ഷാർജാ : ഇന്റർനാഷണൽ അസോസിയേഷൻ ഫോർ തിയോളജിക്കൽ അക്രെഡിഷൻ (IATA) അംഗീകാരം ഉള്ള വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജിയുടെ 13-മത് ബിരുദദാന സമ്മേളനം ജൂൺ 29, ശനിയാഴ്ച വൈകിട്ട് 7 മണിക്ക് ഷാർജാ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും. റവ. ഡോ. സ്റ്റാലിൻ കെ. തോമസ് (IATA ഇന്റർനാഷണൽ ഡയറക്ടർ), റവ. ഡോ. ഡേവിഡ് ടക്കർ, യു എസ് എ (IATA ഇന്റർനാഷണൽ ഫാക്കൾട്ടി ആൻഡ് മെൻറ്റർ) എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കുമെന്ന് കോളേജ് ഡയറക്ടർ റവ. ഡോ. വിൽസൺ ജോസഫ് അറിയിച്ചു. ഇന്ത്യ പെന്തകോസ്ത് ദൈവസഭയുടെ (ഐപിസി) അംഗീകാരമുള്ള മിഡിൽ ഈസ്റ്റ്ലെ ഏക ബൈബിൾ കോളേജ് ആണ് വർഷിപ് സെന്റർ കോളേജ് ഓഫ് തിയോളജി. ഈ വർഷത്തെ തീം സമഗ്ര ദൗത്യം (Holistic Mission) എന്നതാണ്. M.Th (മാസ്റ്റർ ഓഫ് തിയോളജി) M. Div (മാസ്റ്റർ ഓഫ് ഡിവിനിറ്റി) B. Th (ബാച്ലർ ഓഫ് തിയോളജി) D.Th (ഡിപ്ലോമ ഇൻ തിയോളജി) എന്നീ കോഴ്സുകളുടെ ബിരുദദാനം നടക്കുന്നതിനോടോപ്പം പുതിയ അദ്ധ്യായന വർഷത്തേക്കുള്ള കോഴ്സുകൾ ജൂലൈ 10 ന് ആരംഭിക്കുമെന്ന് രജിസ്ട്രാർ റവ. റോയ് ജോർജ് അറിയിച്ചു. WCCT ക്വയർ ഗാന ശ്രുശൂഷക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 00971 50 481 4789 / 00971 50 499 3954
(വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്, ഷാർജ)