കോട്ടയം : കുട്ടികൾക്കിടയിൽ അർത്ഥപൂർണ്ണമായൊരു പ്രവർത്തനത്തിന് ആഗ്രഹിക്കുന്നവർക്ക് പ്രോത്സാഹനമായി ‘GOD use me’ എന്ന ശില്പശാല മെയ് 7 ന് കോട്ടയം മുട്ടമ്പലം സീയോൻ ഐ.പി.സി.ഹാളിൽ ഉച്ചയ്ക്ക് 3:30 മുതൽ 5:30 വരെ നടക്കും. കുട്ടികൾക്കായുള്ള ‘ലൈഫ് സ്കൂൾ’, മുതിർന്നവർക്കായുള്ള ‘അയൽക്കൂട്ട വിദ്യാഭ്യാസം’ തുടങ്ങിയ ഗ്രാമകേന്ദ്രീകൃത പഠന പ്രവർത്തനങ്ങളിൽ സിലബസും പാഠങ്ങളും തയ്യാറാക്കി പങ്കാളിത്തവും നേതൃത്വവും വഹിച്ചിട്ടുള്ള ഷാജൻ ജോൺ ഇടയ്ക്കാടാണ് പ്രധാന ഫെസിലിറ്റേറ്റർ. കുട്ടികൾക്കു വേണ്ടി സാമൂഹ്യ അവബോധ ക്ലാസുകളും പാഠങ്ങളും തയ്യാറാക്കുകയും കുട്ടികൾക്കിടയിൽ ദീർഘവർഷങ്ങൾ പ്രവർത്തിക്കുകയും ചെയ്ത ജിബു തോമസ് ആണ് മുഖ്യ സംഘാടകൻ.
കുട്ടികൾക്കിടയിൽ അർത്ഥപൂർണമായൊരു പ്രവർത്തനം ആഗ്രഹിക്കുന്ന ഏതൊരാളിനും ഈ ശില്പശാലയിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : ജിബു തോമസ് (+91 94464 71173)
(വാർത്ത : പാ. ലിജോ കുഞ്ഞുമോൻ)