May 14, 2021

AGMDC യുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 15 ന്) പ്രാർത്ഥനാ സംഗമം

പുനലൂർ : അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്ന് പ്രാർത്ഥനാ സംഗമം നടത്തപ്പെടും. പാ. ഡോ. പി. എസ്. ഫിലിപ്പിന്റെ (സൂപ്രണ്ട്, AGMDC) അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന പ്രാർത്ഥനയിൽ പാ. ഡോ. കെ. ജെ. മാത്യു (ജനറൽ സെക്രട്ടറി, SIAG) വചനശുശ്രുഷ നിർവഹിക്കും. പാ. കെ. പി. ചെറിയാൻ (തൃശൂർ) മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. ജോയൽ ആന്റണി (പത്തനാപുരം) ഗാനശുശ്രുഷ നിർവഹിക്കും.

AGMDC യുടെ ആഭിമുഖ്യത്തിൽ ഇന്ന് (മെയ് 15 ന്) പ്രാർത്ഥനാ സംഗമം Read More »

മിഡിൽ ഈസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രുഷക പ്രാർത്ഥനാ സംഗമം ഇന്ന് (മെയ് 15 ന്)

ഖത്തർ : മിഡിൽ ഈസ്റ്റിലെ ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രുഷക ഓൺലൈൻ പ്രാർത്ഥനാ സംഗമം ഇന്ന് ഇന്ത്യൻ സമയം 5:30 യ്ക്ക് ആരംഭിക്കും. മിഡിൽ ഈസ്റ്റിലെ ശാരോൻ സഭാ ശുശ്രുഷകന്മാരും സഭാംഗങ്ങളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കും. ശാരോൻ ഫെലോഷിപ്പ് ചർച്ച് ബഹ്‌റൈൻ ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.ZOOM ID : 79053 55386കൂടുതൽ വിവരങ്ങൾക്ക് : പാ. സാം തോമസ് (+974 5506 6405)

മിഡിൽ ഈസ്റ്റ് ശാരോൻ ഫെലോഷിപ്പ് ചർച്ച് ശുശ്രുഷക പ്രാർത്ഥനാ സംഗമം ഇന്ന് (മെയ് 15 ന്) Read More »

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം

കുവൈറ്റ് : യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) 2021 – ’22 ലേക്കുള്ള പുതിയ നേതൃത്വം നിലവിൽ വന്നു. പ്രോഗ്രാം കോഓർഡിനേറ്ററായി പാ. തോമസ് ജോർജ്, ഷിബു. വി. സാം (ജനറൽ കൺവീനർ) എന്നിവരെ കൂടാതെ ബിജോ കെ. ഈശോ (ജനറൽ സെക്രട്ടറി), സിനു ഫിലിപ്പ് (ട്രഷറർ), രാജൻ തോമസ് (ഫിനാൻസ് കൺവീനർ), കെ. സി. സാമുവേൽ (ജോയിന്റ് സെക്രട്ടറി), ജോൺ ഫിലിപ്പോസ് (ജോയിന്റ് ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഉപദേശക സമിതി അംഗമായി റോയ്

യുണൈറ്റഡ് പെന്തെക്കോസ്തൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റിന് (UPFK) പുതിയ നേതൃത്വം Read More »

ചർച്ച് ഓഫ് ഗോഡ് സീനിയർ ജനറൽ മിനിസ്റ്റർ പാ. സി. കെ. ജോർജ്ജിന്റെ സംസ്കാരം നാളെ (മെയ് 15 ന്)

പാമ്പാടി : ചർച്ച് ഓഫ് ഗോഡ് സീനിയർ ജനറൽ മിനിസ്റ്റർ പാ. സി. കെ. ജോർജ്ജിന്റെ സംസ്കാരശുശ്രുഷ നാളെ (മെയ് 15 ന്) ഇലക്കൊടിഞ്ഞി ദൈവസഭാ സെമിത്തെരിയിൽ നടത്തപ്പെടും. ദൈവസഭ നെല്ലിക്കൽ സഭാ ശുശ്രൂഷകൻ പാ. സാം ജോർജിന്റെ പിതാവാണ് പാ. സി. കെ. ജോർജ്ജ്.

ചർച്ച് ഓഫ് ഗോഡ് സീനിയർ ജനറൽ മിനിസ്റ്റർ പാ. സി. കെ. ജോർജ്ജിന്റെ സംസ്കാരം നാളെ (മെയ് 15 ന്) Read More »

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം

കുവൈറ്റ് : പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് ഓൺലൈൻ പ്രാർത്ഥനാ സംഗമം നടത്തപ്പെടുന്നു. രാവിലെ 10:30 – 12:30 വരെ ക്രമീകരിച്ചിരിക്കുന്ന യോഗത്തിൽ പാ. ജോർജ് വർഗീസ് വചനശുശ്രുഷ നിർവഹിക്കും.കൂടുതൽ വിവരങ്ങൾക്ക് : 9750 4099, 9725 1639, 9407 7855, 5143 3255

പാസ്റ്റേഴ്‌സ് ഫാമിലി ഫെലോഷിപ്പ്, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ മെയ് 16 ന് പ്രാർത്ഥനാ സംഗമം Read More »

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ആരാധനാലയം JNAG, പാറശ്ശാല കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു

തിരുവനന്തപുരം : കേരളത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സഭയായ പാറശ്ശാല ചെറുവാരക്കോണം യഹോവ നിസ്സി അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ആരാധനാലയം കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കാൻ തീരുമാനിച്ചതായി സീനിയർ ശുശ്രുഷകൻ പാ. എൻ. പീറ്റർ അറിയിച്ചു. വിശാലമായ സ്ഥലത്തു വിപുലമായ പാർക്കിംഗ് സൗകര്യങ്ങളോടെ പണികഴിപ്പിച്ചിട്ടുള്ള ഈ മൂന്ന് നില കെട്ടിടത്തിൽ 300 ൽ അധികം ബെഡ് ഒരുക്കി ചികിത്സ നടത്താൻ കഴിയും. അടുത്ത ദിവസങ്ങളിൽ തന്നെ ഇവിടെ കോവിഡ് സെൻററിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കും.

കേരളത്തിലെ ഏറ്റവും വലിയ പെന്തെക്കോസ്ത് ആരാധനാലയം JNAG, പാറശ്ശാല കോവിഡ് ചികിത്സയ്ക്കായി തുറന്നു കൊടുക്കുന്നു Read More »

error: Content is protected !!