തിൽ ദൈവമനുഷ്യന്റെ വിജയകരമായ ജീവിതത്തെ സ്വാധീനിക്കുന്ന ഒന്നാണ് കുടുംബജീവിതം. കുടുംബജീവിതം ദൈവത്താൽ പണിയപ്പെടുമ്പോൾ മാത്രമേ വ്യക്തിപരമായ ജീവിതവും നന്മയിലേക്ക് നയിക്കപ്പെടുകയുള്ളൂ. “മനുഷ്യന്റെ കരങ്ങൾ വീട് നിർമ്മിക്കുന്നു. എന്നാൽ മനുഷ്യന്റെ ഹൃദയം കൊണ്ട് ഭവനം പണിയുന്നു”. (Human hands builds a house ….. but human hearts builds a home). വളരെ പ്രശസ്തമായ ഒരു

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 35 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 34

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 34 പാ. വി. പി. ഫിലിപ്പ് കൃപ വിശുദ്ധ ജീവിതത്തിന് നമ്മെ സഹായിക്കുന്നു വളരെ പ്രസക്തമായ ഒരു പുതിയ നിയമ വീക്ഷണമാണിത്. ദൈവമക്കൾ പിശാച് തെറ്റ് ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഉപവാസവും പ്രാർത്ഥനയും കഴിഞ്ഞ് ആത്മാവിനാൽ നയിക്കപ്പെട്ട ക്രിസ്തു പിശാചിനാൽ പരീക്ഷിക്കപ്പെട്ടു. എന്നാൽ അവന് യേശുവിന്മേൽ ജയിക്കാൻ കഴിഞ്ഞില്ല. ദൈവമക്കളെയും പിശാച് പാപം ചെയ്യുവാൻ പ്രേരിപ്പിക്കും എന്നാൽ പാപത്തെ അതിജീവിക്കുവാൻ ദൈവകൃപ കാരണമാകും. “കൃപെക്കത്രെ അധീനരാകയാൽ പാപം നിങ്ങളിൽ കർത്തൃത്വം നടത്തുകയില്ലല്ലോ. എന്നാൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 34 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 33

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 33 പാ. വി. പി. ഫിലിപ്പ് “ദൈവകൃപ നമ്മെ ശക്തീകരിക്കുകയും വിശുദ്ധ ജീവിതത്തിന് ഒരുക്കുകയും ചെയ്യുന്നു” 12 വിജയജീവിതം ദൈവകൃപയിൽ ക്രിസ്തീയ ജീവിതത്തോട് ഏറ്റവും അടുത്ത ഒരു പദപ്രയോഗമാണ് ‘കൃപ’ എന്നത്. പദപ്രയോഗം എന്നതിലുപരി ‘കൃപ’ ഒരു അനുഭവം കൂടിയാണ്. ഒരു ക്രിസ്തീയ വിശ്വാസിയോട് ‘എന്തുണ്ട് വിശേഷം’ എന്ന് ചോദിച്ചാൽ ‘കൃപയാൽ സുഖമായിരിക്കുന്നു’ എന്നതാണ് സാധാരണ മറുപടി. ഈ കാലഘട്ടം പോലും വിശേഷിക്കപ്പെടുന്നത് ‘കൃപയുഗം’ എന്നാണ്. എന്നാൽ കൃപ എന്ന വാക്കിനെ തെറ്റിദ്ധരിക്കുന്നവരും അസ്ഥാനത്ത് ഉപയോഗിക്കുന്നവരും ഉണ്ട്. പദത്തിന്റെ ഉറവിടം കൃപ (Grace) എന്ന പദം ലത്തീൻ പദമായ ‘ഗ്രേഷ്യ’

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 33 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 32

