December 3, 2022

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു 

പത്തനംതിട്ട : പന്തളം സെന്റർ PYPA യുടെ നേതൃത്വത്തിൽ 2022 ഡിസംബർ 3 ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു. പന്തളം സെന്റർ PYPA യുടെ സെക്രട്ടറി റിജു സൈമൺ തോമസിന്റെ നേതൃത്വത്തിൽ PYPA പ്രവർത്തകരായ ജസ്റ്റിൻ ജോസ് (ജോയിന്റ് സെക്രട്ടറി), എബൽ സാം (പബ്ലിസിറ്റി കൺവീനിയർ), ലിനേഷ് കെ.ആർ., ജോബിൻ മാത്യു എന്നിവർ ഉൾപ്പെടെ നിരവധി PYPA പ്രവർത്തകർ രക്തം ദാനം ചെയ്തു.

പി.വൈ.പി.എ പന്തളം സെന്റർ ചാരിറ്റി വിംഗ് എംബ്രൻസിന്റെ നേതൃത്വത്തിൽ ബ്ലഡ്‌ ഡോണെഷൻ ക്യാമ്പയിൻ നടന്നു  Read More »

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത്

കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), എം. വി. എബ്രഹാം, പി. എ. മാത്യു (ഐപിസി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ), പി. ടി. തോമസ്, ഡോ. സാജു ജോസഫ് എന്നിവർ വചനശുശ്രുഷ  നിർവഹിക്കും.     ഉപവാസ പ്രാർത്ഥന, ഓർഡിനേഷൻ, മാസയോഗം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.

ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ മീനടത്ത് Read More »

error: Content is protected !!