ചെങ്ങന്നൂർ : IAG ചാരിറ്റബിൾ ഫൗണ്ടേഷൻ, അടൂർ കാരുണ്യ ഐ ഹോസ്പിറ്റൽ, മാവേലിക്കര ബയോവിഷൻ ലാബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ചെറിയനാട് വില്ലേജിൽ കൊല്ലകടവ് മാർക്കറ്റിന് സമീപം മേലെ വീട്ടിൽ ടവറിൽ 2024 സെപ്റ്റംബർ 28, ശനിയാഴ്ച രാവിലെ 9:30 മുതൽ 2 മണി വരെ സൗജന്യ നേത്ര പരിശോധനയും, തിമിര രോഗനിർണയവും, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദ നിർണയം, എന്നിവയ്ക്കുള്ള പരിശോധനയും സൗജന്യമായി നടക്കും.
വൈറ്റമിൻ, കരൾ, വൃക്ക, തൈറോയ്ഡ്, ക്യാൻസർ എന്നിവയ്ക്ക് ആവശ്യമായ 1530 രൂപ ചിലവ് വരുന്ന രക്ത പരിശോധനകൾ ക്യാമ്പിൽ വരുന്നവർക്ക് ലഭിക്കുന്ന കൂപ്പണുമായി ബയോ വിഷൻ ലാബിൽ വരുന്നവർക്ക് 1000 രൂപ മാത്രം നൽകിയാൽ മേൽ പറയപ്പെട്ട ടെസ്റ്റുകൾ ചെയ്തു കൊടുക്കുന്നതായിരിക്കും. കൂടാതെ കണ്ണടകൾ ക്യാമ്പ് പാക്കേജ് നിരക്കിൽ ലഭ്യമാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉള്ളവർക്ക് കേന്ദ്ര/കേരള സർക്കാരുകളുടെ ആയുഷ്മാൻ ഭാരത്/KASP/MEDISEP/ECHS പദ്ധതി പ്രകാരം ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. ക്യാമ്പിൽ ചികിത്സ ആവശ്യമായി വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കുവാൻ ഉള്ള സൗകര്യം ആശുപത്രിയിൽ ഉണ്ടായിരിക്കുന്നതാണ്. ആരോഗ്യ ഇൻഷുറൻസ് കാർഡ് അംഗങ്ങൾ അല്ലാത്തവർക്ക് മിതമായ രീതിയിൽ ചികിത്സ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും : +91 94005 31435, +91 81119 32751, +91 94474 16366