March 18, 2023

ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ

പെരുമ്പഴുതൂർ : ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ പെരുമ്പഴുതൂർ ഗവൺമെന്റ് ഹൈസ്കൂളിന് സമീപം നടക്കും. പാ. ഡി. കെ. ജോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗങ്ങളിൽ പാസ്റ്റർമാരായ എം. സി. ഐപ്പ്, അനീഷ് തോമസ്, ഷാജി എം. പോൾ, എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ബെത്സെദാ വോയ്‌സ്, കാഞ്ഞിരംകുളം ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : +91 97472 61057          

ഐപിസി ശാലേം പെരുമ്പഴുതൂരിന്റെ നേതൃത്വത്തിൽ ഏപ്രിൽ 17-19 വരെ സുവിശേഷയോഗങ്ങൾ Read More »

ഏ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13-16 വരെ ഒന്നാംകുറ്റിയിൽ

കായംകുളം : ഏ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13-16 വരെ ഒന്നാംകുറ്റി ഏ. ജി. സഭയുടെ സമീപം നടക്കും. സെക്ഷൻ പ്രസ്ബിറ്റർ പാ. ഫിന്നി ജോസഫ് ഉത്‌ഘാടനം ചെയ്യുന്ന കൺവൻഷനിൽ പാ. കെ. ജെ. മാത്യു, പാ. വർഗീസ് എബ്രഹാം, പാ. ജോ തോമസ്, പാ. ടി. വി. പൗലോസ്, പാ. രാജൻ എബ്രഹാം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ശാലേം വോയ്‌സ്, പത്തനാപുരം സംഗീത ശുശ്രുഷയ്ക്ക് നേതൃത്വം നൽകും. പവർ കോൺഫറൻസ്, WMC സമ്മേളനം, സംയുക്ത ആരാധന എന്നിവ കൺവൻഷനോടനുബന്ധിച്ച്‌ ക്രമീകരിച്ചിട്ടുണ്ട്.        

ഏ. ജി. കായംകുളം സെക്ഷൻ കൺവൻഷൻ ഏപ്രിൽ 13-16 വരെ ഒന്നാംകുറ്റിയിൽ Read More »

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ‘IGNITE’ മെയ് 1 ന്

മാവേലിക്കര : PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ മെയ് 1 ന് ഏകദിന ക്യാമ്പ് ‘IGNITE’ ഐപിസി ബെഥേൽ, കുറത്തികാട് സഭയിൽ വച്ച് നടക്കും. ഐപിസി മാവേലിക്കര സെന്റർ ശുശ്രുഷകൻ പാ. തോമസ് ഫിലിപ്പ് ഉത്‌ഘാടനം ചെയ്യുന്ന ക്യാമ്പിൽ പാ. റോയ് മാത്യു (ബാംഗ്ലൂർ), പാ. സുഭാഷ് കുമരകം എന്നിവർ വചനശുശ്രുഷ നിർവഹിക്കും. ഷിജിൻ ഷാ, പാ. ലോർഡ്‌സൺ ആന്റണി എന്നിവർ ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും. തദ്ദ് വസരത്തിൽ PYPA വാർഷികവും, 2022 ലെ താലന്ത് മത്സരങ്ങളുടെ സമ്മാനദാനവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് : ഇവാ. റ്റിജു ജോസ് (പ്രസിഡന്റ്) +91 97474

PYPA മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഏകദിന ക്യാമ്പ് ‘IGNITE’ മെയ് 1 ന് Read More »

error: Content is protected !!