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 32 പാ. വി. പി. ഫിലിപ്പ് സ്വയനിയന്ത്രണവും വ്യക്തിത്വ വികാസവും സഭയെയും സമൂഹത്തെയും നന്നാക്കുവാനാണ് നാം ആദ്യം ശ്രമിക്കുന്നത്. എന്നാൽ പൗലോസ് നൽകുന്ന ഉപദേശം സ്വയനിയന്ത്രണവും ആത്‌മീയ പക്വതയും പ്രാപിച്ച ശേഷം മറ്റുള്ളവരെ പഠിപ്പിക്കുവാനാണ് തിമഥിയോസിനോട് വിശ്വാസവും നല്ല മനഃസാക്ഷിയും ഉള്ളവനാക (1 തിമോ :1:18) എന്ന് പ്രബോധിപ്പിക്കുന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും ഉപദേശം കൊടുക്കുമ്പോഴും നല്ല പെരുമാറ്റത്തിന്റെ ഉയർന്ന മാനദണ്ഡങ്ങൾ പൗലോസ് വിശദീകരിക്കുന്നു. ദൈവഭക്തിയെ കൊണ്ട് അലങ്കരിക്കാനും ആഡംബരം ഉപേക്ഷിക്കാനും ആഹ്വാനം ചെയ്യുന്നു. വ്യക്തിപരമായി നല്ല

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 32 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31 പാ. വി. പി. ഫിലിപ്പ് “നല്ല പ്രവർത്തിയുടെ ഉടമസ്ഥൻ നല്ല പെരുമാറ്റത്തിന്റെ ഉടമസ്ഥനായിരിക്കും. നല്ല പെരുമാറ്റത്തിന്റെ ഉടമസ്ഥൻ നല്ല ഹൃദയത്തിന്റെ ഉടമസ്ഥനായിരിക്കും” 11 വിജയജീവിതം ആത്മീയ പക്വതയിൽ ആത്മീയതയുടെ പേരിൽ ആർക്കും എന്തുമാകാം എന്ന നില വന്നിരിക്കുകയാണിപ്പോൾ. ഭക്തിയുള്ളവരുടെ എണ്ണം കുറയുകയും പ്രകടനക്കാരുടെ എണ്ണം വർധിക്കുകയും ചെയ്തിരിക്കുന്നു. സഭകളിൽ പോലും പ്രാദേശിക തലം മുതൽ മേൽത്തട്ട് വരെ കാര്യങ്ങൾ വലിയ പ്രതിസന്ധിയിൽ വന്നിരിക്കുകയാണ്. വചനത്തിലേക്ക് മടങ്ങുക (Come back to scripture) എന്നൊരു

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 31 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 30

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 30 പാ. വി. പി. ഫിലിപ്പ് പൗലോസിന്റെ മിഷനറി യാത്രകൾ ‘അഞ്ചാം സുവിശേഷം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അപ്പോസ്തോലപ്രവർത്തികളുടെ പുസ്തകത്തിൽ പിന്നീട് നിറഞ്ഞ് നിൽക്കുന്നത് വിശുദ്ധ പൗലോസിന്റെ മിഷനറി യാത്രകളാണ്. 13 -)o അദ്ധ്യായത്തിൽ പൗലോസിനെ പൗലോസിനെ പരിശുദ്ധാത്മാവ് വേർതിരിക്കുന്നതായി കാണുന്നു. ഉപവാസത്തിലും, പ്രാർത്ഥനയിലും ലഭിച്ച നിയോഗം മിഷനറി യാത്രകൾക്കായി പൗലോസിനെ പ്രചോദിപ്പിച്ചു. ഇന്നത്തെ തുർക്കിയിൽ നിന്ന് ഗ്രീസിലേക്ക് താൻ യാത്ര തിരിച്ചു. പിന്നെ റോമിലേക്ക്. സ്പെയിനിലേക്ക്, പൗലോസിന്റെ ഒന്നാമത്തെ മിഷനറി യാത്ര എ. ഡി. 47-49 വരെയായിരുന്നു. (15:36, 18:22). രണ്ടാം മിഷനറി യാത്ര

