January 15, 2023

99 – മത് കുമ്പനാട് കൺവൻഷൻ ആരംഭിച്ചു

ഹെബ്രോൻപുരം : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – മത് അന്തർദേശീയ കൺവൻഷൻ കുമ്പനാട് ഹെബ്രോൺപുരത്ത് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ പാസ്റ്റർ സണ്ണി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. “നിന്റെ രാജ്യം വരേണമേ” എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം. വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയൽ, ജോൺ കെ മാത്യു, കെ […]

99 – മത് കുമ്പനാട് കൺവൻഷൻ ആരംഭിച്ചു Read More »

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു

പറന്തൽ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അടൂർ പറന്തൽ കൺവൻഷൻ സെൻ്ററിൽ പാസ്റ്റർ ടി. ജെ. സാമുവേൽ (സൂപ്രണ്ട്, AGMDC) പന്തലിന്റെ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു. അസിസ്റ്റൻ്റ് സൂപ്രണ്ട് പാ. ഡോ. ഐസക് വി. മാത്യു, സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ്, ട്രഷറാർ പാസ്റ്റർ പി. കെ. ജോസ്, കമ്മിറ്റിയംഗം പാസ്റ്റർ പി.ബേബി എന്നിവർ സന്നിഹിതരായായിരുന്നു. പാസ്റ്റർമാരായ ജെ. സജി, റ്റി. വി. തങ്കച്ചൻ എന്നിവർ സങ്കീർത്തനഭാഗം വായിച്ചു. ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ നടക്കുന്ന

ഏ. ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷൻ പന്തൽ ജോലികൾ പ്രാർത്ഥിച്ചാരംഭിച്ചു Read More »

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി മുഖംമൂടി ധാരികളായ എട്ടോളം പേർ ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക Read More »

error: Content is protected !!