ബെംഗളൂരു: കർണാടക സ്റ്റേറ്റ് ചർച്ച് ഓഫ് ഗോഡിൽ പുതിയ നിയമനങ്ങൾക്ക് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ.ജെ.ജോൺസൻ്റെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് ഓഫീസിൽ കൂടിയ സ്റ്റേറ്റ് കൗൺസിൽ അംഗീകാരം നൽകി.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് പാസ്റ്റർ റോജി ഇ.സാമൂവേൽ, എഡ്യൂക്കേഷൻ ഡയറക്ടർ: പാസ്റ്റർ ജയ്മോൻ കെ.ബാബു , സണ്ടേസ്കൂൾ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ: പാസ്റ്റർ ബ്ലെസൺ ജോൺ, പ്രയർ കോർഡിനേറ്റർ : പാസ്റ്റർ റ്റി.ജെ. ബെന്നി എന്നിവർക്കാണ് പുതിയ ചുമതലകൾ.
പാസ്റ്റർ ജോസഫ് ജോൺ കൗൺസിൽ സെക്രട്ടറി , പാസ്റ്റർ പി.വി. കുര്യാക്കോസ് ട്രഷറർ,പാസ്റ്റർ ബിനു ചെറിയാൻ ഇവാഞ്ചലിസം ഡയറക്ടർ, പാസ്റ്റർ വിൽസൺ ചാക്കോ വൈ പി ഇ പ്രസിഡൻ്റ്, ബ്രദർ ജേക്കബ് ഫിലിപ്പ് ചാരിറ്റി ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ, ബ്രദർ ബെൻസൺ ചാക്കോ മീഡിയ കോർഡിനേറ്റർ എന്നിവർ തൽസ്ഥാനങ്ങളിൽ തുടരും.
വാർത്ത: ബെൻസൺ ചാക്കോ തടിയൂർ .
Post Views: 477