‘സങ്കീർത്തന ധ്യാനം’ – 106

സങ്കീർത്തന ധ്യാനം’ – 106

പാ. കെ. സി. തോമസ്

ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല, സങ്കീ : 44:17

കോരഹ് പുത്രന്മാരുടെ സങ്കീർത്തനം എന്തൊക്കെ അവർക്ക് ഭവിച്ചു ? വാക്യം 9 – മുതൽ ദൈവം തള്ളിക്കളഞ്ഞു. അവരുടെ സൈന്യത്തോട് കൂടെ പോയില്ല. വൈരിയുടെ മുൻപിൽ പുറം കാട്ടുമാറാക്കി, പകയ്ക്കുന്നവർ കൊള്ളയിട്ട, ഭക്ഷണത്തിനുള്ള ആടുകളെപ്പോലെ ഏല്പിച്ചു കൊടുത്തു, ജാതികളുടെ ഇടയിൽ ചിന്നിച്ചു. വില വാങ്ങാതെ വിറ്റു, അയൽക്കാർക്ക് അപമാനവും, ചുറ്റുമുള്ളവർക്ക് നിന്ദയും പരിഹാസവും ആക്കി. വൈരികളുടെ ഇടയിൽ പഴഞ്ചൊല്ലിനും, വംശങ്ങളുടെ നടുവിൽ തലകുലുക്കത്തിനും വിഷയമാക്കി. നിന്ദിച്ച് ദുഷിക്കുന്നവന്റെ വാക്ക് ഹേതുവായും അവകാശം ഇടവിടാതെ മുൻപിൽ ഇരിക്കുന്ന അനുഭവം, ലജ്ജമുഖത്തെ മൂടി. ഇതൊക്കെ ഞങ്ങൾക്ക് ഭവിച്ചു. എങ്കിലും നിന്നെ  മറന്നില്ല. ദൈവത്തിന്റെ നിയമത്തോട് അവിശ്വസ്തതത കാണിച്ചില്ല. ഇതിന്റെ ചെറിയ ഒരു അംശം കഷ്ടത ഉണ്ടായാൽ പലരും ദൈവത്തെ മറക്കും, ദൈവനിയമത്തോട് അവിശ്വസ്തരായി തീരും. പലരും പിന്മാറിപോകുമായിരുന്നു. എന്ത് കൊണ്ട് അവർ ആ നിലയിൽ നിന്ന്. അവർ ബലം ദൈവത്തിൽ കണ്ടെത്തിയവരായി. ദൈവം നമുക്ക് സങ്കേതവും ബലവും ആകുന്നു. കഷ്ടങ്ങളിൽ ഏറ്റവും അടുത്ത തുണയെന്ന് അവർ എഴുതി. സങ്കീ : 46:12. അവരുടെ ദൈവം ആരാണെന്നുള്ള അറിവും ആ ദൈവത്തിൽ അടിയുറച്ച വിശ്വാസം അവർക്കുണ്ടായിരുന്നു. ഇത്ര വലിയ ശോധനയിൽ കൂടെ പോയപ്പോൾ അവർക്ക് എന്ത് സംഭവിക്കുമെന്ന് നോക്കി നിന്നവർ കാണും. ഞാങ്ങണ പെട്ടകത്തിൽ വച്ച് നൈൽ നദിയിൽ ഞാങ്ങണങ്ങളുടെ ഇടയിൽ വച്ച മോശ കുഞ്ഞിന് എന്ത് ഭവിക്കുമെന്ന് മിര്യാം നോക്കി നിന്നു. നോക്കി നിൽക്കുന്നവർ ലജ്ജിച്ച് പോകത്തക്കവണ്ണം കഴിഞ്ഞകാലങ്ങളിൽ ദൈവം പ്രവർത്തിച്ചിട്ടുണ്ട്. ഇന്നും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാമും ഇത് പോലെയുള്ള പരിശോധനയിൽ കടന്ന് പോകാറിലെങ്കിലും പലവിധ പരിശോധനയിൽ കടന്ന് പോകുന്നവരുണ്ട്. നമുക്ക് എന്ത് ഭവിക്കുമെന്ന് കാണാൻ പിശാചും മനുഷ്യരും നോക്കി നിൽക്കാറുണ്ട്. എന്നാൽ ദൈവത്തെ തള്ളിപ്പറയാതെ ദൈവനാമത്തെ മുറുകെ പിടിക്കുന്നത് കണ്ട് പിശാചും മനുഷ്യരും ലജ്ജിച്ചു പോയിട്ടുണ്ട്. കോരഹ് പുത്രന്മാർക്ക് സമാനമായ അനുഭവങ്ങളിൽ കൂടെ പോയ ഭക്തന്മാർ ഉണ്ടായിരുന്നു. അതിൽ ഒരാളായിരുന്നു ഇയ്യോബ്. ഇയ്യോബിന് സംഭവിച്ചതൊക്കെ നമുക്ക് അറിയാം. എന്നാൽ ഇതൊക്കെയും സംഭവിച്ചിട്ടും ഇയ്യോബ് ദൈവത്തെ മറന്നില്ല. ദൈവത്തെ തള്ളിപറഞ്ഞില്ല. ദൈവത്തിന്റെ നിയമം വിട്ട് പോയില്ല. ദൈവത്തെ തള്ളിപറഞ്ഞ് മരിക്കാൻ ഭാര്യ പറഞ്ഞെങ്കിലും അവൻ എന്നെ കൊന്നാലും ഞാൻ അവനെ തന്നെ കാത്തിരിക്കുമെന്ന് ഇയ്യോബ് പറഞ്ഞു. പൗലോസിന്റെ ജീവിതത്തിൽ വളരെ കഷ്ടങ്ങളിൽ കൂടെ പരിശോധനകളിൽ കൂടെ കടന്ന് പോകേണ്ടി വന്നു. അതിൽ ചില കാര്യങ്ങൾ 2 കോരി :11:23 മുതൽ കാണുന്നു.

