ദുബായ് : ഐപിസി ഗ്ലോബൽ മീഡിയ അസ്സോസിയേഷൻ UAE ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഡിസം. 2 ന് വാർഷിക സമ്മേളനവും അവാർഡ് ദാനവും നടക്കും. കേരള സാഹിത്യ അക്കാഡമി മുൻ അദ്ധ്യക്ഷൻ ശ്രീ. പെരുമ്പടവം ശ്രീധരൻ മുഖ്യാതിഥിയായിരിക്കുന്ന സമ്മേളനത്തിൽ പാ. പി. ജി. മാത്യൂസ് (ചെയർമാൻ, ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസ്സോസിയേഷൻ), പാ. വിൽസൺ ജോസഫ് (വൈസ് പ്രസിഡന്റ്, ഐപിസി), പാ. സാം ജോർജ് (ജനറൽ സെക്രട്ടറി, ഐപിസി), പാ. രാജൻ എബ്രഹാം (പ്രസിഡന്റ്, ഐപിസി UAE റീജിയൻ), ഡോ. സിനി ജോയ്സ് മാത്യു (തോന്നയ്ക്കൽ അവാർഡ് ജേതാവ്), പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് മുൻ അദ്ധ്യക്ഷൻ) എന്നിവർ സന്നിഹിതരായിരിക്കും. സഭാ, മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക് : പി. സി. ഗ്ലെന്നി (050 3241 610), ആന്റോ അലക്സ് (050 4634 666)
Post Views: 2,630