September 23, 2023

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139)

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) പാ. ഡോ. അലക്സ് ജോൺ, M.Th; Th.d യഹൂദന്മാരിൽ നിന്ന് മാത്രമല്ല ജാതികളിൽ നിന്നും വിളിച്ചു. ‘അവൻ തങ്കലേക്ക് വിളിച്ചവരല്ലാതെ, യഹൂദന്മാരോ ജാതികളോ, കരുണാപാത്രങ്ങളായിരുന്നില്ല. ഇത് ജാതിപരമായല്ല, വ്യക്തിപരമായ തിരഞ്ഞെടുപ്പിനെകുറിച്ചാണ് പറയുന്നതെന്ന് നിസ്തർക്കമായി തെളിയിക്കുന്നു ? കോപപാത്രങ്ങളെ ഉടച്ചുകളയാതെ കരുണാപാത്രങ്ങളാക്കി തീർത്ത കൃപ എത്ര ശ്രെഷ്ടമാണ്. തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന് ഇതെല്ലാം അവൻ മുന്നൊരുക്കിയതിനാൽ സ്തോത്രം ചെയ്യാം. ഒരേ വചനം പഠിപ്പിക്കുന്ന രണ്ട് സത്യങ്ങൾ ഒന്ന് കൂടി ഓർപ്പിച്ചു മുന്നോട്ട് പോകാം. […]

‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (139) Read More »

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ

കുവൈറ്റ് : അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് മംഗഫ് അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച് ഹാളിൽ സംഗീത സന്ധ്യ നടക്കും. സഭാ ശുശ്രുഷകൻ പാ. സജി വർഗീസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാ. സുരേഷിന്റെ നേതൃത്വത്തിലുള്ള ഫെയ്ത്ത് സിംഗേഴ്സ് ഗാനശുശ്രുഷയ്ക്ക് നേതൃത്വം നൽകും.     കൂടുതൽ വിവരങ്ങൾക്ക് : പാ. സജി വർഗീസ് (+965 9942 0296), അനിൽ (+965 9415 8532), മാരിയെസൺ (+965 5161 8048) 

അഗാപ്പെ ശാരോൻ ഫെൽലോഷിപ്പ് ചർച്ച്, മംഗഫ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റം. 28 ന് സംഗീത സന്ധ്യ Read More »

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കരയിൽ

മാവേലിക്കര : ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കര ഐപിസി ഇമ്മാനുവേൽ സഭയിൽ നടക്കും. രാവിലെ 9:30 ന് ആരംഭിക്കുന്ന സെമിനാറിൽ പ്രൊഫ. സാം സ്കറിയ (റിട്ട. പ്രിൻസിപ്പാൾ, വിത്സൺ കോളേജ്, മുംബൈ) ക്‌ളാസ്സുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക് : +91 96561 12166, +91 96560 20965   

ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ക്ട് സൺഡേസ്കൂൾസ് അസോസിയേഷൻ അദ്ധ്യാപക പരിശീലന സെമിനാർ സെപ്റ്റംബർ 27 ന് തഴക്കരയിൽ Read More »

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും 

കുവൈറ്റ് : ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) മുതൽ ഒക്ടോ. 13 വരെ നടക്കും. മുഖ്യാതിഥി പാ. ഡോ. രാജു എം. തോമസിനെ കൂടാതെ പാസ്റ്റർമാരായ ബെൻസൺ തോമസ്, തോമസ് ബേബി, എബി ടി. ജോയ്, ജോൺസൺ തോമസ്, എബ്രഹാം സക്കറിയ വചന ശുശ്രുഷ നിർവഹിക്കും. പാ. ഷിനോ ജോർജ് യോഗങ്ങൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് : പാ. ഷിനോ ജോർജ് (+965 6517 9445), ജിനു ചാക്കോ (+965 6095 8590), മോൻസി മാത്യു (+965 6566 7576)

ഐപിസി ഫഹാഹീൽ, കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ 21 ദിന ഉപവാസ പ്രാർത്ഥന ഇന്ന് (സെപ്റ്റം. 23 ന്) ആരംഭിക്കും  Read More »

error: Content is protected !!