‘റോമർക്ക് എഴുതിയ ലേഖനം’ – ഒരു പഠനം (109)
പാ. ഡോ. അലക്സ് ജോൺ, M.Th; Th.d
8:5-8
ജഢസ്വഭാവമുള്ളവർ …. ആത്മസ്വഭാവമുള്ളവർ
ജഡസ്വഭാവമുള്ളവർ അവരുടെ ചിന്ത ജഡത്തിനായി പ്രാധാന്യം കൊടുക്കും. ഒരുവൻ എന്തായിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവന്റെ ചിന്താഗതിയും. ആത്മീയൻ എന്ന് വച്ചാൽ ആത്മാവിന്റെ ചിന്തയുള്ളവൻ എന്നാണർത്ഥം. ആത്മാവിൽ ജീവിക്കുന്നവനാണ് ക്രിസ്തുതുല്യനാകുന്നത്.
മനുഷ്യർ ഈ രണ്ട് തത്വങ്ങളിൽ ഒന്നിൽ അല്ലെങ്കിൽ മറ്റേതിന്റെ പ്രബലമായ സ്വാധീനത്തിൻ കീഴിൽ ആയിരിക്കും. ഇതിൽ ഏത് പ്രാമുഖ്യം പുലർത്തുന്നുവോ അതനുസരിച്ചായിരിക്കും നമ്മുടെ ജീവിതത്തിന്റെ മനോഭാവവും, പെരുമാറ്റവും.
ജഡത്തിന്റെ ചിന്തയുടെ അവസാനം മരണം എന്ന് മാത്രമല്ല, ഇപ്പോൾ തന്നെ അതിന്റെ മറവിൽ മരണമുണ്ട്. (1 തിമോ :5:6). വിശ്വാസിയുടെയും അവിശ്വാസിയുടെയും ചിന്ത താല്പര്യം, അവരുടെ വിപരീതമായ അവസ്ഥയും സ്ഥാനവും തുലനം ചെയ്യുന്നു.
ജഡത്തിൽ വസിക്കുന്നവർ ദൈവത്തോട് ശത്രുത്വം പുലർത്തുന്നു എന്ന് മാത്രമല്ല ആത്മാവിന് കീഴ്പ്പെടുന്നില്ല.
8:9-11 രക്ഷിക്കപ്പെട്ട എല്ലാവരിലും ദൈവാത്മാവ് വസിക്കുന്നുവെന്നും അവർ അന്യസ്വഭാവമുള്ളവരാണെന്നും വിശേഷിക്കപ്പെടുന്നു. (ദൈവത്തിന്റെ ആത്മാവ്) ക്രിസ്തുവിന്റെ ആത്മാവ് (ഫിലി :1:19) വിശ്വാസിയിൽ വസിക്കുന്നു. ആത്മാവിനെ കൂടാതെ ക്രിസ്തു ബന്ധമില്ല. ഒന്നാം ആദാമിന്റെ പാപഫലമായി നിങ്ങളുടെ ശരീരം മരണാവസ്ഥയിൽ കൂടെ കടന്ന് പോകേണ്ടി വന്നാലും ക്രിസ്തുവിൻ ആത്മാവ് നിങ്ങളിൽ ഉള്ളതിനാൽ നിങ്ങളുടെ ആത്മാവ് രണ്ടാം ആത്മാവിന്റെ നീതിയാൽ കൈവന്ന ജീവന്റെ വാസനയുള്ളതാബിന്.
ഏഴാം അദ്ധ്യായത്തിലെ ‘ആര് വിടുവിക്കും’ എന്ന ചോദ്യത്തിന്റെ ഉത്തരം എട്ടാം അദ്ധ്യായത്തിൽ കാണുന്നു. പാപത്തിന്റെ കുട്ടത്തിൽ നിന്ന് ക്രിസ്തുവിന്റെ ചൊരിയപെട്ട രക്തത്താൽ വിടുതൽ. അവയവങ്ങളിൽ പോരാടിയിരുന്ന പാപപ്രമാണത്തിൽ നിന്ന് ആത്മാവിനാൽ വിടുതൽ ജഡത്തിന്റെ ചിന്തയിൽ നിന്ന് ആത്മാവിന്റെ ചിന്തയാൽ വിടുതൽ. മരണത്തിൻ çചിന്തയിൽ നിന്നും ‘ജീവനും സമാധാനവുമായ ചിന്ത’
ദൈവം നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിനെ ഈ മർത്യശരീരത്തിൽ നിന്ന് തന്നെ വിടുതൽ നൽകി അമർത്യതയിലേക്ക് നമ്മെ പ്രവേശിപ്പിക്കുന്നു.