‘ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56

ദൈവമനുഷ്യന്റെ വിജയരഹസ്യങ്ങൾ’ – 56

പാ. വി. പി. ഫിലിപ്പ്

മണവാട്ടിയായ സഭയെ ചേർക്കുവാൻ വരുന്ന മണവാളനായ ക്രിസ്തുവിന്റെ രഹസ്യവരവിനെ (1 തെസ്സ :4:17) മേഘ പ്രത്യക്ഷതയായി നാം മനസിലാക്കുന്നു. രാജാവായി വാഴുവാൻ പോകുന്ന യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയെ (വെളി : 1:7; യെശ :32:1) മഹത്വ പ്രത്യക്ഷതയായും പഠിക്കാം.

യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പ്രത്യേകതകളെ കുറിച്ചല്ല ഇവിടെ വിശദീകരിക്കുവാൻ ആഗ്രഹിക്കുന്നത്. പ്രത്യുത “പറുസ്സിയ” നൽകുന്ന മുന്നറിയിപ്പിലേക്കാണ്.

ഒന്നാമതായി, യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പശ്ചാത്തലത്തിൽ തെറ്റായ ഉപദേശങ്ങൾ പ്രചരിക്കപ്പെടുവാൻ സാധ്യതയുണ്ട്. തെറ്റായ സന്ദേശങ്ങൾ വിശ്വാസ സമൂഹത്തെ ഇളക്കുവാനും ഞെട്ടിപ്പിക്കുവാനും സാധ്യതയുള്ളതാണ്. അത് കൊണ്ട് നാം സുബോധം ഉള്ളവരാകണം. ലോകാവസാനത്തെക്കുറിച്ചും യേശുവിന്റെ മടങ്ങിവരവിനെ സംബന്ധിച്ചും കള്ളപ്രവചനങ്ങൾ നടത്തുന്ന കള്ളപ്രവാചകന്മാരെ തിരിച്ചറിയേണം. അവയ്കെതിരെ ശക്തമായ പ്രബോധനങ്ങൾ സഭ നടത്തണം.

രണ്ടാമതായി, സഭ ദൗത്യ ദർശനത്തിൽ ശക്തികരിക്കപ്പെടേണ്ട സമയമാണിത്. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും”, മത്തായി : 24:14. സുവിശേഷം പ്രസംഗിക്കുക എന്നത് സഭയുടെ ദൗത്യമാണ്. സംഘടനാ പ്രവർത്തനങ്ങളിലും സ്വാർത്ഥ താല്പര്യങ്ങളിലും അധികം ശ്രദ്ധിക്കുന്ന സഭ ദൗത്യത്തിലേക്ക് മടങ്ങി വരണം. നാം ക്രിസ്തു കേന്ദ്രീകൃതമാകുമ്പോൾ ദൗത്യത്തിലേക്ക് കൂടുതൽ ശ്രദ്ധിക്കും.

മൂന്നാമതായി, വിശുദ്ധീകരണത്തിന്റെ സന്ദേശമാണ് ഇവിടെ പ്രസക്തം. “അനീതിചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ”, വെളി : 22:11. യേശുക്രിസ്തുവിന്റെ മടങ്ങിവരവിനായി കാത്തിരിക്കുന്നവർ വിശുദ്ധിയിൽ തങ്ങളെ സൂക്ഷിക്കട്ടെ. ഉത്തരാധുനിക സംസ്കാരത്തിന്റെ തിന്മ നമ്മുടെ ജീവിതത്തെ സ്പർശിക്കാതിരിക്കട്ടെ. ലോകം നമ്മെ സ്വാധീനിക്കരുത്. നാം ലോകത്തെ സ്വാധീനിക്കണം. “പ്രിയമുള്ളവരേ, ഈ വാഗ്ദത്തങ്ങൾ നമുക്കു ഉള്ളതുകൊണ്ടു നാം ജഡത്തിലെയും ആത്മാവിലെയും സകല കന്മഷവും നീക്കി നമ്മെത്തന്നേ വെടിപ്പാക്കി ദൈവഭയത്തിൽ വിശുദ്ധിയെ തികെച്ചുകൊൾക”, 2 കോരി :7:1.

യേശുക്രിസ്തുവിന്റെ മടങ്ങിവരവ് നമ്മുടെ ഭാഗ്യകരമായ പ്രത്യാശയാണ്. ദൗത്യത്തിനും വിശുദ്ധീകരണത്തിനും അത് പ്രേരക ശക്തിയായി തീരട്ടെ.           

Facebook
Twitter
WhatsApp
Email
Print

Advertisements

Related Posts

Leave a Comment

Your email address will not be published. Required fields are marked *

5 × five =

എഡിറ്റോറിയൽ

മേഘം പൊങ്ങി കാണുന്നുവോ !!! കാലഘട്ടം അത് വിളിച്ചറിയിക്കുന്നു ?

EDITORIAL (Blesson Daniel) : 20th May 2020 യിസ്രായേൽ ജനതയുടെ വാഗ്ദത്ത ദേശത്തേക്കുള്ള യാത്രയിൽ, ദൈവം അതാത് സമയങ്ങളിൽ അനുമതി നൽകും, ജനം യാത്ര തുടരും....