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 30 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29 പാ. വി. പി. ഫിലിപ്പ് “ലോകത്തിൽ വളരെയേറെ മതങ്ങളുണ്ട്, എന്നാൽ ലോകത്തിന് ഒരു സുവിശേഷമേയുള്ളൂ”, ഓവെൻ 10 വിജയജീവിതം ദൗത്യനിർവ്വഹണത്തിലൂടെ ദൈവമനുഷ്യന്റെ വിജയകരമായ സാക്ഷ്യജീവിതത്തിന് അതിമഹത്തായ ഉദാഹരണമാണ് വിശുദ്ധ പൗലോസിന്റെ മിഷനറി പ്രവർത്തനങ്ങൾ. ഒന്നാം നൂറ്റാണ്ടിലെ പ്രേഷിത ദൗത്യത്തിൽ യേശുക്രിസ്തുവിന്റെ ശിഷ്യന്മാർ ക്രിസ്തുവിന്റെ ലക്ഷ്യത്തിനൊത്ത് ചലിക്കാതിരുന്നത് കൊണ്ടാണ് അവർ ചെയ്യേണ്ട മഹത്തായ ശുശ്രുഷ പൗലോസിനെ ഏല്പിച്ചത്. അപ്പൊ. പ്രവർത്തി : 1:8 ൽ “എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 29 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 പാ. വി. പി. ഫിലിപ്പ് ദൈവത്തോട് പറ്റിനിന്നവൻ (വാക്യം 8) കാലെബിന്റെ വിജയരഹസ്യം താൻ ദൈവത്തോട് പൂർണ്ണമായി പറ്റിനിന്നുവെന്നതാണ്. ദേശം ഒറ്റ് നോക്കുവാൻ പോയ പത്ത് പേരും ജനത്തോട് പറ്റി നിന്നു. പരാജയത്തിന്റെ വാക്കുകൾ പറഞ്ഞു. ശത്രുവിനെ വലുതായി കണ്ടു. കാലേബ് വിജയത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകൾ പറഞ്ഞു. അവൻ ദൈവത്തെ വലുതായി കണ്ടു. ദൈവത്തോട് പറ്റിനിന്നു. നാം ദൈവത്തോട് അടുത്ത് ചെല്ലണം. അവൻ നമ്മോട് അടുത്ത് വരും. ദൈവം വാഗ്ദത്തം നല്കിയവൻ (വാക്യം 8)

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 28 Read More »

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 പാ. വി. പി. ഫിലിപ്പ് ദൈവമനുഷ്യന്റെ മനസ്സിനെ വാർദ്ധക്യം ബാധിക്കുവാൻ പാടില്ല. ‘എനിക്ക് കഴിവില്ല’, ‘എന്നെ കൊണ്ടാവില്ല’, ‘പണ്ടത്തെ പോലെ ഇന്ന് സാധിക്കുകയില്ല’ തുടങ്ങിയ പരാജയത്തിന്റെയും മടുപ്പിന്റെയും വാക്കുകളാണോ നിങ്ങൾ എന്നും പറയുന്നത്. ദൈവം പറഞ്ഞ വാഗ്ദത്തങ്ങൾ നമ്മൾ മറക്കുക പതിവാണ്. കാലുകൾ ഇടറാതെ ദൈവീക വാഗ്ദത്തങ്ങളിൽ വിശ്വസിച്ച് മുന്നേറുക, പർവ്വതങ്ങളെ കീഴടക്കുക.       പർവ്വതങ്ങളെ കീഴടക്കുന്നതെങ്ങനെ ? ചില മാസങ്ങൾക്ക് മുൻപ് സുവിശേഷത്തിന്റെ ഭാഗമായി ഗൂഡലൂരിൽ അനാഥരായ കുഞ്ഞുങ്ങൾക്ക് വേണ്ടി നടത്തുന്ന ‘അവർ ഹോം’ കാണുവാൻ ഞാനും എന്റെ സ്നേഹിതനും

‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 27 Read More »

error: Content is protected !!