പുലമൺ : ഇന്ത്യാ പെന്തകോസ്ത് ദൈവസഭ കൊട്ടാരക്കര മേഖലയുടെ 63 – മത് വാർഷിക കൺവൻഷൻ 2024 ജനുവരി 3 ബുധനാഴ്ച മുതൽ 7 ഞായറാഴ്ച വരെ കൊട്ടാരക്കര പുലമൺ ബേർശേബ ഗ്രൗണ്ടിൽ നടക്കും. കൺവൻഷന്റെ ക്രമീകരണങ്ങളാക്കായി 84 അംഗ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ ആരംഭിച്ചു. ജനുവരി 3 ന് വൈകുന്നേരം 5 മണിക്ക് ഐപിസി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ് ഉത്ഘാടനം ചെയ്യുന്ന കൺവൻഷനിൽ പൊതു സമ്മേളനം, ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥന, ഉണർവ്വ് യോഗം, ശുശ്രൂഷകകുടുംബ സമ്മേളനം, പുത്രിക സംഘടനകളുടെ വാർഷികം, സംയുക്ത ആരാധന, തിരുവത്താഴ ശുശ്രൂഷ എന്നിവ നടക്കും.
പാസ്റ്റർ ബെഞ്ചമിൻ വർഗ്ഗീസ്, വർക്കിംഗ് പ്രസിഡന്റ് പാസ്റ്റർ സാം ജോർജ്, സെക്രട്ടറി ജെയിംസ് ജോർജ് വേങ്ങൂർ, ട്രഷറാർ പി.എം. ഫിലിപ്പ്, പാസ്റ്റന്മാരായ ജോൺ റിച്ചാർഡ്, എ. ഒ. തോമസുകുട്ടി, കുഞ്ഞുമോൻ വർഗ്ഗീസ്, സി. എ. തോമസ്, ജോസ് കെ. എബ്രഹാം, കെ. പി. തോമസ് എന്നിവർ നേതൃത്വം നല്കും
(വാർത്ത : പാസ്റ്റർ ബിജു ജോസഫ് / പബ്ലിസിറ്റി കൺവീനർ)