കോട്ടയം : ഐപിസി പുതുപ്പള്ളി സെന്റർ 34 – മത് വാർഷിക കൺവൻഷൻ ഡിസം. 9 മുതൽ 11 വരെ മീനടം പുത്തൻപുരപടി ട്രിനിറ്റി സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡന്റ്), ബാബു ചെറിയാൻ, വർഗീസ് എബ്രഹാം, ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി), എം. വി. എബ്രഹാം, പി. എ. മാത്യു (ഐപിസി പുതുപ്പള്ളി സെന്റർ മിനിസ്റ്റർ), പി. ടി. തോമസ്, ഡോ. സാജു ജോസഫ് എന്നിവർ വചനശുശ്രുഷ നിർവഹിക്കും.
ഉപവാസ പ്രാർത്ഥന, ഓർഡിനേഷൻ, മാസയോഗം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച് ക്രമീകരിച്ചിട്ടുണ്ട്. പുതുപ്പള്ളി സെന്റർ PYPA ക്വയർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് : പാ. കെ. കെ. സ്കറിയ, പാ. ഷാജൻ ജോർജ്, പാ. ബിജു എബ്രഹാം
Post Views: 842