ഹെബ്രോൻപുരം : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭയുടെ 99 – മത് അന്തർദേശീയ കൺവൻഷൻ കുമ്പനാട് ഹെബ്രോൺപുരത്ത് ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ പാസ്റ്റർ സണ്ണി കുര്യൻ മുഖ്യപ്രഭാഷണം നടത്തി. “നിന്റെ രാജ്യം വരേണമേ” എന്നതാണ് ഈ വർഷത്തെ കൺവെൻഷന്റെ ചിന്താവിഷയം.
വിവിധ ദിവസങ്ങളിലെ രാത്രി യോഗങ്ങളിൽ പാസ്റ്റർമാരായ വി ജെ തോമസ്, രാജു ആനിക്കാട്, തോമസ് ഫിലിപ്പ്, സണ്ണി ഫിലിപ്പ്, ബേബി വർഗീസ്, ഷാജി ഡാനിയൽ, ജോൺ കെ മാത്യു, കെ സി തോമസ്, വിൽസൺ വർക്കി, സാബു വർഗീസ്, രാജു മേത്രയിൽ, ഫിലിപ്പ് പി തോമസ്, വിൽസൺ ജോസഫ്, ഡോക്ടർ തോംസൺ കെ മാത്യു, ഷിബു തോമസ് എന്നിവർ പ്രസംഗിക്കും. പ്രാരംഭ യോഗത്തിൽ ശ്രീ. ആന്റോ ആന്റണി MP ആശംസകൾ അറിയിച്ചു.
പ്രഭാത ധ്യാനം, ബൈബിൾ ക്ലാസ്, പൊതുയോഗം, മിഷനറി സമ്മേളനം, സുവിശേഷ സമ്മേളനം, സോദരി സമാജം, സൺഡേസ്കൂൾ – പി വൈ പി എ സമ്മേളനങ്ങൾ, ഐപിസി ഗ്ലോബൽ മീഡിയ സമ്മേളനം തുടങ്ങിയവ കൺവൻഷനോടനുബന്ധിച്ച് നടത്തപ്പെടും.
ജനുവരി 22 ന് ഞായറാഴ്ച രാവിലെ എട്ടിന് പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടു കൂടി കൺവൻഷൻ സമാപിക്കും.
ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ എബ്രഹാം, ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ സമാപന സന്ദേശം നൽകും. വിവിധ ഗായക സംഘങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.