Adiyanthara Prarthanaku

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബാഗ് പരിശോധനയ്ക്കിടെ സംശയാപസ്പദമായ നിലയിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിനിടയിൽ കളമശേരിയിലേത് ബോംബ് സ്ഫോടനം ആണെന്ന് സ്ഥിരീകരിച്ച് ഡിജിപി എസ്. ദര്‍വേഷ് സാഹിബ്. ഐഇഡി (ഇംപ്രവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആണ് ഉപയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ ഒരു സ്ത്രീ മരിച്ചു. 36 പേർക്ക് പരുക്കേറ്റു. ഒരു […]

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ Read More »

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം ബ്ലഡ് ഇൻഫക്ഷനും പിടിപെട്ട് കിഡ്നിയുടെ പ്രവർത്തനം തകരാറിലായി ഡയാലിസിസിന് വിധേയപ്പെട്ട് എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരിക്കുന്നു. തുടർ ചികിത്സക്കായി ആറ് ലക്ഷം രൂപ കൂടെ അത്യാവശ്യമാണ്. എല്ലാവരുടെയും പ്രാർത്ഥനയും സഹായവും അഭ്യർത്ഥിക്കുന്നു. ബേസിൽ സി പോൾ7012157911പാസ്റ്റർ.ബേബി ജോൺ9446740826Name: Basil C PaulAc.No:67334918264IFSC Code : SBIN0070149Google Pay:

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ  Read More »

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ് നിർദ്ദേശിച്ചിരിക്കുന്നു. ശസ്ത്രക്രിയയ്ക്ക് ഏകദേശം 50 ലക്ഷത്തോളം രൂപ ചിലവ് പ്രതീക്ഷിക്കുന്നു. പാസ്റ്റർ തമ്പാന്റെ ഭാര്യ 8 വർഷം മുൻപ് ഉണ്ടായ ക്യാൻസർ രോഗത്തിന്റെ ചികിത്സയിലാണ്. ഏക മകൻ പഠിച്ചു കൊണ്ടിരിക്കുന്നു. പഞ്ചായത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും സഹായത്താൽ പണിത വീട്ടിൽ ഇപ്പോൾ വിശ്രമിക്കുന്നു. ദൈവജനത്തിന്റെ അടിയന്തിര സഹായവും പ്രാർത്ഥനയും ആവശ്യം ആയിരിക്കുന്നു. താല്പര്യം ഉള്ളവർ പ്രിയ

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു Read More »

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി മുഖംമൂടി ധാരികളായ എട്ടോളം പേർ ആക്രമിച്ച് പരുക്ക് ഏൽപ്പിച്ചു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റാക്കിയിരിക്കുന്നു. ദൈവജനം പ്രാർത്ഥിക്കുക.

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക Read More »

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ Read More »

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പിയെ (ഗ്രേയ്സികുട്ടി) ശാരീരിക അസ്വസ്ഥതയെ തുടർന്ന് തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുന്നു . ഭവനത്തിൽ വച്ചുണ്ടായ വീഴ്ചയിൽ കാലിന് പരുക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വേണ്ടിയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയത്തിനും കരളിനും ചെറിയ പ്രയാസമുള്ളതിനാൽ ഇപ്പോൾ ഐ.സി.യു വിൽ പ്രവേശിപ്പിച്ചിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.

ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാ. എം. കുഞ്ഞപ്പിയുടെ ഭാര്യ അന്നമ്മ കുഞ്ഞപ്പി ശാരീരിക അസ്വസ്ഥതയാൽ ആശുപത്രിയിൽ Read More »

കോവിഡ് 19 : AG മുൻ മദ്ധ്യമേഖല ഡയറക്ടർ പാ. C. Y. തങ്കച്ചനും ഭാര്യയും ആശുപത്രിയിൽ

തിരുവല്ല : AG സീനിയർ ശുശ്രുഷകനും മുൻ മദ്ധ്യമേഖല ഡയറക്ടറുമായ പാ. C. Y. തങ്കച്ചനും ഭാര്യ എലിസബത്ത് തങ്കച്ചനും കോവിഡ് ബാധിതരായി തിരുവല്ല TMM ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നു. നിലവിൽ കൊല്ലം ചവറ AG ശുശ്രുഷകനാണ് പാ. തങ്കച്ചൻ. പൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.

കോവിഡ് 19 : AG മുൻ മദ്ധ്യമേഖല ഡയറക്ടർ പാ. C. Y. തങ്കച്ചനും ഭാര്യയും ആശുപത്രിയിൽ Read More »

സ്റ്റീവ് മാത്യു വർഗീസ് (14) തലച്ചോറിൽ രക്തം ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റൽ വെൻ്റിലേറ്ററിൽ

തിരുവനന്തപുരം : ഐപിസി റാന്നി ഉന്നക്കാവ് സഭാ ശുശ്രൂഷകനും, ഗേറ്റ് ഓഫ് മേഴ്സി വൈസ് പ്രസിഡൻ്റുമായ പാ. മാത്യൂ വർഗ്ഗീസിൻ്റെ മൂത്ത മകൻ സ്റ്റീവ് തലച്ചോറിൽ ബ്ലെഡ് ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റലിൽ വെൻ്റിലേറ്ററിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി അപേക്ഷിക്കുന്നു.

സ്റ്റീവ് മാത്യു വർഗീസ് (14) തലച്ചോറിൽ രക്തം ക്ലോട്ടായി ശ്രീചിത്ര ഹോസ്പിറ്റൽ വെൻ്റിലേറ്ററിൽ Read More »

പാ. ആൽവിനും ഭാര്യ ലിനിയും കോവിഡിനാൽ ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി : കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ രക്തത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞ് ഹോസ്പിറ്റിലിൽ വെന്റിലേറ്ററിൽ ആയിരിക്കുന്ന ഐപിസി ഡൽഹി സ്റ്റേറ്റ് ശ്രുശൂഷകൻ പാ. ആൽവിന്റെയും ഭാര്യ ലിനിയുടെയും പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

പാ. ആൽവിനും ഭാര്യ ലിനിയും കോവിഡിനാൽ ഗുരുതരാവസ്ഥയിൽ Read More »

AG കുറവിലങ്ങാട് സെക്ഷൻ പ്രെസ്ബിറ്റർ പാ. ഒ. സജിമോൻ നെഞ്ചുവേദനയാൽ ആശുപത്രിയിൽ

കുറവിലങ്ങാട് : അസംബ്ലിസ് ഓഫ് ഗോഡ് കുറവിലങ്ങാട് സഭാ ശ്രുശൂഷകനും, കുറവിലങ്ങാട് സെക്ഷൻ പ്രെസ്ബിറ്ററുമായ പാ. ഒ. സജിമോനെ പെട്ടന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റിലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

AG കുറവിലങ്ങാട് സെക്ഷൻ പ്രെസ്ബിറ്റർ പാ. ഒ. സജിമോൻ നെഞ്ചുവേദനയാൽ ആശുപത്രിയിൽ Read More »

error: Content is protected !!