പൗലോസ് ദൈവത്തെ മറന്നില്ല. ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് എന്നെ അകറ്റാൻ ഒരു ശക്തിക്കും കഴിയുകയില്ലയെന്ന് പറഞ്ഞ് ഉറച്ച് നിന്നു. നമ്മുടെ കർത്താവ് കടന്ന് പോയ അത്രയും കഷ്ടാനുഭവങ്ങളിൽ കൂടെ കടന്ന് പോയ ഒരു വിശുദ്ധനും ഇല്ല. ഗത്ശമന മുതൽ ഗോല്ഗോഥാ വരെ മാനവരാശിയുടെ രക്ഷയ്ക്കായി യേശു അനുഭവിച്ച കഷ്ടാനുഭവങ്ങൾ വളരെ വലുതായിരുന്നു. 22 -)o സങ്കീർത്തനത്തിൽ ദാവീദ് വെളിപ്പാടിൽ കണ്ടെഴുതിയ എല്ലാ കൊടിയ വേദനകളിൽ കൂടെ യേശു കടന്ന് പോയി. പിതാവിനെ മറന്നില്ല, തള്ളിപറഞ്ഞില്ല. പിതാവ് തന്നെ ഭരമേല്പിച്ച നിയമത്തോട് അവിശ്വസ്തത കാണിച്ചില്ല. മൂപ്പിൽ വച്ചിരുന്ന സന്തോഷം ഓർത്ത് അപമാനത്തെ അലക്ഷ്യമാക്കി ക്രൂശിനെ സഹിച്ചു. അതിനാൽ ദൈവത്തിന്റെ വലത്ത് ഭാഗത്ത് ഇരുത്തപ്പെടും. പെർഗ്ഗമോസിലെ സഭ കഷ്ടതയിലും പീഡനത്തിലും യേശുക്രിസ്തുവിന്റെ നാമത്തെ മുറുകെ പിടിച്ചു. ആ നാമത്തെ  നിഷേധിച്ചില്ല. പ്രതികൂലങ്ങളിൽ പതറിപോകുന്നവരല്ല ഉറച്ച് നിൽക്കുന്നവരാണ് യഥാർത്ഥ ദൈവഭക്തൻ.           

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

four × 2 =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
5729769
Total Visitors
error: Content is protected !!