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും [Before Corona (B.C.) / After Corona (A.C.)]

കേരള പെന്തെക്കോസ്ത് സമൂഹം; കോറോണയ്ക്ക് മുൻപും പിൻപും EDITORIAL : 1st May 2020    (Blesson Daniel) കൊറോണ മഹാമാരിയുടെ ഭീകരതയിൽ മാനവജാതി അമരുമ്പോൾ, പ്രാർത്ഥനയോടും ഇച്ഛാശക്തിയോടും...

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ?

ശുശ്രുഷക സ്ഥലംമാറ്റത്തിൽ നേതൃത്വത്തിന്റെ മനം മാറുമോ ? EDITORIAL (Blesson Daniel) 'COVID - 19' ന്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ സമൂഹം വ്യാപൃതരായിരിക്കുമ്പോൾ 'സ്ഥലമാറ്റം' എന്ന ചോദ്യചിഹ്നവുമായി ശുശ്രുഷകന്മാരും...

ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും

EDITORIAL ... ആനപ്രമ്പാൽ വിശ്വാസികളും പമ്പയുടെ ഓളങ്ങളും ശതോത്തര രജതജൂബിലി (125 വർഷം) ആഘോഷിക്കുന്ന മാരാമൺ കൺവൻഷനിലേക്ക് പ്രഭാതത്തിൽ നാലര മണിക്കൂർ വള്ളത്തിൽ ഒരു യാത്ര. കൃത്യമായി...

Church Pages

അടിയന്തര പ്രാർത്ഥനയ്ക്ക്

കളമശ്ശേരി ബോംബ് ആക്രമണം : ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി; കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരാൾ കസ്റ്റഡിയിൽ

കളമശ്ശേരി : യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്രാ ഇന്റർനാഷനൽ കൺവെൻഷൻ സെന്ററിറിൽ സ്ഫോടനത്തിന് ബോംബ് വച്ചത് താനാണെന്ന് പറഞ്ഞ് ഒരാൾ കൊടകര പോലീസ് സ്റ്റേഷനിൽ കീഴടങ്ങി....

കോതമംഗലം ചാമക്കലയിൽ അക്സ മരിയ ബാബു (26) വെന്റിലേറ്ററിൽ 

കോതമംഗലം ശാരോൻ സഭാംഗം ചാമക്കലയിൽ ബേസിൽ സി പോളിന്റെ ഭാര്യ അക്സ മരിയ ബാബു (26) രണ്ട് ആഴ്ചയിൽ അധികമായി അതി കഠിനമായ ന്യൂമോണിയയും H1N1 ഉം...

പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു; പ്രാർത്ഥനയും കരുതലും അപേക്ഷിക്കുന്നു

കൊല്ലം : അസംബ്ളീസ് ഓഫ്‌ ഗോഡ് മലയാളം ഡിസ്ട്രിക്റ്റിലെ സീനിയർ ശുഷ്രൂഷകനായ പാസ്റ്റർ ജി. തമ്പാൻ കരൾ രോഗത്താൽ ചികിത്സയിലായിരിക്കുന്നു. കരൾ അടിയന്തിരമായി മാറ്റിവെക്കണം എന്ന് ഡോക്റ്റേഴ്സ്...

കരുനാഗപ്പള്ളിയിൽ സുവിശേഷകനെയും ഭാര്യയെയും ആരാധനാലയത്തിൽ കയറി ആക്രമിച്ചു; ദൈവജനം പ്രാർത്ഥിക്കുക

കരുനാഗപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് കരുനാഗപ്പള്ളി സെക്ഷനിലെ വള്ളിക്കാവ് സഭാശുശ്രൂഷകൻ പാസ്റ്റർ റെജി പാപ്പച്ചനെയും സഹധർമ്മിണി സിസ്റ്റർ ജോളി റെജി യെയും ആരാധന സ്ഥലത്ത് കയറി...

AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിൽ

ഹരിയാന : AGNI ജനറൽ സൂപ്രണ്ട് പാ. ഇവാൻ പവാറും മകളും കോവിഡ് ബാധിതരായി ചികിത്സയിലായിരിക്കുന്നു. പൂർണ്ണ സൗഖ്യത്തിനായി പ്രാർത്ഥന അപേക്ഷിക്കുന്നു.

ഇന്നത്തെ ദൂത്

Currently Playing

ചിന്താ വാർത്ത

UPCOMING EVENTS

Event Information:

  • Sat
    15
    May
    2021

    Middle East SFC Pastors Meet

    3:00 pmQatar

Find us on Facebook

This Week's Poll

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരെഞ്ഞെടുപ്പിൽ പെന്തെക്കോസ്ത് വിശ്വാസികൾ മത്സരിക്കുന്നതിൽ

Current Time

Weather

Flight Status

Advertisements

Sabhavarthakal.com Visitors

Flag Counter
9160125
Total Visitors
error: Content is protected !!