കൊട്ടാരക്കര : ഐ. പി. സി. കൊട്ടാരക്കര മേഖല സോദരി സമാജം ഭാരവാഹികളായി സഹോദരിമാരായ കുഞ്ഞമ്മ ബഞ്ചമിൻ വർഗീസ്, അടൂർ (പ്രസിഡന്റ്), ജെസ്സി തോമസ്, അഞ്ചൽ (വൈസ് പ്രസിഡന്റ്), സുബി ജോൺസൻ, പത്തനാപുരം (സെക്രട്ടറി), മിനി ജോസ്, പുനലൂർ (ജോയിന്റ് സെക്രട്ടറി), ഏലിക്കുട്ടി ഡാനിയേൽ, കൊട്ടാരക്കര (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായി സഹോദരിമാരായ ആലീസ് ജോൺ റിച്ചാർഡ് (കൊല്ലം), മിനി ബിജുമോൻ (കലയപുരം), ഗ്രേസി ബിജു (പെരിനാട്), അന്നമ്മ മാത്യു (പത്തനാപുരം) എന്നിവർ തിരഞ്ഞെടുത്തു.
മാർച്ച് 15 ന് കൊട്ടാരക്കര ബെർശേബ ഐ പി സി സഭയിൽ നടന്ന വാർഷീക പൊതുയോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. മേഖല പ്രസിഡന്റ് പാ. ബഞ്ചമിൻ വർഗീസ് അദ്ധ്യക്ഷനും, മേഖല വൈസ് പ്രസിഡന്റ് പാ. ജോൺ റിച്ചാർഡ് ഇലക്ഷൻ ഓഫിസറും ആയിരുന്നു. പാസ്റ്റർ ഡേവിഡ് ജോർജ് മുഖ്യസന്ദേശം നല്കി.
(വാർത്ത : സാജൻ ഈശോ, പ്ലാച്ചേരി)